ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്



ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും അ​നാ​യാ​സം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത‍യു​ണ്ട്. ര​ണ്ടു​മാ​സം മു​മ്പ് ഇം​ഗ്ല​ണ്ടി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച കൗ​മാ​ര ഓ​പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി സ്വ​ന്തം മ​ണ്ണി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​മോ എ​ന്ന​തി​ലാ​ണ് പ്ര​ധാ​ന ആ​കാം​ക്ഷ. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഇ​ന്ത്യ​യി​ൽ അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം ക​ളി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റെ​ക്കോ​ഡ് 15കാ​ര​ൻ വൈ​ഭ​വി​ന് സ്വ​ന്ത​മാ​കും. വെ​ടി​ക്കെ​ട്ട് ബാ​റ്റ​റെ ഇ​റ​ക്കി​യാ​ൽ ഓ​പ​ണ​ർ​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ എ​ന്നി​വ​രി​ലൊ​രാ​ളോ ഇ​ഷാ​ൻ കി​ഷ​നോ ബെ​ഞ്ചി​ലി​രി​ക്കും.

പ​രി​ക്കേ​റ്റ വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്ക് പ​ക​രം ര​വി ബി​ഷ്ണോ​യ് സ്പി​ൻ നി​ര​യി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തി​യേ​ക്കും. പേ​സ് നി​ര​യി​ൽ യാ​ഷ് താ​ക്കൂ​റി​നെ ഉ​ൾ​പ്പെ​ടു​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ആ​ശ്വാ​സ​ജ​യം നേ​ടി ഏ​ഷ്യ​ൻ ഗെ​യിം​സി​നു​മു​മ്പ് ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് അ​ഫ്ഗാ​ൻ ല​ക്ഷ്യം. ബാ​റ്റി​ങ് ത​ക​ർ​ച്ച​യാ​ണ് ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഓ​പ​ണ​ർ റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സ് ഫോ​മി​ലേ​ക്ക് ഉ​യ​രേ​ണ്ട​തു​ണ്ട്. അ​സ്മ​തു​ല്ല ഉ​മ​ർ​സാ​യി​യെ ബാ​റ്റി​ങ് ഓ​ർ​ഡ​റി​ൽ മു​ന്നോ​ട്ട് ഇ​റ​ക്കി​യേ​ക്കും. പേ​സ​ർ ന​വീ​നു​ൽ ഹ​ഖ് പൂ​ർ​ണ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്താ​ൽ അ​ഫ്ഗാ​ൻ നി​ര​യി​ൽ മാ​റ്റ​ങ്ങ​ൾ ക​ണ്ടേ​ക്കാം. റാ​ഷി​ദ് ഖാ​ൻ-​മു​ജീ​ബു​ർ റ​ഹ്മാ​ൻ-​നൂ​ർ അ​ഹ​മ്മ​ദ് സ്പി​ൻ ത്ര​യ​ത്തി​ലാ​ണ് പ്ര​തീ​ക്ഷ.



© Madhyamam