അവസാന പ്രീ സീസൺ മത്സരമായ യുവാൻ ഗാമ്പർ ട്രോഫി ഫൈനലിൽ ബാർസലോണയെ അവരുടെ മൈതാനത്ത് പരാചയപ്പെടുത്തി ഫ്രഞ്ച് ടീം എഎസ് മൊണോക്കോ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ തോൽവി.
ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ച കളിയിൽ 50 ആം മിനിറ്റിൽ ആണ് മൊണോക്കോ താരം ലാമിനെ കമാരായാണ് ഗോൾ കണ്ടെത്തിയത്. പിന്നീട്, 57 ആം മിനിറ്റിൽ സ്വിസ്സ് താരം എംബോളോ 86 ആം മിനിറ്റിൽ മാവിസ്സയും കൂടി ഗോൾ ലീഡ് 3-0 ആയി ഉയർത്തി.
Read Also: സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. എംബപ്പെ അരങ്ങേറ്റം!!
മത്സരത്തിൽ കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ബാഴ്സ പുറത്തെടുത്തില്ല. അവസരങ്ങൾ സൃഷ്ടികുന്നതിൽ ബാഴ്സ പരാജയപ്പെടുന്നത് മത്സരത്തിൽ കാണാം. പ്രീ സീസണിലെ ബാഴ്സയുടെ മോശം പ്രകടമാണ് മൊണോക്കോയുമായുള്ള മത്സരം.
ഇതോടെ ബാർസലോണയുടെ പ്രീ സീസൺ മത്സരങ്ങൾ അവസാനിച്ചു. അടുത്ത ഞായറാഴ്ച്ച പുലർച്ചെ 1:00 നടക്കുന്ന മത്സരത്തിൽ വലൻസിയ ആണ് ബാഴ്സയുടെ എതിരാളി.