
യുവേഫ സൂപ്പർ കപ്പിനായുള്ള സ്ക്വാഡിനെ റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ബുധനാഴ്ച (ആഗസ്റ്റ് 15) പുലർച്ചെ ഇന്ത്യൻ സമയം 12:30 ആണ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. വർസാവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്റയെ നേരിടും.
യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ പുതിയ സൈനിങ് താരം കിലിയൻ എംബപ്പെ ഉൾപ്പെട്ടിട്ടുണ്ട്. എംബപ്പെയുടെ റയൽ മാഡ്രിഡ് അരങ്ങേറ്റമായിരിക്കും ഈ മത്സരത്തിലൂടെ നടക്കുക. പ്രീസീസണിൽ വൈകി എത്തിയ എംബപ്പെ മറ്റന്നാൾ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് സംശയമാണ്.
Read Also: സൗഹൃദ മത്സരത്തിൽ ലിയോണിനെ തോൽപ്പിച്ച് ആഴ്‌സണൽ!
📋✅ ¡Nuestros convocados para la Supercopa de Europa!
— Real Madrid C.F. (@realmadrid) August 12, 2024
🆚 @Atalanta_BC#SuperCup pic.twitter.com/jdLzYL4nSW
എംബപ്പെക്ക് പുറമെ, പുതിയ സൈനിംഗ് ബ്രസീലിയൻ താരം എൻഡ്രിക്കും സ്ക്വാഡിൽ ഉണ്ട്. വിനീഷ്യസ്-എംബപ്പെ-റോഡ്രിഗോ ത്രയം നാളെ കളിക്കും എന്നാകും റയൽ മാഡ്രിഡ് ആരാധകരുടെ പ്രതീക്ഷ.