ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല പ്രകടനവുമായി റണ്ണറപ്പായ ബംഗളൂരു എഫ്.സിക്ക് സൂപ്പർ കപ്പിൽ തിരിച്ചടി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ഇന്റർ കാശിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായി. നിശ്ചിത സമയം സ്കോർ 1-1 ആയിരുന്നു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 5-3ന് ജയിച്ച ഇന്റർ കാശി ക്വാർട്ടർ ഫൈനലിലും കടന്നു. ഗോൾ രഹിതമായ ഒരു മണിക്കൂറിനു ശേഷം ബംഗളൂരു ലീഡ് പിടിച്ചു. 62ാം മിനിറ്റിൽ നൊഗുവേര ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് കൈകാര്യം ചെയ്യുന്നതിൽ ഇന്റർ കാശി പ്രതിരോധത്തിന് പിഴച്ചു. തക്ക സമയത്ത് പന്ത് നിയന്ത്രണത്തിലാക്കിയ റയാൻ വില്യംസിന്റെ ടൈറ്റ് ആംഗിൾ ഷോട്ട് പോസ്റ്റിൽ. ബംഗളൂരു ഏറക്കുറെ ജയമുറപ്പിച്ചിരിക്കെ 88ാം മിനിറ്റിൽ മറ്റിജ ബബോവിചിലൂടെ ഇന്റർ കാശിയുടെ സമനില ഗോൾ. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇവരുടെ ഗോൾ കീപ്പർ ശുഭം ദാസ് ഹീറോയായി. ഇന്ത്യയുടെ അന്താരാഷ്ട്ര ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ബംഗളൂരുവിന്റെ…
Author: Rizwan Abdul Rasheed
മാഞ്ചസ്റ്റർ: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കൈവിട്ടെങ്കിലും ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. ആസ്റ്റൻ വില്ലക്കെതിരെ സമനില ഉറപ്പിച്ച കളിയിലെ ഇൻജുറി ടൈം ഗോളിൽ 2-1ന് ജയിച്ചതോടെ സിറ്റി പോയന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്കും കയറി. നാല് മത്സരങ്ങൾ ബാക്കിനിൽക്കെ ആദ്യ നാലിൽ നിലനിന്നാൽ ഇവർക്ക് ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് ഉറപ്പാണ്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ഏഴാം മിനിറ്റിൽതന്നെ സിറ്റി ലീഡ് പിടിച്ചു. ഉമർ മർമൂഷിന്റെ കട്ട് ബാക്കിൽനിന്ന് ലഭിച്ച പന്ത് ക്ലോസ് റേഞ്ചിൽ വലയിലേക്ക് തൊടുത്തു ബെർണാഡോ സിൽവ. എന്നാൽ, അധികം വൈകാതെ തിരിച്ചടി. ജേക്കബ് റാംസെയെ ബോക്സിൽ റൂബൻ ഡയസ് ഫൗൾ ചെയ്തു. വില്ല താരങ്ങളുടെ പെനാൽറ്റി അപ്പീൽ വാർ റിവ്യൂവിൽ അംഗീകരിക്കപ്പെട്ടു. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് വായ്പയിൽ വില്ലയിലെത്തിയ മാർകസ് റാഷ്ഫോർഡ് 18ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ഗോളാക്കി സമനില പിടിച്ചു. ഒന്നാംപകുതിയിലെ അതേ സ്കോറിൽ കളി സമാപനത്തിലേക്ക് നീങ്ങവെയാണ് മാത്യൂസ്…
റയൽ മയ്യോർക്കക്കെതിരെ ഗോൾ നേടിയ ഡാനി ഓൾമോയെ (വലത്ത്) അഭിനന്ദിക്കുന്ന സഹതാരം എറിക് ഗാർസ്യമത്സരഫലവും മൈതാനത്തെ മേധാവിത്വവും തമ്മിൽ അജഗജാന്തരം. എതിരാളികളുടെ ഇടതടവില്ലാത്ത ആക്രമണ നീക്കങ്ങളിൽ റയൽ മയ്യോർക്കയുടെ ഗോൾമുഖം പരിഭ്രാന്തിയിൽ മുങ്ങിയമർന്ന മത്സരം. എന്നിട്ടും അവർ പിടിച്ചുനിന്നത് മനസ്സാന്നിധ്യം കൈവിടാത്ത പ്രതിരോധ നീക്കങ്ങളാലും ഭാഗ്യത്തിന്റെ അതിശയിപ്പിക്കുന്ന അകമ്പടി കൊണ്ടും മാത്രം. സ്പാനിഷ് ലീഗ് ആവേശകരമായ ഫിനിഷിലേക്ക് കുതിക്കുന്ന ഘട്ടത്തിലെ അതിനിർണായകമായൊരു മത്സരത്തിൽ മയ്യോർക്കക്കെതിരെ ബാഴ്സലോണ ജയിച്ചുകയറിയത് ഏകപക്ഷീയമായ ഒരുഗോളിന്. ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സ തങ്ങളുടെ ലീഡ് ഏഴാക്കി ഉയർത്തി. തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. ക്രോസ് ബാറിനു കീഴെ ലിയോ റോമൻ എന്ന മയ്യോർക്ക ഗോൾകീപ്പറുടെ അസാമാന്യ മെയ്‍വഴക്കം ഇല്ലായിരുന്നുവെങ്കിൽ ബാഴ്സലോണ അരഡസൻ ഗോളിലെങ്കിലും ജയിക്കുമായിരുന്നു. കളിയുടെ 78 ശതമാനം സമയത്തും പന്ത് ബാഴ്സലോണയുടെ ചരടുവലികൾക്കൊത്തുമാത്രം ചലിച്ചു. Dani Olmo breaks the ice! 🧊🔨#BarçaMallorca | #LaLigaHighlights pic.twitter.com/mIlbURL1p2— FC Barcelona (@FCBarcelona) April 22,…
മഡ്രിഡ്: ബാഴ്സലോണ മുൻനിരയിലെ കരുത്തുറ്റ സാന്നിധ്യമായ കൗമാരതാരം ലമീൻ യമാലിന് ‘ബ്രേക് ത്രൂ ഓഫ് ദ ഇയർ’ പുരസ്കാരം. ലാ ലിഗയിൽ ആറു ഗോളും 12 അസിസ്റ്റും കുറിച്ച താരം ചാമ്പ്യൻസ് ലീഗിൽ ടീമിനായി മൂന്നു ഗോളും നേടിയിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനായും മികച്ച കളിയാണ് പതിനേഴുകാരൻ പുറത്തെടുത്തത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ദേശീയ ജഴ്സിയിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കഴിഞ്ഞ വർഷം റെക്കോഡിട്ട താരം തന്റെ 17ാം ജന്മദിനപ്പിറ്റേന്ന് സ്പാനിഷ് നിരക്കൊപ്പം കിരീടനേട്ടവും ആഘോഷിച്ചു. സ്പാനിഷ് സൂപർകോപ ഫൈനലിൽ റയൽ മഡ്രിഡിനെതിരെ ഗോൾ നേടിയും ശ്രദ്ധേയനായി. ടീം കോപ ഡെൽ റേ ഫൈനലുറപ്പിച്ചതിനു പുറമെ, ചാമ്പ്യൻസ് ലീഗ് സെമിയിലും ഇടം നേടിയിട്ടുണ്ട്. പോയ വർഷത്തെ ടീമായി ചാമ്പ്യൻസ് ട്രോഫി, ലാ ലിഗ ജേതാക്കളായ റയൽ മഡ്രിഡ് തെരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ ഇതിനകം റയൽ യുവേഫ സൂപ്പർ കപ്പും പ്രഥമ ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പും നേടിയിട്ടുണ്ട്. സ്വീഡിഷ് പോൾ വോൾട്ട്…
കോഴിക്കോട്: മണിപ്പൂരിൽല നടന്ന 68ാമത് ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ ടൂർണമെന്റിൽ കേരളം ചാമ്പ്യന്മാർ. ഫോർവേഡായ ഷഹനാദിന്റെ ഇരട്ട ഗോളിൽ കരുത്തരായ ഝാർഖണ്ഡിനെ 3-1 നാണ് അണ്ടർ-19 ഫൈനലിൽ തകർത്തത്. ഇംഫാലിലെ ഖുമൻ ലംപാക് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന മത്സരത്തിൽ ഷഹനാദാണ് കേരളത്തിനുവേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് അവിനാഷും ഷഹനാദും രണ്ടു ഗോളുകൾ കൂടി നേടി. മഡിലും ഗ്രാസിലും ടർഫിലുമുള്ള ക്യാമ്പിനുശേഷം 17 അംഗ ടീമാണ് മണിപ്പൂരിലെത്തിയത്. ആറു ഗോളുകൾ നേടിയ കേരളത്തിന്റെ അദ്വൈത് ലിംസാണ് ടോപ് സ്കോറർ. കേരളത്തിന്റെ അവിനാഷാണ് മികച്ച താരം. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ സലീം കൊളായിയാണ് പരിശീലകൻ. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ തോൽവിയോടെ ഗോകുലം കേരള എഫ്.സി പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ സംഘമായ എഫ്.സി ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് മലബാറിയൻസ് പരാജയപ്പെട്ടത്. ഗോവക്കായി ഐകർ ഗ്വരട്‌സ്‌ക ഹാട്രിക് നേടി. ജയത്തോടെ ഇവർ ക്വാർട്ടർ ഫൈനലിലും കടന്നു. 23ാം മിനിറ്റിലെ പെനാൽറ്റിയിൽനിന്നാണ് ഐകർ അക്കൗണ്ട് തുറന്നത്. 35ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോകുലം മികച്ച നീക്കങ്ങളുമായി കളിച്ചെങ്കിലും ഫലം കണ്ടില്ല. 71ാം മിനിറ്റിൽ ഐകർ ഹാട്രിക് പൂർത്തിയാക്കി. അതേസമയം, ആതിഥേയരായ ഒഡിഷ എഫ്.സിയെ 3-0ത്തിന് തോൽപിച്ച് പഞ്ചാബ് എഫ്.സിയും ക്വാർട്ടർ ഫൈനലിൽ കടന്നു. ഇന്ന് മത്സരങ്ങളില്ല. ബുധനാഴ്ച ബംഗളൂരു എഫ്.സിയെ ഇന്റർ കാശിയും മുംബൈ സിറ്റിയെ ചെന്നൈയിൻ എഫ്.സിയും നേരിടും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഡീഗോ മറഡോണക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ (ഫയൽ ചിത്രം)‘മറഡോണ..അദ്ദേഹം കളിക്കാരനെന്ന നിലയിൽ മഹാനായിരുന്നു. വ്യക്തിയെന്ന നിലയിൽ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേർ ഡീഗോയ്ക്ക് ചുറ്റും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല’-തനിക്കിഷ്ടപ്പെട്ട പന്തുകളിക്കാരനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്. അർജന്റീനയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിനെയും പോലെ ഹോർഹെ മാരിയോ ബർഗോഗ്ലിയോയും കാൽപന്തുകളിയുടെ ആകർഷണവലയത്തിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറിയെത്തിയത് സ്വഭാവികം. ആത്മീയ വഴികളിലേക്ക് വെട്ടിയൊഴിഞ്ഞു കയറിയ ജീവിതത്തിൽ പക്ഷേ, കുഞ്ഞുന്നാളിലെ ഇഷ്ടങ്ങളെ പോപ്പ് കൈവിട്ടതേയില്ല. സാൻ ലോറൻസോ ക്ലബിനെ ഹൃദയത്തിൽ കുടിയിരുത്തിയ മാർപാപ്പ ജീവിതത്തിലുടനീളം തികഞ്ഞ ഫുട്ബാൾ ആരാധകനായി തുടർന്നു. ഐ.ഡി നമ്പർ 88,235ൽ സാൻ ലോറൻസോ ക്ലബിന്റെ മെമ്പർഷിപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിതത്തിന്റെ സങ്കീർത്തനമാണ് കളി എന്നായിരുന്നു മാർപാപ്പയുടെ അഭിപ്രായം. വ്യക്തിപരമായ തിരക്കുകൾക്കിടയിലും കളിയെ അദ്ദേഹം അടുത്തുനിന്ന് നോക്കിക്കണ്ടു. അർജന്റീന ടീമിന്റെ ആകാശനീലിമക്കൊപ്പം എപ്പോഴും കണ്ണയച്ചു. കളിയെക്കുറിച്ച് പോപ്പിനുള്ള ആഴത്തിലുള്ള ജ്ഞാനം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് മാർക ദിനപത്രം ഒരിക്കൽ എഴുതി. ജീവിച്ചിരിക്കുന്ന പ്രമുഖ കളിക്കാരൊക്കെയും വത്തിക്കാനിലെത്തി…
വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ തുടർന്ന് ഇറ്റലിയിലെ മുൻനിര ലീഗായ സീരി എയിലെ മത്സരങ്ങൾ മാറ്റിവെച്ചു. തിങ്കളാഴ്ച വൈകീട്ട് നടക്കേണ്ട നാലു മത്സരങ്ങളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ലീഗ് ഭരണസമിതി അറിയിച്ചു. ടൊറീനോ-ഉദിനീസ്, കാഗ്ലിയാരി-ഫിയോറെന്‍റിന, ജിനോവ-ലാസിയോ, പാർമ-യുവന്‍റസ് മത്സരങ്ങളാണ് മാറ്റിയത്. ഈസ്റ്റർ തിങ്കളാഴ്ച രാജ്യത്ത് പൊതു അവധിയാണ്. കൂടാതെ, സീരി ബി, സി, ഡി ലീഗ് മത്സരങ്ങളും മാറ്റി. വലിയ ഫുട്ബാൾ ആരാധകനായിരുന്ന മാർപാപ്പയുടെ നിര്യാണത്തിൽ സീരി എ ക്ലബുകളെല്ലാം അനുശോചിച്ചു. മാർപാപ്പയുടെ വിയോഗം ഈ നഗരത്തെയും ലോകത്തെയും വലിയ ദുഖത്തിലാഴ്ത്തിയെന്ന് റോമ പത്രക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ വിശ്വാസം, വിനയം, ധൈര്യം, സമർപ്പണം എന്നിവ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചതായും കുറിപ്പിൽ പറയുന്നു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം 7.35നായിരുന്നു മാർപാപ്പയുടെ അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 88 വയസ്സായിരുന്നു.ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ…
ഗോകുലം കേരള താരങ്ങൾ പരിശീലനത്തിൽഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള എഫ്.സി ഇന്ന് കളത്തിൽ. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയാണ് എതിരാളികൾ. ഐ ലീഗിൽ നാലാംസ്ഥാനം കൈവരിച്ച ടീമിലെ അംഗങ്ങൾതന്നെയാകും സൂപ്പർ കപ്പിലും ഗോകുലത്തിനായി കളത്തിലിറങ്ങുക. മുന്നേറ്റതാരം താബിസോ ബ്രൗൺ മികച്ച ഫോമിലാണെന്നത് ഗോകുലത്തിന് ആത്മവിശ്വാസം നൽകുന്നു. നോക്കോട്ട് മത്സരമായതിനാൽ തോൽക്കുന്നവർ പുറത്താവും. 24 പേരുടെ സ്ക്വാഡിൽ 10 മലയാളി താരങ്ങളുണ്ട്. ടീം ഒഫിഷ്യൽസ് മുഴുവൻ മലയാളികളാണ് എന്ന സവിശേഷത കൂടിയുണ്ട്. ഐ.എസ്.എല്ലിൽ ഇക്കുറി തകർപ്പൻ പ്രകടനം നടത്തി സെമി ഫൈനലിലെത്തിയ ടീമാണ് ഗോവ. എതിരാളികൾ കരുത്തരായതിനാൽ ഗോകുലത്തിന് ക്വാർട്ടർ ഫൈനലിലേക്കുള്ള വഴി എളുപ്പമല്ല. കലിംഗ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30 മുതലാണ് മത്സരം. രാത്രി എട്ടിന് ഐ.എസ്.എൽ ടീമുകളായ പഞ്ചാബ് എഫ്.സിയും ഒഡിഷ എഫ്.സിയും ഏറ്റുമുട്ടും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചെമ്പടക്ക് ഒരു ജയം കൂടി കാത്തിരിക്കണം. ലെസ്റ്റർ സിറ്റിയെ ഒരു ഗോളിന് വീഴ്ത്തിയതോടെ കിരീടത്തിലേക്ക് മൂന്നു പോയന്‍റ് ദൂരം മാത്രം. സൂപ്പർ സബായി എത്തിയ അലക്സാണ്ടർ അർനോൾഡ് 76ാം മിനിറ്റിലാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ജയത്തോടെ ലിവർപൂളിന് 33 മത്സരങ്ങളിൽ 79 പോയന്‍റായി. ബുധനാഴ്ച ക്രിസ്റ്റൽ പാലസിനോട് ആഴ്സനൽ പരാജയപ്പെട്ടാലും ലിവർപൂളിന് കിരീടം ഉറപ്പിക്കാനാകും. അതല്ലെങ്കിൽ അടുത്ത ഞായറാഴ്ച ടോട്ടൻഹാമിനെതിരായ മത്സരം ചെമ്പട ജയിക്കണം. തോൽവിയോടെ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ടു. ഇപ്സ്വിച്ചിനെ ആഴ്സനൽ തോൽപിച്ചതോടെയാണ് ചെമ്പടക്ക് കിരീടത്തിനായി കാത്തിരിക്കേണ്ടി വന്നത്. ട്രോസാർഡ് ഡബ്ളടിച്ചും മാർട്ടിനെല്ലി, എൻവാനേരി എന്നിവർ ഓരോ ഗോൾ നേടിയും എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഗണ്ണേഴ്സ് വിജയം. ഒരു ഗോളിനു പിന്നിൽപോയശേഷമാണ് ചെൽസി രണ്ടെണ്ണം തിരിച്ചടിച്ച് ഫുൾഹാമിൽനിന്ന് ജയം പിടിച്ചെടുത്തത്. മത്സരത്തിന്‍റെ 83ാം മിനിറ്റുവരെ നീലപ്പട ഒരു ഗോളിനു പിന്നിലായിരുന്നു. 20ാം മിനിറ്റിൽ അലക്സ് ഇവോബിയുടെ ഗോളിലൂടെയാണ് ഫുൾഹാം ലീഡെടുത്തത്.…