അർകഡാഗ് (തുർക്മെനിസ്താൻ): എ.എഫ്.സി ചലഞ്ച് ലീഗിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ഈസ്റ്റ് ബംഗാൾ ക്വാർട്ടർ ഫൈനലിൽ പുറത്ത്. തുർക്മെനിസ്താൻ ക്ലബായ എഫ്.സി അർകാഡാഗിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് രണ്ടാം പാദത്തിൽ തോറ്റത്. ആദ്യ മിനിറ്റിൽത്തന്നെ മെസ്സി ബൗളി നേടിയ ഗോളിൽ ലീഡ് പിടിച്ച കൊൽക്കത്തൻ സംഘം 33ാം മിനിറ്റിൽ ഡിഫൻഡർ ചാൽചുൻഗ്നുൻഗ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങി. കളി തീരാനിരിക്കെ അൽമിറാത്ത് അന്നാദുർദിയേസ് (89, 90+8) നേടിയ ഇരട്ട ഗോളുകളാണ് വിധിയെഴുതിയത്. കൊൽക്കത്തയിൽ നടന്ന ഒന്നാംപാദം 0-1ന് ജയിച്ച അർകാഡാഗ് ആകെ 3-1 മുൻതൂക്കത്തോടെ സെമി ഫൈനലിൽ കടന്നു. 2024 സൂപ്പർ കപ്പ് ജേതാക്കളായാണ് എ.എഫ്.സി മൂന്നാംനിര ക്ലബ് ടൂർണമെന്റായ ചാലഞ്ച് കപ്പിന് ഈസ്റ്റ് ബംഗാൾ യോഗ്യത നേടിയത്. ഗ്രൂപ് എ ജേതാക്കളായി ക്വാർട്ടറിലും കടന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/JXLmcnp
Author: Rizwan Abdul Rasheed
കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ഡസൻ ലഗേറ്ററിനെ സഹതാരം അഭിനന്ദിക്കുന്നുഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആതിഥേയരും പോയന്റ് പട്ടികയിലെ 12ാം സ്ഥാനക്കാരുമായ ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരം 1-1ൽ അവസാനിച്ചു. ഏഴാം മിനിറ്റിൽ ഡസൻ ലഗേറ്റർ മഞ്ഞപ്പടയെ മുന്നിലെത്തിച്ചെങ്കിലും 45ാം മിനിറ്റിൽ മലയാളി താരം കെ. സൗരവിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. 52ാം മിനിറ്റിൽ ഹൈദരാബാദിന് ലഭിച്ച പെനാൽറ്റി ബ്ലാസ്റ്റേഴ്സ് ഗോളി നോറ ഫെർണാണ്ടസ് രക്ഷപ്പെടുത്തി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. അഞ്ചാം മിനിറ്റിൽ കൊറോവൂ സിങ്ങിന്റെ ക്രോസിൽ ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് മുഹമ്മദ് അയ്മന്റെ ഷോട്ട് പിഴച്ചു. പിന്നാലെ ഗോളെത്തി. കോർണർ കിക്കിൽ നിന്നെത്തിയ പന്തിൽ അയ്മൻ നൽകിയ ക്രോസ്. ക്ലോസ് റേഞ്ചിൽ നിന്ന ലഗാറ്റർ വലതുമൂലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. ശേഷം ഇരുഭാഗത്തും ഫ്രീ കിക്കുകൾ. 18ാം മിനിറ്റിൽ ഗോൾ മടക്കാൻ അലൻ പൗളിസ്റ്റ നടത്തിയ ശ്രമം…
ഗോൾ നേടിയ ശേഷം ലമീൻ യമാൽ കാണിക്കുന്ന ഈ അടയാളം എന്തെന്നറിയുമോ..? ഗോൾ നേടിയ ശേഷം കാണിക്കുന്ന വെറുമൊരു ഒരു ആഹ്ലാദ പ്രകടനം മാത്രമല്ലിത്. കൈകൾ കുറുകെ വെച്ച് യമാൽ കാട്ടിയ അടയാളം എന്തിനെ സൂചിപ്പിക്കുന്നു എന്നറിയുമോ..? 304 എന്ന നമ്പർ ആണിത്. ലമീൻ ജനിച്ചത് സ്‌പെയിനിലെ കറ്റലോണിയ മേഖലയിലെ റോക്കഫോണ്ടയിലാണ്. ഈ പ്രദേശത്തിന്‍റെ പോസ്റ്റൽ കോഡാണ് 08304. കറ്റലോണിയയിലെ ഏറ്റവും ദരിദ്രമായ പ്രദേശവും ആഫ്രിക്കൻ അഭയാർഥികൾ കൂട്ടത്തോടെ വന്നിറങ്ങുന്ന ഇടവുമാണിത്. മൊറാക്കോക്കാരനായ യമാലിന്റെ പിതാവ് മുനീർ നസൗറിയും ഇക്വറ്റൊറിയൽ ഗിനിയൻ വംശജയായ മാതാവ് ഷയില എബാനയും കണ്ടുമുട്ടിയത് ഇവിടെയാണ്. യമാൽ ജനിച്ചതും പന്തുതട്ടി തുടങ്ങിയതും ഇവിടെ നിന്നുതന്നെ. തന്‍റെ വേരുകൾ ഇവിടെയാണ് എന്നറിഞ്ഞ് അഭിമാനിക്കുന്നയാളാണ്, വന്നവഴി മറക്കാത്ത യുവതാരം. എന്നാൽ, സ്പെയിനിലെ തീവ്ര വലതുപക്ഷ പാർട്ടി VOX ഈ പ്രദേശത്തെ വിളിക്കുന്നത് വന്നുകയറിയ ദേശവിരുദ്ധരുടെ ‘ചാണകക്കുടം’ എന്നാണ്. � തന്റെ വേരുകളിൽ താൻ അഭിമാനിക്കുന്നുവെന്നും, സന്തോഷ നേരങ്ങളിൽ, താൻ ജനിച്ചുവളർന്ന…
കത്തിജ്വലിക്കുന്ന ഫോമുമായി കളിച്ച് ഈ സീസണിൽ ട്രെബിൾ നേടാമെന്ന മോഹവുമായി മുന്നേറിയ ലിവർപൂളിനെ തളച്ച് പ.എസ്.ജി. ചാമ്പ്യൻസ് ലീഗിൽ പാരിസ് സെയ്ന്‍റ് ജെർമനോട് പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലിവർപൂൾ തോറ്റത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലെ ഷൂട്ടൗട്ടിൽ 4-1നാണ്� ചെമ്പടയുടെ തോൽവി. ലിവർപൂൾ പുറത്തായതിന് ശേഷം വ്യത്യസ്ത പ്രതികരണവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ‘സലാഹിന്‍റെ ബാലൺ ഡി ഓറാണ് ആ പോയത്,’ എന്നാണ് ഒരു ആരാധകന്‍റെ ട്വീറ്റ്. ഈ സീസണിൽ മിന്നും ഫോമിലുള്ള സലാഹ് ബാലൺ ഡി ഓറിന് മത്സരിക്കുന്നവരിൽ പ്രധാനിയായിരുന്നു. എന്നാ ഈ മത്സരത്തിലെ പ്രകടനം അദ്ദേഹത്തെ പിന്നോട്ട് വലിപ്പിച്ചു എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ലിവർപൂൾ പി.എസ്.ജിയെ കുറച്ചുകണ്ടെന്നും അങ്ങനെ ചെയ്യരുതായിരുന്നുവെന്നും ആരാധകർ പറയുന്നു. Salah just lost his ballon d’or 😂— Emtec (@EmtecCrypto) March 11, 2025 Salah ain’t winning Ballon d’Or now— MoBets (@Bets_Mo) March 11, 2025 The better team won.…
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ ലിവർപൂൾ പുറത്ത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ 1-0 ത്തിനാണ് പി.എസ്.ജിയോട് കീഴടങ്ങിയത്. ആദ്യ പാദത്തിൽ 1-0 ത്തിന് ജയിച്ച ലിവർപൂളിനെ അവരുടെ തട്ടകത്തിൽ അതേ സ്കോറിന് തന്നെ വീഴ്ത്തുകയായിരുന്നു. ഇരുപാദങ്ങളിലുമായി സ്കോർ തുല്യമായതോടെ (1-1) പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ പുറത്താകുന്നത്. 12ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയാണ് പി.എസ്.ജിയെ മുന്നിലെത്തിക്കുന്നത്. പെനാൽറ്റി ബോക്സിനകത്ത് നിന്ന് ബ്രാക്കോള നൽകിയ പാസ് സ്വീകരിച്ച ഡെംബലെ ലിവർപൂൾ ഗോൾകീപ്പർ അലിസണെ മറികടന്ന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോൾ വീണതോടെ ആദ്യ പകുതിയിൽ ഒന്ന് പതറിയെങ്കിലും രണ്ടാം പകുതിയിൽ ലിവർപൂൾ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഗോളൊന്നുറച്ച നിരവധി അവസരങ്ങൾ പോസറ്റൊഴിഞ്ഞ് പോയതോടെ 1-0 ത്തിന് മത്സരം അവസാനിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ പി.എസ്.ജിക്കായി നാലു പേർ ലക്ഷ്യം കണ്ടപ്പോൾ ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാഹ് മാത്രമാണ് ലക്ഷ്യം കണ്ടത്. ഡാർവിൻ നൂനസ് , കാർട്ടിസ് ജോൺസ്…
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെൻഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളിന് (1-3) തകർത്ത് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. നേരത്തെ ആദ്യ പാദത്തിൽ 1-0 ത്തിന് ബാഴ്സലോണ ജയിച്ചിരുന്നു. കാറ്റലോണിയയുടെ സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ലാമിൻ യമാലിന്റെയും റഫീഞ്ഞയുടെ തകർപ്പൻ പ്രകടനമാണ് ബാഴ്സയെ അനായാസം ക്വാർട്ടറിലെത്തിച്ചത്. കളിയുടെ 11ാം മിനിറ്റിൽ റഫീഞ്ഞയിലൂടെയാണ് ബാഴ്സലോണ ആദ്യം ലീഡെടുക്കുന്നത്. ഗോളിന് വഴിയൊരുക്കിയത് ലാമിൻ യമാലിന്റെ ഉജ്ജ്വല മുന്നേറ്റമാണ്. ബെൻഫിക്കയുടെ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ യമാൽ ബോക്സിനരികിൽ നിന്ന് നീട്ടി നൽകിയ ഒന്നാന്തരം പാസിലൂടെയാണ് റഫീഞ്ഞ ലക്ഷ്യം കണ്ടത്. 13ാം മിനിറ്റിൽ നിക്കോളസ് ഓട്ടോമെൻഡിയിലൂടെ ബെൻഫിക്ക ഗോൾ തിരിച്ചടിച്ചു. ഡിജോങ്ങിന്റെ കോർണർ കിക്ക് ഹെഡ് ചെയ്ത് ഓട്ടോമെൻഡി വലയിലാക്കുകയായിരുന്നു. 27ാം മിനിറ്റിൽ ആ മാജിക്കൽ ഗോൾ പിറക്കുന്നത്.� ഇടതുവിങ്ങിൽ നിന്നും ലെവൻഡോസ്കി തൊടുത്തുവിട്ട ഫ്രീകിക്ക് പോസ്റ്റിനരികെ കാത്തുനിന്ന തലകളെയെല്ലാം ഒഴിഞ്ഞ് വലതുവശത്തെ ത്രോയിലേക്കാണ് പോയത്. എന്നാൽ, ഞൊടിയിടയിൽ പാഞ്ഞെത്തി പുറത്തുപോകും മുൻപ്…
കേരള ബ്ലാസ്റ്റേഴ്സ് ടീം തിങ്കളാഴ്ച കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനത്തിൽ –ബൈജു കൊടുവള്ളിഹൈദരാബാദ്: കളിയും ആരാധകരും കൈവിട്ട് സീസണിൽ നാണംകെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം. ഐ.എസ്.എൽ ഗ്രൂപ് ഘട്ടത്തിലെ ഏറ്റവും ഒടുവിലെ പോരാട്ടത്തിൽ േപ്ലഓഫ് സാധ്യതകൾ അടഞ്ഞ അധ്യായമായ ഹൈദരാബാദാണ് എതിരാളികൾ. 23കളികളിൽ 17 പോയിന്റുമായി ഹൈദരാബാദ് അവസാനക്കാരിൽ രണ്ടാമതാണ്. 28 പോയിന്റുള്ള മഞ്ഞപ്പട ഒമ്പതാമതും. ഇരുവരും തമ്മിലെ ആദ്യ അങ്കം ഹൈദരാബാദ് ജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. അതേ സമയം, അവസാന മൂന്ന് കളികളിൽ ഒരിക്കൽ പോലും ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ ടീമിനായിട്ടില്ല. ബഗാൻ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് തോൽപിച്ചുവിട്ട ടീം പിന്നീട് ഗോവയോട് ഏകപക്ഷീയമായ രണ്ടു ഗോളിനും വീണു. ജംഷഡ്പൂരിനെതിരെ ഒരാഴ്ച മുമ്പ് സ്വന്തം തട്ടകത്തിൽ സമനില വഴങ്ങുകയും ചെയ്തു. ഹൈദരാബാദിനെ വീഴ്ത്തി സീസൺ വിജയത്തോടെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. from Madhyamam: Latest Malayalam news, Breaking news | മലയാളം…
ബംഗളൂരു: ഐ.എസ്.എല്ലിൽ തങ്ങളുടെ അവസാന മത്സരത്തിൽ ബംഗളൂരുവിനെ വീഴ്ത്തി മുംബൈ സിറ്റി എഫ്.സി പ്ലേഓഫിൽ കടന്നു. പ്ലേ ഓഫിലേക്ക് സമനില മാത്രം മതിയായിരുന്ന മുംബൈ എതിരില്ലാത്ത രണ്ടു ഗോളോടെ ആറാം സ്ഥാനം പിടിച്ചു. ലാലിയൻ സുവാല ചാങ്തെ, നിക്കോളാസ് കരേലിസ് (പെനാൽറ്റി) എന്നിവർ ഗോൾ നേടി.മുംബൈയുടെ ജയത്തോടെ ഒഡിഷ എഫ്.സി പ്ലേഓഫിൽനിന്ന് പുറത്തായി. 38 പോയന്റ് വീതമുള്ള ബംഗളൂരു, നോർത്ത് ഈസ്റ്റ്, ജംഷഡ്പൂർ എന്നീ ടീമുകളിൽ ലീഗ് റൗണ്ടിലെ ഗോൾ ശരാശരിയിൽ നോർത്ത് ഈസ്റ്റാണ് മൂന്നാമത്. എന്നാൽ, ഐ.എസ്.എൽ നിയമ പ്രകാരം, പ്ലേഓഫ് യോഗ്യത നേടുന്ന ടീമുകളുടെ പോയന്റ് തുല്യനിലയിലായാൽ, ലീഗ് റൗണ്ടിൽ ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയതിലെ പോയന്റ് ആദ്യവും ഗോൾ ശരാശരി രണ്ടാമതും പരിഗണിക്കും. ഇതുപ്രകാരം, നോർത്ത് ഈസ്റ്റിനെതിരെ രണ്ടുജയവും ജംഷഡ്പൂരിനെതിരെ ഒരു ജയവും തോൽവിയുമായി 4-2ന്റെ ശരാശരി സ്കോറും നേടിയ ബംഗളൂരു മൂന്നാം സ്ഥാനത്തേക്ക് കയറി. ജംഷഡ്പൂരിനെതിരെ രണ്ടു ജയം കുറിച്ച നോർത്ത് ഈസ്റ്റ് നാലാമതെത്തി. ബംഗളൂരു,…
ഐ.എസ്.എൽ ലീഗ് ഷീൽഡ് നേടിയ മോഹൻ ബഗാൻ ടീം (ഫയൽ ചിത്രം)മലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗ് 11ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. ലീഗ് റൗണ്ട് പോരാട്ടങ്ങളിൽ പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും പതിനൊന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്.സിയും തമ്മിലെ മത്സരം മാത്രമാണ് ഇനി നടക്കാനുള്ളത്. 24 കളിയിൽ 17 ജയവും 5 സമനിലയും 2 തോൽവികളുമായി 56 പോയന്റ് നേടി ലീഗ് വിന്നേഴ്സ് ഷീൽഡ് നേടിയ മോഹൻബഗാനാണ് സെമി ഫൈനൽ ഉറപ്പാക്കിയ ആദ്യ ടീം. 14 ജയവും 6 സമനിലയും 4 തോൽവിയുമായി 48 പോയന്റ് നേടിയ എഫ്.സി ഗോവയും പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ സെമിഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. മൂന്ന് മുതൽ ആറ് വരെ സ്ഥാനത്തുള്ള ബാക്കി നാല് ടീമുകൾ സെമിഫൈനലിനായി പ്ലേ ഓഫ് കളിക്കും. 38 പോയന്റുകൾ തുല്യമായി പങ്കിട്ട നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ബംഗളൂരു എഫ്.സി, ജാംഷഡ്പുർ എഫ്.സി, 36…
ലണ്ടൻ: പ്രകടനമികവിന്റെ ഗ്രാഫ് താഴോട്ടെങ്കിലും ആരാധകപ്പെരുമ എക്കാലത്തും അലങ്കാരമായ മാഞ്ചസ്റ്റർ യുനൈറ്റഡ് പുതിയ കളിമുറ്റം പണിയുന്നു. ഓൾഡ് ട്രാഫോഡിന് പകരമായി ലക്ഷം പേർക്ക് ഒരേസമയം കളി കാണാവുന്ന അതിവിശാലമായ കളിമുറ്റമാണ് 260 കോടി ഡോളർ (22,672 കോടി രൂപ) ചെലവിൽ നിർമിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റേഡിയമാകും ഇത്. നിലവിലെ ഓൾഡ് ട്രാഫോഡിനോട് ചേർന്ന് നിർമിക്കുന്ന പുതിയ സ്റ്റേഡിയം അഞ്ചു വർഷത്തിനിടെ പൂർത്തിയാക്കി തുറന്നുകൊടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ സ്റ്റേഡിയമാണ് ലക്ഷ്യമിടുന്നതെന്ന് സഹ ഉടമ സർ ജിം റാറ്റ്ക്ലിഫ് പറയുന്നു. 1910 മുതൽ ക്ലബിന്റെ മൈതാനമാണ് ഓൾഡ് ട്രാഫോഡ്. ട്രഫാൽഗർ ചത്വരത്തിന്റെ രണ്ടിരട്ടി വലുപ്പമുള്ള കളിസ്ഥലം, 200 മീറ്റർ ഉയരത്തിൽ മൂന്ന് കൊടിമരം തുടങ്ങിയ സവിശേഷതകളോടെയാണ് സ്റ്റേഡിയം നിർമിക്കുക. കണക്കുകൂട്ടുന്ന നിർമാണച്ചെലവിന്റെ പകുതി തുക നിലവിൽ കടത്തിലായ ക്ലബ് എങ്ങനെ ഇതിന് പണം കണ്ടെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. പരിസരത്ത് 17,000 വീടുകളടക്കം മറ്റു സൗകര്യങ്ങളുമുയരും. 2006 മുതൽ കാര്യമായ നവീകരണ…