ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ എന്നു കേൾക്കുമ്പോൾ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമൊക്കെയാണ് നമുക്ക് ഓർമ വരിക. കളിയിൽനിന്നും പരസ്യവരുമാനത്തിൽനിന്നുമൊക്കെ പ്രതിമാസം കോടികളാണ് ഇരുവരും സമ്പാദിക്കുന്നത്. എന്നാൽ, ആധുനിക ഫുട്ബാളിൽ പ്രഫഷനൽ താരങ്ങളിൽ ഏറ്റവും സമ്പന്നനായ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ മെസ്സിയും ക്രിസ്റ്റ്യാനോയുമൊക്കെ പടിക്ക് പുറത്താണ്. ഇരുവരുടേയും മൊത്തം സമ്പാദ്യത്തിന്റെ എത്രയോ മടങ്ങ് അധികം ആസ്തിയുള്ള ഒരു കളിക്കാരൻ നിലവിൽ ഫുട്ബാൾ ലോകത്ത് പന്തുതട്ടുന്നുണ്ട്. കളിക്കമ്പക്കാരിൽ ഭൂരിഭാഗം പേർക്കും അറിയില്ലെങ്കിലും ബ്രൂണെക്കാരനായ ഫായിഖ് ബോൾക്കിയ ആണ് ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാൾ താരം. അതിരില്ലാത്ത സമ്പത്തിൽ അഭിരമിക്കുന്ന ബ്രൂണെ രാജകുടുംബത്തിൽ പെട്ടയാളാണ് ഫായിഖ് എന്നതാണ് സഹസ്ര കോടി സമ്പത്തിന്റെ അടിസ്ഥാനം. 174,300 കോടി രൂപയാണ് ഫായിഖിന്റെ ആസ്തി! 11. Faiq Bolkiah (net worth: $20 billion)Faiq Bolkiah, born into Brunei’s royal family as the nephew of Sultan Hassanal Bolkiah, one of the world’s…
Author: Rizwan Abdul Rasheed
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ 1-0ന് പരാജയപ്പെടുത്തി ന്യൂകാസിൽ. 63ാം മിനുറ്റിൽ ബ്രൂണോ ഗ്വിമാരേസ് ആണ് ഗോൾ നേടിയത്. ജയത്തോടെ പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനക്കാരിലേക്ക് ഉയരാനാകുമെന്ന പ്രതീക്ഷകൾ ന്യൂകാസിൽ സജീവമാക്കിയിരിക്കുകയാണ്. ജയത്തോടെ പോയിന്‍റ് ടേബിളിൽ 47 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ന്യൂകാസിൽ. അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കും ഇതേ പോയിന്‍റാണ്. രണ്ട് പോയിന്‍റ് മാത്രം കൂടുതലുള്ള ചെൽസിയാണ് നാലാമത്.� കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ന്യൂകാസിലിന് ഇന്നലത്തെ ജയം നിർണായകമായി. ലിവർപൂളിനെതിരായ ലീഗ് കപ്പ് ഫൈനലിന് മുന്നോടിയായുള്ള ജയം ടീമിന് ആത്മവിശ്വാസം നൽകും. മാർച്ച് 16നാണ് ന്യൂകാസിൽ-ലിവർപൂൾ ലീഗ് കപ്പ് ഫൈനൽ.� from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/J2iucD9
ലണ്ടൻ: ഗണ്ണേഴ്സ് ഗോളി ഡേവിഡ് റായ സൂപ്പർ ഹീറോ ആയ പ്രിമിയർ ലീഗ് ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്- ആഴ്സനൽ പോരാട്ടം 1-1ന് സമനിലയിൽ. മാന്ത്രിക കരങ്ങളുമായി പോസ്റ്റിനു മുന്നിൽ അതിമാനുഷനെ പോലെ പടർന്നുകയറിയ റായ പലവട്ടം മിന്നും സേവുകളുമായി രക്ഷകനായപ്പോൾ ഓൾഡ് ട്രാഫോഡിൽ യുനൈറ്റഡിന് നഷ്‍ടമായത് കാത്തിരുന്ന ജയം. ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലുള്ള ലിവർപൂളിനെതിരെ പോരാട്ടം കനപ്പിക്കാനുള്ള ആഴ്സനൽ മോഹങ്ങൾക്കും സമനില തിരിച്ചടിയായി. നിലവിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ള ലിവർപൂളും ആഴ്സനലും തമ്മിൽ 15 പോയന്റ് അകലമുണ്ട്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗണ്ണേഴ്സ് വിലപ്പെട്ട പോയന്റ് നഷ്ടപ്പെടുത്തി പിറകിലാകുന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ കണ്ണഞ്ചും ഫ്രീകിക്ക് വലയിലെത്തിച്ച് യുനൈറ്റഡാണ് ലീഡ് പിടിച്ചത്. മറ്റു മത്സരങ്ങളിൽ ലെസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിന് കടന്ന് ചെൽസി പോയന്റ് പട്ടികയിൽ ആദ്യ നാലിലേക്ക് കയറിയപ്പോൾ രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം അത്രയും തിരിച്ചടിച്ച് ബോൺമൗത്തിനെതിരെ ടോട്ടൻഹാം സമനില പിടിച്ചു. 60ാം മിനിറ്റിൽ മാർക്…
രേഷ്മ ജയേഷ് തനിക്ക് ലഭിച്ച ട്രോഫികൾക്ക് സമീപംതൃശൂർ: എതിരാളികളെ മറികടന്ന് പന്തുമായി കുതിക്കുമ്പോഴൊക്കെയും രേഷ്മ ജയേഷിന്റെ മനസ്സിൽ ഒരു ചിന്തയേയുള്ളൂ -കേരള വനിത ഫുട്ബാളിന് പുതിയ മുഖം നൽകുക. കേരള വനിത ലീഗിൽ ടോപ് സ്കോററായി തിളങ്ങിയ രേഷ്മയുടേത് സ്വപ്നങ്ങളെ പിന്തുടരാൻ ധൈര്യപ്പെട്ട പെൺകുട്ടിയുടെ കഥയാണ്. മാള കാർമൽ കോളജിൽ ഒന്നാം വർഷ ബി.കോമിന് പഠിക്കുന്ന രേഷ്മ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. വീടിനടുത്തുള്ള പറമ്പിൽ ചേട്ടന്മാരുമായി കളിച്ചാണ് ഫുട്ബാൾ തട്ടിത്തുടങ്ങിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ടീമിൽ അംഗമായത്. സേക്രഡ് ഹാർട്ട്സ് സ്കൂളിൽനിന്ന് തുടങ്ങി ഇന്ന് കേരള യുനൈറ്റഡ് എഫ്.സിയിൽ എത്തിനിൽക്കുന്നു ഈ താരം. ഫുട്ബാൾ എന്ന സ്വപ്നം പിന്തുടരുന്നതിൽ ആദ്യകാലങ്ങളിൽ രേഷ്മക്ക് വീട്ടിൽനിന്നുള്ള പിന്തുണ കുറവായിരുന്നു. എന്നാൽ, അച്ഛൻ ജയേഷ് ആദ്യം മുതൽ പ്രോത്സാഹിപ്പിച്ചിരുന്നെന്ന് രേഷ്മ പറയുന്നു. പരിശീലനത്തിന് പോകാൻ അച്ഛന്റെ പ്രോത്സാഹനം ഒരുപാട് സഹായിച്ചു. ഇപ്പോൾ കുടുംബത്തിന്റെ മുഴുവൻ പിന്തുണ ലഭിക്കുന്നുവെന്നും രേഷ്മ കൂട്ടിച്ചേർത്തു.…
ലണ്ടൻ: കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയും വീഴ്ത്തി പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത ഒരുഗോളിനായിരുന്ന സിറ്റിയുടെ തോൽവി. ഹഡ്സൺ ഒഡോയ് ആണ് നോട്ടിങ്ഹാമിന്‍റെ വിജയഗോൾ നേടിയത്. തുടർ തോൽവികളുമായി പോയന്റ് പട്ടികയിൽ ഒത്തിരി പിന്നാക്കം പോയ ശേഷം വിജയ വഴി തിരഞ്ഞുകണ്ടുപിടിച്ച് ആദ്യ നാലിൽ വീണ്ടും കയറിപ്പറ്റിയ ഇത്തിഹാദുകാർക്ക് നോട്ടിങ്ഹാമിന്‍റെ തട്ടകത്തിലേറ്റത് ഞെട്ടിക്കുന്ന തോൽവി. കളിയും കളവും നിറഞ്ഞിട്ടും ഗോളടിക്കാൻ മറന്നും നിർഭാഗ്യം വഴിമുടക്കിയുമായിരുന്നു സിറ്റി വീഴ്ച. അവസാന മിനിറ്റുകൾ വരെയും ഇരു ടീമും ഗോളില്ലാതെ ഒപ്പം നിന്ന കളിയിൽ 83ാം മിനിറ്റിലാണ് ഹഡ്സൺ ഒഡോയ് ആതിഥേയർക്കായി ഗോൾ നേടുന്നത്. ഗിബ്സ് വൈറ്റ് ആയിരുന്നു അസിസ്റ്റ്. GET IN!!! 😍 pic.twitter.com/DlpoCDq83z— Nottingham Forest (@NFFC) March 8, 2025 സിറ്റിയുടെ കേളീശൈലിയെ പ്രതിരോധം കോട്ടകെട്ടി തടഞ്ഞുനിർത്തിയും പ്രത്യാക്രമണത്തിൽ ഗോളിനരികെയെത്തിയുമായിരുന്നു നോട്ടിങ്ഹാമിന്റെ പ്രകടനം. കെവിൻ ഡി ബ്രുയിനും ഉമർ മർമൂഷും ഇറങ്ങാൻ വൈകിയത് സിറ്റിയുടെ മുന്നേറ്റത്തെ ബാധിച്ചു. സീസണിൽ…
മഡ്രിഡ്: പ്രീമിയർ ലീഗിലെ വൻ വീഴ്ചകൾക്ക് യൂറോപ ലീഗിൽ കണക്കുതീർക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പിടിച്ചുകെട്ടി സ്പാനിഷ് ക്ലബായ റയൽ സോസിദാദ്. യൂറോപ ലീഗ് പ്രിക്വാർട്ടറിലാണ് ഓരോ ഗോൾ വീതമടിച്ച് യുനൈറ്റഡും സോസിദാദും സമനിലയിൽ പിരിഞ്ഞത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 58ാം മിനിറ്റിൽ ജോഷുവ സിർകസി യുനൈറ്റഡിനെ മുന്നിലെത്തിച്ചെങ്കിലും 12 മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് മികെൽ ഒയർസബൽ റയൽ സോസിദാദിനെ ഒപ്പമെത്തിച്ചു. കഴിഞ്ഞ ദിവസം എഫ്.എ കപ്പിൽനിന്ന് മടക്ക ടിക്കറ്റ് ലഭിച്ച യുനൈറ്റഡിന് സീസണിലെ വൻ വീഴ്ചയൊഴിവാക്കാൻ ജയം അനിവാര്യമായിരുന്നു. അടുത്ത വ്യാഴാഴ്ച ഓൾഡ് ട്രാഫോഡിൽ രണ്ടാം പാദം ജയിച്ച് ക്വാർട്ടർ ഉറപ്പാക്കുകയാകും ടീമിന്റെ അടുത്ത ലക്ഷ്യം. മറ്റൊരു മത്സരത്തിൽ, ഗ്രൂപ് ഘട്ടത്തിൽ വീഴ്ത്തിയ ഡച്ച് ക്ലബായ എ.ഇസഡ് അൽക്മാറാണ് മധുര പ്രതികാരമായി ടോട്ടൻഹാമിനെ ഒറ്റ ഗോളിന് തകർത്തത്. ടോട്ടൻഹാം താരം ലുകാസ് ബെർഗ്വാളിന്റെ സെൽഫ് ഗോളാണ് കളിയിൽ വിധി നിർണയിച്ചത്. ഫെനർബാഹ്- റേഞ്ചേഴ്സ് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോൾ ജയവുമായി…
ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയും പോളണ്ടും തമ്മിലുള്ള മത്സരം. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയം ഏറ്റുവാങ്ങിയ അർജന്‍റീനക്കിത് ജീവൻ മരണ പോരാട്ടം. കളിയുടെ തുടക്കം മുതൽ നിരന്തരമായ ആക്രമണങ്ങൾ കൊണ്ട് പോളിഷ് ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മത്സരത്തിന്റെ 38ാം മിനിറ്റിൽ വാർ തീരുമാനപ്രകാരം അർജന്‍റീനക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുന്നു. കിക്ക് എടുക്കാൻ വരുന്നതാവട്ടെ ഫുട്ബാൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസ്സിയും. മിശിഹാക്ക് വേണ്ടി ഖത്തറിലെ ഗാലറി ഒന്നടങ്കം ആർത്തിരമ്പി. മൈതാനത്തിന്റെ തുടിപ്പുകളെല്ലാം തന്‍റ ഇടം കാലിൽ ആവാഹിച്ച ആ കുറിയ മനുഷ്യൻ പെനാൽറ്റി ബോക്സിന് മുന്നിൽ പ്രതീക്ഷയോടെ നിന്നു. അർജന്‍റീനൻ സ്വപ്നങ്ങൾ ഊതിനിറച്ച ആ തുകൽ പന്ത് മെസ്സി പോസ്റ്റിന്റെ ഇടതു മൂലയിലേക്കുതിർത്തു. ആർപ്പുവിളിച്ച അർജൻറീന ആരാധകരുടെ ഹൃദയം തകർത്ത് ആ പന്തിനെ പോളിഷ് ഗോൾബാറിന് കീഴിലെ ആറടി അഞ്ചിഞ്ച് ഉയരമുള്ള ആ മനുഷ്യൻ മനോഹരമായി ഡൈവ് ചെയ്തു പുറത്തേക്ക് തട്ടിയിട്ടു.…
കൊച്ചി: ഐ.എസ്.എല്ലിൽ അവസാന ഹോം മത്സരം ജയിച്ചുകയറി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പ വീഴ്ത്തിയത്. മത്സരത്തിന്‍റെ 52ാം മിനിറ്റിൽ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ നേടിയത്. ജയത്തോടെ പഞ്ചാബ് എഫ്.സിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് കയറി. അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയിൽനിന്ന് ബ്ലാസ്റ്റേഴ്സ് തലയുയർത്തി മടങ്ങുന്നത്. മാർച്ച് 12ന് ഹൈദരാബാദ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് 23 കളികളിൽ 28 പോയന്‍റാണ്. ഏഴാംസ്ഥാനത്തുള്ള മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ അവസാന മത്സരം ജയിക്കണം. ജാംഷഡ്പൂർ എഫ്.സിക്കെതിരെ കലൂരിൽ നടന്ന മത്സരത്തിൽ സെൽഫ് ഗോളിന്‍റെ വീഴ്ചയിൽ സമനിലയായതോടെയാണ് ബ്ലാസ്റ്റേഴ്സിൽ ചെറുതായെങ്കിലും ശേഷിച്ചിരുന്ന പ്ലേ ഓഫ് സാധ്യത പൂർണമായും തകർന്നത്. പ്ലേ ഓഫിൽ കയറിപ്പറ്റാൻ സാധിച്ചില്ലെങ്കിലും സീസണിലുടനീളം നല്ല പ്രകടനം കാഴ്ച…
കൊച്ചി:�ഐ.എസ്.എൽ 2024-25�സീസണിലെ പ്ലേ ഓഫിൽനിന്ന് പുറത്തായെങ്കിലും അവശേഷിക്കുന്ന ഏക ഹോം ഗ്രൗണ്ട് മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. വെള്ളിയാഴ്ച കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്.സിക്കെതിരായാണ് മത്സരം. സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും അവസാനത്തേതിനു തൊട്ടുമുമ്പുള്ള കളി കൂടിയാണിത്. മാർച്ച് 12ന് ഹൈദരാബാദ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് 22 കളികളിൽ 25 പോയൻറുമായി പത്താം സ്ഥാനത്താണുള്ളത്. ഏഴാംസ്ഥാനത്തുള്ള മുംബൈക്ക് വെള്ളിയാഴ്ചത്തെ മത്സരം ജയിച്ചാൽ പ്ലേ ഓഫിലെത്താം. പോയൻറ് പട്ടികയിൽ തൊട്ടു മുമ്പുള്ള ഒഡിഷ എഫ്.സിയുടെ മത്സരങ്ങളെല്ലാം പൂർത്തിയായി, 33 പോയൻറാണ് നേടിയിട്ടുള്ളത്. മുംബൈ സിറ്റിക്ക് 22 മത്സരങ്ങളിൽ 33 പോയൻറുണ്ട്. ബ്ലാസ്റ്റേഴ്സിനെതിരെ ഉൾപ്പെടെ രണ്ടു മത്സരങ്ങളും ബാക്കിയുണ്ട്. ശനിയാഴ്ച ജാംഷഡ്പൂർ എഫ്.സിക്കെതിരെ കലൂരിൽ നടന്ന മത്സരത്തിൽ സെൽഫ് ഗോളിന്‍റെ വീഴ്ചയിൽ സമനിലയായതോടെയാണ് ബ്ലാസ്റ്റേഴ്സിൽ ചെറുതായെങ്കിലും ശേഷിച്ചിരുന്ന പ്ലേ ഓഫ് സാധ്യത പൂർണമായും തകർന്നത്. 85 മിനിറ്റുവരെ ഒരുഗോളിന് മുന്നേറിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സിന് 86ാം മിനിറ്റിൽ സ്വന്തം…
ന്യൂഡൽഹി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ദേശീയ ടീമിന്റെ ജഴ്സിയണിയാനെത്തുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർഥന മാനിച്ചാണ് 40കാരന്റെ തിരിച്ചുവരവ്. മാർച്ച് 25ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ട് മത്സരത്തിൽ ഛേത്രി കളിക്കും. അതിനു മുമ്പ് 19ന് മാലദ്വീപിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും ഛേത്രി ഇറങ്ങുമെന്നാണ് റിപ്പോർട്ട്. തുടർന്നും താരത്തിന്റെ സേവനം ഇന്ത്യൻ ടീമിനുണ്ടാവും. ഇന്ത്യയുടെ എക്കാലത്തെയും ടോപ് ഗോൾ സ്കോററാണ് ഛേത്രി. രാജ്യത്തിന് വേണ്ടി ഏറ്റവുമധികം കളിച്ചതും ദേശീയ ടീമിനെ കൂടുതൽ തവണ നയിച്ചതും ഇദ്ദേഹംതന്നെ. അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ശേഷം ക്ലബ് ഫുട്ബാളിൽ തുടരുന്ന ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്.സിക്കായി മിന്നുംപ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണിൽ ഇതുവരെ ബംഗളൂരുവിനായി 12 തവണ വല ചലിപ്പിച്ച് ഗോൾവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാംസ്ഥാനത്താണ്. 2024 ജൂൺ ആറിന് കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ…