
ഓൾഡ് ട്രാഫോർഡ്: യൂറോപ്പ ലീഗിൽ റേഞ്ചേഴ്സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. അവസാന നിമിഷങ്ങളിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെയാണ് യുണൈറ്റഡ് 2-1ന് ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 52-ാം മിനിറ്റിൽ ജാക്ക് ബട്ട്‌ലാന്റിന്റെ സെൽഫ് ഗോളിലൂടെയാണ് യുണൈറ്റഡ് ആദ്യം ലീഡ് നേടിയത്. 88-ാം മിനിറ്റിൽ സിറിൽ ഡെസ്സേഴ്‌സ് റേഞ്ചേഴ്സിനായി സമനില ഗോൾ നേടി. എന്നാൽ അധിക സമയത്തിന്റെ രണ്ടാം മിനിറ്റിൽ ഫെർണാണ്ടസ് വിജയഗോൾ നേടി യുണൈറ്റഡിനെ രക്ഷിച്ചു.
ഈ വിജയത്തോടെ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് കുതിച്ചു. അടുത്തയാഴ്ച സ്റ്റ്യൂവ ബുക്കാറസ്റ്റിനെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ യുണൈറ്റഡിന് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാം.
advertisement