സ​ഞ്ജു​വി​ന് പ​രി​ക്ക്


അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വി​ക്ക​റ്റ് കാ​ക്കു​ന്ന​തി​നി​ടെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ണി​ന് പ​രി​ക്കേ​റ്റു. ര​ണ്ടാം ഓ​വ​റി​ൽ സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ പ​ന്തെ​റി​യ​വെ​യാ​ണ് സം​ഭ​വം. പ​ന്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ബൗ​ൺ​സ് ചെ​യ്ത് ഗ്ലൗ​സി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​തു​കൈ​യി​ലെ ചെ​റി​യ വി​ര​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ഞ്ജു മ​ട​ങ്ങി​യ​തോ​ടെ ഉ​ർ​വി​ൽ പ​ട്ടേ​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യി. സ്കാ​നി​ങ്ങി​നും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മേ പ​രി​ക്ക് എ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​കൂ.

© Madhyamam