
ജൂഡ് ബെല്ലിംഗ്ഹാമിനെതിരെ ചുവപ്പ് കാർഡ് നൽകിയ റഫറി ജോസ് ലൂയിസ് മുനുവേര മൊണ്ടേറോ വലിയ കുരുക്കിൽ. താൽപ്പര്യ വൈരുദ്ധ്യത്തിന്റെ പേരിൽ അദ്ദേഹത്തിന് 5 വർഷം വരെ വിലക്ക് ലഭിച്ചേക്കാം.
ബെല്ലിംഗ്ഹാമിന്റെ പെരുമാറ്റത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. ഒസാസുനയുമായുള്ള മത്സരത്തിൽ റഫറിയെ “F** off” എന്ന് വിളിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. എന്നാൽ താൻ റഫറിയെ അപമാനിച്ചിട്ടില്ലെന്ന് ബെല്ലിംഗ്ഹാം പറഞ്ഞു. മാനേജർ ആൻസെലോട്ടി താരത്തെ പിന്തുണച്ചു.
തുടർന്ന് ബെല്ലിംഗ്ഹാമിന്റെ വാക്കുകളും രീതിയും പരിശോധിച്ച ശേഷം രണ്ട് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തെ വിലക്കി. ഇതിനിടെ റഫറിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റഫറിയുടെ ജോലിക്ക് പുറമെ, മുനുവേര മൊണ്ടേറോക്ക് ലാ ലിഗ, യുവേഫ, ആർഎഫ്‌ഇഎഫ്, പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ നിരവധി ഉപഭോക്താക്കളുള്ള ഒരു സ്പോർട്സ് മാനേജ്‌മെൻ്റ് കൺസൾട്ടിംഗ് സ്ഥാപനം ഉണ്ടെന്ന് സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതൊരു താൽപര്യ വൈരുദ്ധ്യമാണോ എന്ന് ഇപ്പോൾ അന്വേഷണം നടക്കുകയാണ്. നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ റഫറിയെ വിലക്കുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്യും.
റഫറിമാർക്ക് ഇത്തരം ബന്ധങ്ങൾ പാടില്ലെന്നാണ് നിയമം. എങ്കിലും അദ്ദേഹത്തിന് വിലക്ക് നൽകിയിട്ടില്ലെന്നും അടുത്ത മത്സരത്തിൽ ഉണ്ടാകുമെന്നും വാർത്തകളുണ്ട്. എന്തായാലും സംഭവം ഫുട്ബോൾ ലോകത്ത് ചർച്ചയായിരിക്കുകയാണ്.