മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രതിരോധ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബയേൺ മ്യൂണിക്കിൽ നിന്ന് രണ്ട് താരങ്ങളെ സ്വന്തമാക്കിയിരിക്കുന്നു.
നെതർലാൻഡ്സ് താരമായ മാത്തിജ്സ് ഡി ലിഗ്റ്റ്, മൊറോക്കോയുടെ നൗസൈർ മസറൗയി എന്നിവരാണ് യുണൈറ്റഡിന്റെ പുതിയ താരങ്ങൾ. ഈ സമ്മർ ടീമിന് രണ്ട് പുതിയ സെന്റർ ബാക്കുകൾ ആവശ്യമായിരുന്നു. ഫ്രക് ടീം ലില്ലിൽ നിന്ന് ലെനി യോറോയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഡി ലിഗ്റ്റിനെ ലക്ഷ്യമിട്ടത്.
Read Also: കോൾ പാമറിന്റെ കരാർ പുതുക്കി ചെൽസി!
ബയേണിൽ നിന്ന് വിട്ടു പോകാൻ തയ്യാറായ ഡി ലിഗ്റ്റ് യുണൈറ്റഡുമായി വ്യക്തിഗത കരാറിൽ എത്തിയിരുന്നു. ആദ്യത്തെ ബിഡ് തള്ളിയ ബയേൺ ഒടുവിൽ 45 മില്യൺ യൂറോയും 5 മില്യൺ യൂറോയുടെ അധിക തുകയും നൽകി ഡീൽ പൂർത്തിയാക്കി.
“മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന വലിയ ക്ലബിൽ പുതിയൊരു വെല്ലുവിളി സ്വീകരിക്കാനുള്ള ആവേശമാണ് എനിക്ക് തോന്നിയത്,” ഡി ലിഗ്റ്റ് പറഞ്ഞു. “ക്ലബിന്റെ ഭാവി പദ്ധതികളും എനിക്ക് നൽകിയ പങ്ക് എന്നെ ഏറെ ആകർഷിച്ചു. എന്റെ കരിയറിന്റെ തുടക്കകാലത്ത് എറിക് ടെൻ ഹാഗ് എന്നെ വളർത്തിയെടുത്തയാളാണ്. അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. ഏറ്റവും ഉയർന്ന നിലയിൽ വിജയിക്കാൻ എന്ത് വേണമെന്ന് എനിക്കറിയാം. ഈ മികച്ച ക്ലബിൽ ആ റെക്കോർഡ് തുടർന്നുകൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുന്നു.”
Read Also: നോമിനേഷൻ ലിസ്റ്റ് പുറത്ത് വിട്ടു | PFA Player of the Year Award [Full List]