ടെർമിനേറ്റർ വൈബ്; ഐ.​പി.​എ​ൽ എ​ലി​മി​നേ​റ്റ​റി​ൽ ​രാ​ജ​സ്ഥാ​നെ​തി​രെ ഹൈ​ദ​രാ​ബാ​ദി​ന് 244 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം



മു​ല്ല​ൻ​പൂ​ർ: ​ഐ.​പി.​എ​ൽ എ​ലി​മി​നേ​റ്റ​റി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്റെ അ​ത്ഭു​ത​ബാ​ല​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ടെ​ർ​മി​നേ​റ്റ​ർ പ്ര​ക​ട​നം. ടോ​സ് നേ​ടി ബൗ​ളി​ങ് തെ​ര​ഞ്ഞെ​ടു​ത്ത സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ വ​ട്ടം​ക​റ​ക്കി​യ സൂ​ര്യ​വം​ശി 97 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​തി​നി​ട​യി​ൽ വ​മ്പ​നൊ​രു റെ​​ക്കോ​ഡും ത​ക​ർ​ത്തു. ഐ.​പി.​എ​ല്ലി​ൽ ഒ​രു സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ​ർ നേ​ടി​യ ബാ​റ്റ​റെ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി. 2012ൽ ​​കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്റെ ക്രി​സ് ഗെ​യി​ൽ തൂ​ക്കി​യ 59 സി​ക്സ​റു​ക​ളു​ടെ നേ​ട്ട​മാ​ണ് വ​ഴി​മാ​റി​യ​ത്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ സെ​ഞ്ച്വ​റി​യെ​ന്ന റെ​ക്കോ​ഡി​ന് തൊ​ട്ട​ടു​ത്താ​ണ് സൂ​ര്യ​വം​ശി വീ​ണ​ത്. രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ എട്ട് വിക്കറ്റിന് 243റ​ൺ​സ് നേ​ടി.

തോ​റ്റാ​ൽ പു​റ​ത്താ​കു​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ടോ​സ് ഭാ​ഗ്യം ഹൈ​ദ​രാ​ബാ​ദ് ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സി​നാ​യി​രു​ന്നു. ക​മ്മി​ൻ​സ് എ​തി​രാ​ളി​ക​ളെ ബാ​റ്റി​ങ്ങി​ന​യ​ച്ചു. റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ റ​യാ​ൻ പ​രാ​ഗും സീ​നി​യ​ർ താ​രം ര​വീ​ന്ദ്ര ജ​ദേ​ജ​യും ടീ​മി​ൽ തി​രി​ച്ചെ​ത്തി. പേ​സ​ര്‍ പ്ര​ഫു​ൽ ഹിം​ഗെ ഹൈ​ദ​രാ​ബാ​ദ് നി​ര​യി​ലും തി​രി​ച്ചെ​ത്തി.

ആ​ദ്യ ഓ​വ​റി​ലെ അ​ഞ്ചാം പ​ന്ത് വ​രെ ന​ന്നാ​യി എ​റി​ഞ്ഞ പാ​റ്റ് ക​മ്മി​ൻ​സി​നെ അ​വ​സാ​നം സി​ക്സ​ർ പ​റ​ത്തി​യാ​ണ് ഓ​പ​ണ​ർ സൂ​ര്യ​വം​ശി​യു​ടെ വ​മ്പ​ന​ടി​ക്ക് തു​ട​ക്ക​മാ​യ​ത്. ക​മ്മി​ൻ​സി​ന്റെ ര​ണ്ടാം ഓ​വ​റി​ൽ തു​ട​രെ മൂ​ന്ന് സി​ക്സ​റു​ക​ൾ. ശാ​കി​ബ് ഹു​സൈ​നും അ​ടി കി​ട്ടി. ആ​ദ്യ ഓ​വ​റി​ൽ മൂ​ന്നെ​ണ്ണം. ഇ​തേ ഓ​വ​റി​ൽ സൂ​ര്യ​വം​ശി ഫി​ഫ്റ്റി​യ​ടി​ച്ചു. വെ​റും 16 പ​ന്തി​ലെ അ​ർ​ധ സെ​ഞ്ച്വ​റി . ​2014ൽ ​ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ സു​രേ​ഷ് റെ​യ്ന 16 പ​ന്തി​ൽ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ ശേ​ഷം നോ​ക്കൗ​ട്ടി​ൽ ഏ​റ്റ​വും വേ​ഗ​മേ​റി​യ നേ​ട്ട​മാ​ണി​ത്. തൊ​ട്ടു​മു​മ്പു​ള്ള പ​ന്തി​ലാ​ണ് ഗെ​യി​ലി​ന്റെ സി​ക്സ​ർ റെ​ക്കോ​ഡ് സൂ​ര്യ​വം​ശി മ​റി​ക​ട​ന്ന​ത്.

വീ​ണ്ടും സി​ക്സ​റു​ക​ളും ഫോ​റു​മാ​യി കൗ​മാ​ര താ​രം കു​തി​പ്പ് തു​ട​ർ​ന്നു. എ​ട്ടാം ഓ​വ​റി​ൽ ഹിം​ഗെ വ​ഴ​ങ്ങി​യ​ത് മൂ​ന്ന് സി​ക്സ​റ​ട​ക്കം 29 റ​ൺ​സാ​ണ്. വെ​റും 29 പ​ന്തി​ൽ 97 റ​ൺ​സി​ലെ​ത്തി​യ സൂ​ര്യ​വം​ശി​ക്ക് അ​ടു​ത്ത പ​ന്തി​ൽ മൂ​ന്ന് റ​ൺ​സ് കു​ടി നേ​ടി​യാ​ൽ ഗെ​യി​ലി​ന്റെ മ​റ്റൊ​രു ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​കു​മാ​യി​രു​ന്നു. 30 പ​ന്തി​ൽ സെ​ഞ്ച്വ​റി​യെ​ന്ന ഐ.​പി്?​ൽ റെ​ക്കോ​ഡ് ത​ക​ർ​ക്കാ​ൻ എ​ട്ടാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്ത് ഷോ​ർ​ട് ബാ​ളാ​യി​രു​ന്നു. സു​​ര്യ​വം​ശി അ​പ്പ​ർ​ക​ട്ടി​ലൂ​ടെ ആ​ഞ്ഞ​ടി​ച്ചു. അ​ൽ​പം പി​ഴ​ച്ചു, പ​ന്ത് ഡീ​പ് തേ​ർ​ഡി​ൽ സ്മ​ര​ൺ ര​വി​ച​ന്ദ്ര​ന്റെ കൈ​യി​ൽ. നി​രാ​ശ​യോ​ടെ ത​ല​കു​നി​ച്ച് 97 റ​ൺ​സു​മാ​യി സൂ​ര്യ​വം​ശി മ​ട​ങ്ങി.

രാ​ജ​സ്ഥാ​ൻ സൂ​പ്പ​ർ താ​രം പു​റ​ത്താ​കു​മ്പോ​ൾ​എ​ട്ടോ​വ​റി​ൽ 125 എ​ന്ന വ​മ്പ​ൻ സ്കോ​ർ​നി​ല​യാ​യി​രു​ന്നു. പി​ന്നീ​ട് ഓ​പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളി​നൊ​പ്പം ധ്രു​വ് ജു​റ​ൽ ചേ​ർ​ന്നു. രാ​ജ​സ്ഥാ​ൻ ഇ​ന്നി​ങ്സി​ന് അ​ൽ​പം വേ​ഗം കു​റ​ഞ്ഞു. 11ാം ഓ​വ​റി​ൽ 29 റ​ൺ​സു​മാ​യി ജ​യ്സ്വാ​ൾ പു​റ​ത്താ​യി. ക്യാ​പ്റ്റ​ൻ പ​രാ​ഗാ​ണ് പ​ക​ര​മെ​ത്തി​യ​ത്. ജു​റ​ൽ റ​ണ്ണൊ​ഴു​ക്കി​ന് വേ​ഗം​കൂ​ട്ടി. 21 പ​ന്തി​ൽ അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സു​മ​ട​ക്കം 50 റ​ൺ​സ് നേ​ടി​യ ജു​റ​ൽ 14ാം ഓ​വ​റി​ന്റെ അ​വ​സാ​ന പ​ന്തി​ൽ മ​ട​ങ്ങി. ഹിം​ഗെ​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. 15 ഓ​വ​റി​ൽ 200 പി​ന്നി​ട്ട രാ​ജ​സ്ഥാ​ന് ക്യാ​പ്റ്റ​ൻ പ​രാ​ഗി​നെ​യും (16) ന​ഷ്ട​മാ​യി. ഹിം​ഗെ​യു​ടെ മു​ന്നാം വി​ക്ക​റ്റാ​യി​രു​ന്നു അ​ത്.



© Madhyamam