
ബെർമിങ്ഹാം: ട്വന്റി20യിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ചൊവ്വാഴ്ച മുതൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഇന്ന് നടക്കും. ശ്രേയസ് അയ്യരെ ട്വന്റി20 നായകനാക്കിയശേഷം ഒരു മത്സരം പോലും ജയിക്കാൻ ഇന്ത്യക്കായിരുന്നില്ല. അയർലൻഡിനെതിരെ 0-2നും ഇംഗ്ലണ്ടിനെതിരെ 0-4നും തോറ്റമ്പി. ശുഭ്മൻ ഗിൽ നയിക്കുന്ന ഏകദിന സംഘത്തിൽ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ തുടങ്ങിയവരുണ്ട്. ഹാരി ബ്രൂക്കിനുകീഴിൽ ട്വന്റി20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ആതിഥേയർ ഇറങ്ങുന്നത്.
ടീം ഇവരിൽനിന്ന്:
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.
ഇംഗ്ലണ്ട്: ഹാരി ബ്രൂക് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, ജോസ് ബട്ട്ലർ, ടോം ബാന്റൺ, ജോ റൂട്ട്, ജേക്കബ് ബെഥൽ, വിൽ ജാക്ക്സ്, റെഹാൻ അഹമ്മദ്, ലിയാം ഡോസൺ, ജെയിംസ് കോൾസ്, സാം കറൻ, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ജോസ് ടങ്, സാഖിബ് മഹ്മൂദ്, ആദിൽ റഷീദ്.
