PFA യുടെ പ്ലയെർ ഓഫ് ദി ഇയർ അവാർഡിന്റെ നോമിനേഷൻ പുത്ത് വിട്ടു. മാഞ്ചെസ്റ്റർ ഒപേറാ ഹൗസിൽ വച്ച് ആഗസ്റ്റ് 20 ന് നടക്കുന്ന ചടങ്ങിൽ PFA പുരുഷ-വനിതാ അവാർഡുകൾ ജേതാക്കളെ പ്രഖ്യാപിക്കും.
കളിക്കാരുടെ വോട്ടിങ് അനുസരിച്ച് ആറ് പേരുടെ നോമിനേഷൻ ലിസ്റ്റാണ് PFA പുറത്ത് വിട്ടിരിക്കുന്നത്. ചെൽസിയുടെ കോൾ പാമറിന്റെ പേര് മാത്രമാണ് പ്ലയെർ ഓഫ് ദി ഇയർ അവാർഡിലും, യങ് പ്ലയെർ ഓഫ് ദി അവാർഡിലും ഉള്ളത്.
PFA പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ നോമിനികൾ
ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), എർലിംഗ് ഹാലാൻഡ് (മാഞ്ചസ്റ്റർ സിറ്റി), മാർട്ടിൻ ഒഡെഗാർഡ് (ആഴ്സനൽ), കോൾ പാമർ (ചെൽസി), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), ഒല്ലി വാട്കിൻസ് (ആസ്റ്റൺ വില്ല).
PFA യംഗ് പ്ലെയേഴ്‌സ് പ്ലേയർ ഓഫ് ദ ഇയർ നോമിനികൾ
അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), കോൾ പാമർ (ചെൽസി), കോബി മൈനൂ (മാഞ്ചസ്റ്റർ യുണൈറ്റഡ്), മൈക്കൽ ഒലിസ് (ക്രിസ്റ്റൽ പാലസ്), ബുക്കയോ സാക്ക (ആഴ്സനൽ), ജോവോ പെഡ്രോ (ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ).
Read Also: സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. എംബപ്പെ അരങ്ങേറ്റം!!
വനിതാ PFA പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ നോമിനികൾ
നിയാം ചാൾസ് (ചെൽസി), എറിൻ കത്ത്ബെർട്ട് (ചെൽസി), യുവി ഹസെഗാവ (മാഞ്ചസ്റ്റർ സിറ്റി), ലോറൻ ഹെംപ് (മാഞ്ചസ്റ്റർ സിറ്റി), ലോറൻ ജെയിംസ് (ചെൽസി), ഖദീജ ഷാ (മാഞ്ചസ്റ്റർ സിറ്റി).
വനിതാ PFA യംഗ് പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ നോമിനികൾ
ആഗി ബീവർ-ജോൺസ് (ചെൽസി), ഗ്രേസ് ക്ലിൻ്റൺ (ടോട്ടൻഹാം ഹോട്സ്പർ), ലോറൻ ജെയിംസ് (ചെൽസി), ഖിയാര കീറ്റിംഗ് (മാഞ്ചസ്റ്റർ സിറ്റി), മായ ലെ ടിസിയർ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജെസ് പാർക്ക് (മാഞ്ചസ്റ്റർ സിറ്റി).