
ചെൽസിയുമായി ദീർഘകാല കരാറിൽ ഒപ്പു വെച്ച് ഇംഗ്ലീഷ് താരം കോൾ പാമർ. 2033 വരെ ശമ്പള വർദ്ധനവോടെയുള്ള കരാറിലാണ് ഒപ്പ് വെച്ചത്.
പുതിയ കരാർ പ്രകാരം ആഴ്ചയിൽ 120000 യൂറോ താരത്തിന് ലഭിക്കും. ഇതോടെ മിഡ്ഫീൽഡ് പങ്കാളികളായ എൻസോ ഫെർണാണ്ടസ്, മോയിസസ് കൈസെഡോ എന്നിവക്ക് ലഭിക്കുന്ന സാലറി താരത്തിനും ലഭിക്കും. മുമ്പ് 80000 യൂറോയായിരുന്നു പാമറിന്റെ സാലറി.
Read Also: നോമിനേഷൻ ലിസ്റ്റ് പുറത്ത് വിട്ടു | PFA Player of the Year Award [Full List]
2023-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് താരം ചെൽസിയുമായി ചേർന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് 22 കാരനായ പാമർ ചെൽസിക്കും ഇംഗ്ലണ്ട്നാഷണൽ ടീമിനും വേണ്ടി പുറത്തെടുത്തത്. നിലവിൽ PFA പ്ലയെർ ഓഫ് ദി ഇയർ അവാർഡിലും, യങ് പ്ലയെർ ഓഫ് ദി ഇയർ അവാർഡിലും നോമിനിയാണ് കോൾ പാമർ.
advertisement