യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരങ്ങളിൽ ആഴ്സണൽ ചരിത്രനേട്ടം കൈവരിച്ചു. മാർച്ച് 4-ന് നടന്ന മത്സരത്തിൽ പി.എസ്.വിയെ അവരുടെ മൈതാനത്ത് നേരിട്ട ആഴ്സണൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് വിജയം നേടി.
ആദ്യ പകുതിയിൽ തന്നെ 3-1 എന്ന സ്കോറിന് മുന്നിലെത്തിയ ആഴ്സണൽ രണ്ടാം പകുതിയിൽ നാല് ഗോളുകൾ കൂടി നേടി തകർപ്പൻ വിജയം കരസ്ഥമാക്കി.
ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആഴ്സണൽ ഒരു എവേ മത്സരത്തിൽ അഞ്ചിലധികം ഗോളുകൾ നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലോ നോക്കൗട്ട് ഘട്ടത്തിലോ ഇതിനു മുൻപ് അവർക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനു മുൻപ് സ്പോർട്ടിംഗിനെയും ഇന്റർ മിലാനെയും 5-1 ന് തോൽപ്പിച്ചതായിരുന്നു അവരുടെ മികച്ച എവേ വിജയങ്ങൾ.
7 – Arsenal are the first team in UEFA Champions League history to score 7+ goals away from home in a knockout stage match. Narrative. #PSVARS pic.twitter.com/bRoMGxhoIf
— OptaJoe (@OptaJoe) March 4, 2025
1993 നവംബറിന് ശേഷം ആദ്യമായാണ് ഒരു യൂറോപ്യൻ മത്സരത്തിൽ ആഴ്സണൽ എവേ ഗ്രൗണ്ടിൽ ആറിലധികം ഗോളുകൾ നേടുന്നത്. കപ്പ് വിന്നേഴ്സ് കപ്പിൽ സ്റ്റാൻഡേർഡ് ലീജിനെ 7-0 ന് തകർത്തതായിരുന്നു ഇതിനു മുൻപത്തെ മികച്ച പ്രകടനം.