22 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഇപ്സിച്ചിനെതിരെയായിരുന്നു ലിവർപൂളിന്റെ പുതിയ സീസണിലെ ആദ്യ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം.
അർനെ സ്ലോട്ടിന്റെ കീഴിലുള്ള ലിവർപൂളിന് ആദ്യ പകുതിയിൽ നന്നായി കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല.
രണ്ടാം പകുതിയിലാണ് കളി മാറിയത്. മുഹമ്മദ് സലാഹിന്റെ പാസിൽ നിന്ന് ഡിയോഗോ ജോട്ടയാണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്. പിന്നീട് സലാഹ് തന്നെ വല കുലുക്കി ലിവർപൂളിന്റെ ജയം ഉറപ്പിച്ചു.
Read Also: ഇപ്സിച്ച് ടൗണിന്റെ ഓഹരി വാങ്ങി ഗായകൻ എഡ് ഷീരൻ!
A winning start to our @premierleague campaign 🙌🔴 pic.twitter.com/TOii0Uat8p
— Liverpool FC (@LFC) August 17, 2024
ഈ ഗോളോടെ സലാഹ് പ്രീമിയർ ലീഗ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ലീഗിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് മുൻ താരങ്ങളായ അലൻ ഷീറർ, ഫ്രാങ്ക് ലാംപാർഡ്, വെയ്ൻ റൂണി എന്നിവരെ പിന്തള്ളി സലാഹ് സ്വന്തമാക്കി.
ഈ വിജയത്തോടെ പുതിയ സീസണിന് മികച്ച തുടക്കമാണ് ലിവർപൂൾ നൽകിയത്.
Premier League, Matchday 1
Ipswich – Liverpool – 0:2
Goals: Jota 60′, Salah 65′