
പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ എവര്‍ട്ടണും ബ്രൈറ്റണും തമ്മില്‍ പോരടിച്ചപ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിറന്നു. 38 വയസുള്ള വെറ്ററന്‍ താരം ജെയിംസ് മില്‍നര്‍ ബ്രൈറ്റണ്‍ നിരയില്‍ ഇറങ്ങിയതോടെയാണ് ഈ ചരിത്ര നേട്ടം.
പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതല്‍ സീസണ്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് മിൽനറിന് ലഭിച്ചത്. താരം ഇപ്പോള്‍ തന്റെ 23-ആം പ്രീമിയര്‍ ലീഗ് സീസണിലാണ്. ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് റയന്‍ ഗിഗ്സിന്റെ പേരിലായിരുന്നു.
ഏറ്റവും കൂടുതല്‍ സീസണ്‍ കളിച്ച താരങ്ങള്‍:
ജെയിംസ് മില്‍നര്‍ – 23 സീസണ്‍
റയന്‍ ഗിഗ്സ് – 22 സീസണ്‍
ഗാറെത്ത് ബാരി – 21 സീസണ്‍
റിയോ ഫെര്‍ഡിനാന്‍ഡ് – 20 സീസണ്‍
ഫ്രാങ്ക് ലാംപാര്‍ഡ് – 20 സീസണ്‍
മില്‍നര്‍ ഇതുവരെ 633 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഗാറെത്ത് ബാരിയുടെ 653 മത്സരങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മില്‍നറിന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Read Also: ഹാവെർട്സ്-സാക കോംബോ; ആഴ്‌സനലിന് വിജയം
ഇതിൽ രസകരമായ കാര്യം എന്തെന്നാൽ, മില്‍നര്‍ തന്റെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം കളിച്ച 2002-ല്‍, ഇപ്പോഴത്തെ ബ്രൈറ്റണ്‍ മാനേജര്‍ ഫാബിയന്‍ ഹര്‍സലറിന് വെറും 9 വയസ്സായിരുന്നു!