യൂറോപ്പ ലീഗ് വിജയം: പരിശീലനത്തിന് ഒരു ദിവസം മാത്രം ലഭിച്ചെന്ന് ടില്ലെമാൻസ്


യൂറോപ്പ ലീഗ് കിരീടം അസ്റ്റൺ വില്ലയ്ക്ക്; ഫ്രൈബർഗിനെ തകർത്ത് തകർപ്പൻ ജയം

ഇസ്താംബൂളിൽ നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഫ്രൈബർഗിനെ 3-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി അസ്റ്റൺ വില്ല കിരീടം സ്വന്തമാക്കി. മത്സരത്തിൽ യൂറി ടിലമൻസ് ലക്ഷ്യം കണ്ടു.

മോശമായി തുടങ്ങിയ സീസൺ ഒടുവിൽ കിരീടനേട്ടത്തിലും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും എത്തിയതിനെക്കുറിച്ച് ബെൽജിയൻ മിഡ്ഫീൽഡർ ടിലമൻസ് പ്രതികരിച്ചു.

ടീമിന്റെ തിരിച്ചുവരവിന് കാരണമായ കളിക്കാരുടെ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു. “മികച്ച പ്രകടനമാണ് ഞങ്ങൾ പുറത്തെടുത്തത്. മികച്ചൊരു സീസണായിരുന്നു ഇത്. ഈ നേട്ടത്തോടെ അത് പൂർത്തിയാക്കാൻ കഴിഞ്ഞത് അത്ഭുതകരമാണ്,” ടിലമൻസ് പറഞ്ഞു.

“പല ഉയർച്ചതാഴ്ചകളും നിറഞ്ഞതായിരുന്നു ഈ സീസൺ. വളരെ മോശമായാണ് ഞങ്ങൾ തുടങ്ങിയത്. ഞങ്ങളുടെ നിലവാരം അത്ര മികച്ചതായിരുന്നില്ല. കാര്യങ്ങൾ തിരിച്ചുപിടിക്കാൻ സാധിച്ചത് കളിക്കാരുടെയും സ്റ്റാഫുകളുടെയും കഠിനാധ്വാനം കൊണ്ടാണ്. ഞങ്ങൾ കഠിനമായി പരിശ്രമിച്ചു, വിശ്വസിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അസ്റ്റൺ വില്ലയുടെ ആരാധകരെക്കുറിച്ചും അദ്ദേഹം പ്രത്യേകമായി പരാമർശിച്ചു: “ആരാധകർ മികച്ച പിന്തുണയാണ് നൽകിയത്. മത്സരം ഉടനീളം അവരെ മാത്രമേ ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞുള്ളൂ. അവർക്ക് എല്ലാ ബഹുമതിയും അർഹിക്കുന്നു. അപ് ദ വില്ല!”

© Madhyamam