പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നു.
ചെൽസി vs മാഞ്ചസ്റ്റർ സിറ്റി: മത്സരത്തെക്കുറിച്ച് അറിയേണ്ടത്
കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തെത്തിയ ചെൽസി ഒട്ടേറെ പുതുമുഖ താരങ്ങളുമായാണ് പുതിയ സീസണിൽ ഇറങ്ങുന്നത്. കൂടാതെ, പരിശീലകനെ മാറ്റി എൻസോ മറെസ്കയെ നിയമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ആറ് സൗഹൃദ മത്സരങ്ങളിൽ ഒരു ജയം, രണ്ട് സമനില, മൂന്ന് തോൽവി എന്നതായിരുന്നു ഫലം. 60 മില്യൺ പൗണ്ടിന് പെഡ്രോ നെറ്റോയെ സ്വന്തമാക്കിയാണ് ചെൽസി ട്രാൻസ്ഫർ വിപണിയിൽ സജീവമായിരുന്നത്.
നാല് തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീ സീസൺ അത്ര നല്ലതായിരുന്നില്ല. നാല് സൗഹൃദ മത്സരങ്ങളിൽ ഒരു ജയവും മൂന്ന് തോൽവിയുമാണ്. കഴിഞ്ഞ വാരം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് നേടിയത് സിറ്റിക്ക് ആത്മവിശ്വാസം നൽകും. 75 മില്യൺ പൗണ്ടിന് ജുലിയൻ ആൽവാരസ് അറ്റ്ലെറ്റിക്കോ മാഡ്രിഡിലേക്ക് പോയതാണ് പ്രധാന ട്രാൻസ്ഫർ വാർത്ത.
Read Also:ലിവർപൂൾ താരം ജോ ഗോമസിന് വിട?
ചെൽസി vs മാഞ്ചസ്റ്റർ സിറ്റി: എപ്പോൾ, എവിടെ കാണാം?
ചെൽസി vs മാഞ്ചസ്റ്റർ സിറ്റി മത്സരം ഞായറാഴ്ച, ഓഗസ്റ്റ് 18ന് ഇന്ത്യൻ സമയം രാത്രി 9.00ന് നടക്കും.
മത്സരം കാണാനുള്ള ചാനലുകൾ
ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് സെലക്ട് 1, ഹോട്സ്റ്റാർ VIP, ജിയോടിവി എന്നീ പ്ലാറ്റ്ഫോമുകളിലൂടെ മത്സരം സംപ്രേക്ഷണം ചെയ്യും.