പ്രാണികളെ അകറ്റാൻ സ്പ്രേ ചെയ്യുന്ന പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനകൊളംബോ: വനിത ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം തടസ്സപ്പെടുത്തി പ്രാണികൾ. ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ ബാറ്റ് ചെയ്യവെ 15 മിനിറ്റോളം കളി നിർത്തിവെക്കേണ്ടിവന്നു. Never before seen on a cricket field. The cricket field being cleared of insects #INDvsPAK #WomensWorldCup2025 #colombo pic.twitter.com/akJvBpFXqe— Santosh Menon (@santoshm) October 5, 2025 28ാം ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹർലീൻ ഡിയോളും ജെമീമ റോഡ്രിഗസുമായിരുന്നു ക്രീസിൽ. തൂവാല ഉപയോഗിച്ച് പാക് താരങ്ങൾ രക്ഷതേടാൻ ശ്രമിച്ചെങ്കിലും പ്രാണികൾ വിട്ടില്ല. തുടർന്ന് ഇവർ അമ്പയർമാരെ കാര്യത്തിന്റെ ഗൗരവം ബോധിപ്പിച്ചു. റിസര്വ് താരം സ്പ്രേയുമായെത്തി. ഇത് വാങ്ങി ക്യാപ്റ്റന് ഫാത്തിമ സന തളിച്ചപ്പോൾ അൽപനേരം മാത്രം ശമനമുണ്ടായി. വീണ്ടും പ്രാണികളെത്തിയതോടെ കളി നിർത്തി. ഗ്രൗണ്ട് സ്റ്റാഫെത്തി മരുന്ന് തളിച്ചതിനുശേഷമാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയ…
Author: Madhyamam
ന്യൂയോർക്ക്: സുരക്ഷാ ഭീഷണിയുള്ള നഗരങ്ങളിൽ നിന്നും 2026 ലോകകപ്പ് വേദി മാറ്റുന്നത് പരിഗണിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫ. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിലെ പകപോക്കലിന്റെ ഭാഗമായി ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളിലെ ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയ ഭീഷണിയാണ് ഫിഫ ശക്തമായ ഭാഷയിൽ തള്ളിയത്.ട്രംപ് പറഞ്ഞതെന്ത്…? ട്രംപിന്റെ കുടിയേറ്റ, കുറ്റകൃത്യ നയങ്ങളുമായി സഹകരിക്കാത്ത നഗരങ്ങളിൽ നിന്ന് മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ഓവൽ ഓഫീസിൽ ഉയർന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് ട്രംപിന്റെ വിവാദ മറുപടി. ‘ലോകകപ്പും ഒളിമ്പിക്സും നടത്താൻ സുരക്ഷയില്ലാത്ത നഗരങ്ങളിൽ മേള നടത്തുന്നത് വീണ്ടും ആലോചിക്കും. കുറേ വേദികളിലായാണ് അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്. ആതിഥേയത്വം സുരക്ഷിതമല്ലെന്ന് കരുതുന്നുവെങ്കിൽ, വേദി മറ്റൊരു നഗരത്തിലേക്ക് മാറ്റും’- ട്രംപ് പറഞ്ഞു. അമേരിക്ക, മെക്സികോ, കാനഡ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന 2026 ലോകകപ്പിന്റെ ഫൈനൽ ഉൾപ്പെടെ വേദികൾ അമേരിക്കയിലാണ്. ജൂലായ് 19ന് ന്യൂജഴ്സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ്…
കൊളംബോ: വനിത ഏകദിന ലോകകപ്പിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. പുരുഷ ടീമിന്‍റെ വഴിയേ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ഹസ്തദാനം നടത്തിയില്ല. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വനിത ടീമും പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് നേരത്തെ തന്നെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം. കഴിഞ്ഞ മൂന്ന് ആഴ്ചകളിലും ഏഷ്യ കപ്പിൽ പുരുഷ ടീമുകൾ തമ്മിലായിരുന്നു കളി. കൊളംബോയിലാണ് മത്സരം. ഫൈനലടക്കം മൂന്നിലും ജയിച്ച് കിരീടം നിലനിർത്തിയ ഇന്ത്യ, വനിത ഏകദിന ലോകകപ്പിൽ വിജയം തുടരാനുറച്ചാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചിരുന്നു ഹർമൻപ്രീത് കൗറും സംഘവും. പാകിസ്താനാവാട്ടെ ബംഗ്ലാദേശിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ക്ഷീണത്തിലും. അതേസമയം, കൊളംബോയിൽ മഴ തുടരുന്നത് ഭീഷണിയാണ്.ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ഓൾ റൗണ്ടർ അമൻജോത് കൗർ പ്ലെയിങ് ഇലവനിൽ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. രേണുക പകരക്കാരിയായി ടീമിലെത്തി.…
ഫലസ്തീനിയൻ അഭയാർഥികൾക്ക് സ്റ്റേഡിയത്തിൽ സ്വീകരണമൊരുക്കി ലാ ലീഗ ക്ലബ്. അത്ലറ്റികോ ബിൽബാവോയാണ് ഔദ്യോഗികമായി ഫലസ്തീനിയൻ അഭയാർഥികൾക്ക് ആദരമൊരുക്കിയത്. ബാസ്ക്യു കൺട്രിയിൽ നിന്ന് സാൻ മാംസിലെ സ്റ്റേഡിയത്തിലേക്കാണ് അവരെ സ്വാഗതം ചെയ്തത്. മാല്ലോർക്കയുമായുള്ള മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ഫലസ്തീൻ അഭയാർഥികൾക്കുള്ള ആദരം. എഴുന്നേറ്റ് നിന്ന് കൈയടികളോടെയാണ് ഫലസ്തീൻ അഭയാർഥികളെ കാണികൾ വരവേറ്റത്.വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ…; ബാഴ്സലോണയിലെ റാലി വിജയിപ്പിക്കാൻ ആഹ്വാനവുമായി പെപ് ഗ്വാർഡിയോള ബാഴ്സലോണ: ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മനസ്സാക്ഷി ഉണരാൻ ആഹ്വാനവുമായി ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധങ്ങളുയരുമ്പോഴും ഭരണകൂടങ്ങൾ പ്രകടിപ്പിക്കുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധമായി സ്പെയിനിലെ ബാഴ്സലോണ തെരുവിലിറങ്ങാനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനും സ്പെയിനിൽ ഏറെ ആദരിക്കപ്പെടുന്ന ഫുട്ബാളറുമായ പെപ് ഗ്വാർഡിയോളയുടെ ആഹ്വാനം. കടുത്ത വാക്കുകളിൽ ഇസ്രായേൽ വംശഹത്യയെ അപലപിച്ചുകൊണ്ടായിരുന്നു പെപ് വംശഹത്യക്കെതിരെ അണിനിരക്കാൻ ആഹ്വാനം ചെയ്തത്. ഒക്ടോബർ നാല് ശനിയാഴ്ച ബാഴ്സലോണയിലെ…
കൊളംബോ: കരയിലെ യുദ്ധ സമാന സാഹചര്യം കളത്തിലും തുടരവെ തുടർച്ചയായ നാലാം ഞായറാഴ്ചയും ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരം. കഴിഞ്ഞ മൂന്ന് ആഴ്ചകളിലും ഏഷ്യ കപ്പിൽ പുരുഷ ടീമുകൾ തമ്മിലായിരുന്നു കളി. ഫൈനലടക്കം മൂന്നിലും ജയിച്ച് കിരീടം നിലനിർത്തിയ ഇന്ത്യ, വനിത ഏകദിന ലോകകപ്പിൽ വിജയം തുടരാനുറച്ചാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചിരുന്നു ഹർമൻപ്രീത് കൗറും സംഘവും. പാകിസ്താനാവാട്ടെ ബംഗ്ലാദേശിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ക്ഷീണത്തിലും. അതേസമയം, കൊളംബോയിൽ മഴ തുടരുന്നത് ഭീഷണിയാണ്.കളിക്കളത്തിലും കടലാസിലും വലിയ മുൻതൂക്കം ഇന്ത്യക്ക് പാക് ടീമിനെതിരെയുണ്ട്. ഇരുകൂട്ടരും തമ്മിൽ ഇതുവരെ 27 മത്സരങ്ങൾ കളിച്ചപ്പോൾ 24ലും ഇന്ത്യക്കായിരുന്നു ജയം. പാകിസ്താന് മൂന്ന് കളികൾ ജയിക്കാനായതാവട്ടെ ട്വന്‍റി20യിലും. ഏകദിനത്തിൽ 11ൽ 11ഉം ഇന്ത്യക്കൊപ്പം നിന്നു. ലങ്കക്കെതിരെ സ്പെഷലിസ്റ്റ് ബാറ്റർമാർ പലരും നിറംമങ്ങിയ കളിയിൽ മധ്യനിരയുടെയും വാലറ്റത്തിന്റെയും മികവിലാണ് വിമൻ ഇൻ ബ്ലൂ പൊരുതാവുന്ന സ്കോറിലെത്തിയത്. ബാക്കി ദൗത്യം ബൗളർമാർ പൂർത്തിയാക്കി. 53 റൺസ് നേടുകയും മൂന്ന് വിക്കറ്റ്…
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ മത്സരം നേരിടാനായി തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ഒരുങ്ങിയിരിക്കുകയാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിക്കെതിരെയാണ് കൊമ്പൻസ് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റനായ പാട്രിക്ക് മോട്ടയും മറ്റു കൊമ്പന്മാരും സീസണിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. മുൻ സീസണിലെ കണ്ണൂർ വാരിയേഴ്സുമായുള്ള മത്സരം 2-1 എന്ന നിലയിൽ കൊമ്പൻസിന്റെ കോർട്ടിലേക്ക് ചാഞ്ഞതിൽ നിർണായകമായ ഓട്ടമെറിന്റെ തകർപ്പൻ ഗോളിന്റെ ആവേശം ആരാധകർക്ക് കെട്ടടങ്ങിയിട്ടില്ല. ഇക്കൊല്ലവും കൊമ്പൻസിൽ ആറ് ബ്രസീലിയൻ കളിക്കാരാണുള്ളത്. ക്യാപ്റ്റൻ പാട്രിക് മോട്ടയും സ്ട്രൈക്കർ ഓട്ടമർ ബിസ്പോയും മുൻ സീസണിലെ സാന്നിധ്യമാണ്. ബിസ്പോ, പൗലോ വിക്ടർ, റൊണാൾഡ് മകാലിസ്റ്റൻ എന്നിവരാണ് ഇത്തവണത്തെ പ്രധാന സ്ട്രൈക്കർമാർ. ആരാധകർ ഉറ്റുനോക്കുന്നത് ലോക്കൽ താരങ്ങളായ വിഘ്നേഷ് മരിയയെയും ഫെമിൻ ആന്റണിയെയുമാണ്. © Madhyamam
ന്യൂഡല്‍ഹി: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കിയതിൽ ആശ്ചര്യം രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെങ്കിൽ രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തരുതായിരുന്നെന്നും ഹർഭജൻ പറഞ്ഞു. ഓസീസ് പരമ്പരക്കുള്ള ഏകദിന, ട്വന്‍റി20 ടീമുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഒക്ടോബർ 19ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ഏകദിനവും അഞ്ച് ട്വന്‍റി20 മത്സരങ്ങളുമാണുള്ളത്. രോഹിത്തിന്‍റെയും കോഹ്ലിയുടെയും ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഏവരും ഉറപ്പിച്ചിരുന്നെങ്കിലും ഏകദിനത്തിലും ശുഭ്മൻ ഗിൽ ടീമിന്‍റെ നായകനാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടർമാരുടെ നീക്കം. ‘ഏകദിന ടീമിന്‍റെ കൂടി നായകനാക്കിയതോടെ ഗില്ലിന് മറ്റൊരു ചുമതല കൂടി നൽകിയത് നല്ലകാര്യം. തീർച്ചയായും ഇത് താരത്തിന് പുതിയൊരു വെല്ലുവിളിയാകും. രോഹിതിന് പകരക്കാരനായി ഏകദിന ടീമിന്‍റെ ക്യാപ്റ്റനാകേണ്ടത് ഗിൽ തന്നെയാണ്. വൈറ്റ്-ബാൾ ക്രിക്കറ്റിൽ വളരെ മികച്ച റെക്കോഡുള്ള താരമാണ് രോഹിത്. സത്യം പറഞ്ഞാൽ, രോഹിതിന് ക്യാപ്റ്റൻ സ്ഥാനം നൽകാതെ ടീമിൽ ഉൾപ്പെടുത്തിയത് ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ്’ -ഹർഭജൻ…
ബാഴ്സലോണ: ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മനസ്സാക്ഷി ഉണരാൻ ആഹ്വാനവുമായി ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധങ്ങളുയരുമ്പോഴും ഭരണകൂടങ്ങൾ പ്രകടിപ്പിക്കുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധമായി സ്പെയിനിലെ ബാഴ്സലോണ തെരുവിലിറങ്ങാനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനും സ്പെയിനിൽ ഏറെ ആദരിക്കപ്പെടുന്ന ഫുട്ബാളറുമായ പെപ് ഗ്വാർഡിയോളയുടെ ആഹ്വാനം.കടുത്ത വാക്കുകളിൽ ഇസ്രായേൽ വംശഹത്യയെ അപലപിച്ചുകൊണ്ടായിരുന്നു പെപ് വംശഹത്യക്കെതിരെ അണിനിരക്കാൻ ആഹ്വാനം ചെയ്തത്. ഒക്ടോബർ നാല് ശനിയാഴ്ച ബാഴ്സലോണയിലെ ജാർഡിനെറ്റ്സ് ഡി ഗ്രാസിയയിൽ നടക്കുന്ന വംശഹത്യ വിരുദ്ധ റാലിയിൽ അണിനിരക്കണമെന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു.‘ആയിരക്കണക്കിന് കുട്ടികൾ ഇതിനകം മരിച്ചു കഴിഞ്ഞു, ഇനിയും നിരവധി പേർ മരിച്ചേക്കാം. ഗസ്സ തകർന്നു കഴിഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ജനക്കൂട്ടം ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയാണിവിടെ’ -പെപ് പറയുന്നു.സംഘടിതമായ പൊതു സമൂഹത്തിന് സർക്കാറിനു മേൽ സമ്മർദംചെലുത്തികൊണ്ട് വംശഹത്യക്കെതിരെ നടപടിയെടുക്കാനും ജീവൻ രക്ഷിക്കാനു കഴിയുമെന്ന് വ്യക്തമാക്കിയാണ് പെപ്…
മഞ്ചേരി: തിടമ്പേറ്റി വന്ന തൃശൂർ കൊമ്പന്മാരെ മലർത്തിയടിച്ച് മലപ്പുറം. നിറഞ്ഞു കവിഞ്ഞ പയ്യനാട് സ്റ്റേഡിയത്തെ സാക്ഷിയാക്കി സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിക്ക് ആദ്യ ജയം. ഹോം ഗ്രൗണ്ടിൽ തൃശൂർ മാജിക് എഫ്.സിയെ 1-0ന് പരാജയപ്പെടുത്തിയാണ് രണ്ടാം എഡിഷനിൽ മലപ്പുറം വരവറിയിച്ചത്. 71ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോയ് കൃഷ്ണ വിജയ ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച മലപ്പുറം അർഹിച്ച വിജയം നേടി.12 ന് കണ്ണൂർ വാരിയേഴ്സുമായാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം. ആദ്യപകുതിയിൽ ഒപ്പത്തിനൊപ്പം മുന്നേറ്റത്തിൽ റോയ് കൃഷ്ണയെയും ഫസലുറഹ്മാനെയും അണിരത്തി 3 – 5 – 2 ശൈലിയിലാണ് മലപ്പുറം കോച്ച് മിഗ്വേൽ കോറൽ ടൊറൈറ ടീമിനെ വിന്യസിച്ചത്. മധ്യനിരയിൽ ഗനി അഹമ്മദ് നിഗം, പി.എ. അഭിജിത്ത്, സ്പാനിഷ് താരങ്ങളായ ഐറ്റർ അൽ ദാലൂർ, ഫക്കുണ്ടോ ബല്ലാർഡോ, മൊറോക്കോ താരം ബദർ എന്നിവർ മധ്യനിരയിലും അണിനിരന്നു. 4-4-2 ശൈലിയിലാണ് തൃശൂർ മാജിക് മലപ്പുറത്തെ നേരിട്ടത്. ഐ ലീഗ് താരം…
ന്യൂയോർക്ക്: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബാൾ ലോകകപ്പിന് തീപടർത്താൻ ‘ട്രിയോൻഡ’ അവതരിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക പന്തിനെ ആതിഥേയരായ മൂന്ന് രാജ്യങ്ങളുടെ പ്രതീകമായി ‘ട്രിയോൻഡ’ (Trionda) എന്ന പേരിലാണ് പുറത്തിറക്കുന്നത്. ജർമൻ സ്പോർട്സ് ബ്രാൻഡായ അഡിഡാസാണ് ‘ട്രിയോൻഡ’ പന്ത് രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കുന്ന അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തെ സൂചിപ്പിക്കുന്നതാണ് ‘ട്രിയോൻഡ’ എന്ന പേര്.സ്പാനിഷിൽ ‘ട്രയ’ എന്നാൽ മൂന്ന് എന്നും, ‘ഓൻഡ’ എന്നതിന് തരംഗം എന്നുമാണ് അർത്ഥം. ഈ വാക്കുകൾ കുട്ടിചേർത്താണ് അടുത്ത വിശ്വമേളയുടെ ഔദ്യോഗിക പന്തിന് പേര് നൽകിയത്. 2022 ഖത്തർ ലോകകപ്പിൽ ‘അൽ രിഹ്‍ലയും, 2018 റഷ്യ ലോകകപ്പിൽ ടെൽസ്റ്റാർ 18, 2014 ബ്രസീൽ ലോകകപ്പിൽ ജബുലാനി എന്നിങ്ങനെയായിരുന്നു ഔദ്യോഗിക പന്തിന്റെ പേരുകൾ. രൂപകൽപനയിലെ ആകർഷകത്വത്തിനൊപ്പം ഏറ്റവും നൂതന സാങ്കേതിക മികവുമായാണ് ലോകകപ്പ് പന്തിന്റെ നിർമാതാക്കളായ അഡിഡാസ് പുതിയ പന്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ട്രിയോൻഡ; ത്രി തരംഗങ്ങൾ…