ജുവാൻ ഫെലിക്സ് വീണ്ടും ചെൽസിയിലേക്ക്!

അറ്റ്‌ലറ്റിക്കോ മാഡ്രിഡിലെ താരം ജുവാൻ ഫെലിക്സിന്റെ ഭാവി അനിശ്ചിതത്വത്തിന് വിരാമമായി. പോർച്ചുഗീസ് താരം വീണ്ടും ചെൽസിയിലേക്ക് പോകുന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.

പ്രശസ്ത ഫുട്ബോൾ ന്യൂസ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ചെൽസിയിലേക്ക് മടങ്ങി വരവ് അറിയിച്ചത്. 2030 ജൂൺ വരെയാണ് കരാർ. അധിക ബോണസുകളും താരത്തിന് ലഭിക്കും. അടുത്ത 24-48 മണിക്കൂറുകൾക്കുള്ളിൽ മെഡിക്കൽ പരിശോധനകൾ നടക്കും.

കോനർ ഗാലഗർ അറ്റ്‌ലറ്റിക്കോ മാഡ്രിഡിലേക്ക്

ഇതിനിടയിൽ, ചെൽസിയുടെ താരം കോനർ ഗാലഗർ അറ്റ്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുന്നത് ഉറപ്പായി. 42 മില്യൺ യൂറോയാണ് ട്രാൻസ്ഫർ തുക. സ്പാനിഷ് മാനേജർ ഡീഗോ സിമിയോണെയാണ് ഈ ട്രാൻസ്ഫറിന് ശക്തമായി ശ്രമിച്ചത്. അടുത്ത ദിവസങ്ങളിൽ ഗാലഗർ മാഡ്രിഡിലെത്തി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും.

Leave a Comment