റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന്​ ഇന്ത്യ-വെസ്റ്റിൻഡീസ്​ ഏകദിനം


കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ആ​രാ​ധ​ക​ർ രോ​ഹി​ത് ശ​ർ​മ​യു​ടെ ക​ട്ടൗ​ട്ട്​ ഉ​യ​ർ​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: റ​ണ്ണൊ​ഴു​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന്​ ഇ​ന്ത്യ​യും വെ​സ്റ്റി​ൻ​ഡീ​സു​മാ​യു​ള്ള മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ഏ​ക​ദി​നം ന​ട​ക്കും. ശു​ഭ്​​മ​ൻ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ൻ ഇ​ൻ ബ്ലൂ ​ആ​ദ്യ​മാ​യാ​ണ്​ കാ​ര്യ​വ​ട്ട​ത്ത്​ ഏ​ക​ദി​നം ക​ളി​ക്കു​ന്ന​ത്. റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചാ​ണ്​ കാ​ര്യ​വ​ട്ട​ത്ത്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ ക്യു​റേ​റ്റ​റും സം​ഘാ​ട​ക​രും വ്യ​ക്​​ത​മാ​ക്കി. അ​വ​സാ​നം ന​ട​ന്ന ശ്രീ​ല​ങ്ക​യു​മാ​യു​ള്ള മ​ത്സ​ര​ര​ത്തി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ 166 റ​ൺ​സി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ 390 റ​ൺ​സ്​ നേ​ടി​യി​രു​ന്നു.

ഇ​ന്ത്യ​ൻ​ടീം ക​ഴി​ഞ്ഞ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശീ​ല​നം ന​ട​ത്തി​യെ​ങ്കി​ലും വെ​സ്റ്റി​ൻ​ഡീ​സ്​ ടീം ​ഇ​ന്ന​ലെ മാ​ത്ര​മാ​ണ്​ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ സ്​​റ്റേ​ഡി​യം ബൗ​ള​ർ​മാ​രെ പി​ന്തു​ണ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഇ​ന്ത്യ​ൻ ബൗ​ളി​ങ്​ കോ​ച്ച്​ മോ​ർ​ണി മോ​ർ​ക്ക​ലും വെ​സ്റ്റി​ൻ​ഡീ​സ്​ പ​രി​ശീ​ല​ക​രും പു​ല​ർ​ത്തു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട്​ മ​ണി​ക്കാ​ണ്​ മ​ത്സരം ആ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്ന​ര വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ഒ​രു അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന​മ​ത്സ​രം ന​ട​ക്കു​ന്ന​ത്. 2027 ൽ ​ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ രോ​ഹി​ത്​ ശ​ർ​മ​യും വി​രാ​ട്​ കോ​ഹ്​​ലി​യും ക​ളി​ക്കു​മോ​യെ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​വ​ർ​ക്കും ഈ ​പ​ര​മ്പ​ര ഏ​റെ നി​ർ​ണാ​യ​ക​വു​മാ​ണ്. രോ-​കോ സ​ഖ്യ​ത്തി​ന്‍റെ മി​ക​ച്ച ഒ​രു പ്ര​ക​ട​ന​ത്തി​നാ​യാ​ണ്​ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത്.

ബാ​റ്റി​ങ്ങി​ൽ ഗി​ല്ലി​ന്​ പു​റ​മെ കെ.​എ​ൽ. രാ​ഹു​ൽ, ഋ​തു​രാ​ജ്​ ഗെ​യ്ക്​​വാ​ദ്, ര​വീ​ന്ദ്ര ജ​ഡേ​ജ, ധ്രു​വ്​ ജു​റ​ൽ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ​നി​ര ശ​ക്​​ത​മാ​ണ്. പ​ക്ഷെ ജ​സ്​​പ്രീ​ത്​ ബും​റെ​യു​ടെ അ​ഭാ​വ​ത്തി​ലു​ള്ള ബൗ​ളി​ങ്​ നി​ര​ക്ക്​ വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണ്. അ​ടു​ത്ത ലോ​ക​ക​പ്പ്​ സ്ക്വാ​ഡി​ൽ ആ​ർ​ക്കൊ​ക്കെ ഇ​ടം കി​ട്ടു​മെ​ന്ന്​ അ​വ​ർ​ക്ക്​ തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്. മു​ഹ​മ്മ​ദ്​ സി​റാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബൗ​ളി​ങ്​ നി​ര​യി​ലെ പ്ര​സി​ദ്ധ് കൃ​ഷ്ണ, ഗു​ർ​നൂ​ർ ബ്രാ​ർ, ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം ല​ഭി​ച്ച ആ​ഖി​ബ്​​ന​ബി, ന​മ​ൻ ധീ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഈ ​പ​ര​മ്പ​ര നി​ർ​ണാ​യ​ക​മാ​ണ്. ഷാ​യ്​ ഹോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വെ​സ്റ്റ്​ ഇ​ൻ​ഡീ​സ്​ ടീ​മി​ൽ പ​രി​ച​യ സ​മ്പ​ന്ന​രേ​ക്കാ​ൾ യു​വ​നി​ര​ക്കാ​ണ്​ ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ വാ​ശി​യേ​റി​യ ഒ​രു മ​ത്സ​ര​മാ​ണ്​ ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 35,000 പേ​ർ ക​ളി കാ​ണാ​ൻ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

© Madhyamam