Cricket

ഖ​വാ​ജ തു​റ​ന്നു​വി​ട്ട 'ഭൂ​തം'; വി​വാ​ദം ചു​ര​ണ്ടു​ന്നു



മെ​ൽ​ബ​ൺ: പ​ണ്ടൊ​രു​നാ​ൾ കു​പ്പി​യി​ല​ട​ക്ക​പ്പെ​ട്ട ഭൂ​തം, എ​ല്ലാം അ​വ​സാ​നി​ച്ചു​വെ​ന്നു​റ​പ്പി​ച്ചൊ​രു ദി​നം വീ​ണ്ടും പു​റ​ത്തി​റ​ങ്ങി വേ​ട്ട തു​ട​ങ്ങി​യ പോ​ലെ​യാ​യി​രി​ക്കു​ന്നു ക്രി​ക്ക​റ്റ് ആ​സ്ട്രേ​ലി​യ. എ​ല്ലാ​വ​രും മ​റ​ന്ന്, പാ​പ​ങ്ങ​ളെ​ല്ലാം പൊ​റു​ത്ത് ആ​രാ​ധ​ക​ർ വീ​ണ്ടും നെ​ഞ്ചി​ലേ​റ്റി തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ വീ​ണ്ടും വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്നു.

2018ൽ ​ക്രി​ക്ക​റ്റ് ആ​സ്ട്രേ​ലി​യ​യു​ടെ യ​ശ​സ്സി​നും പെ​രു​മ​ക്കും ഏ​റെ ആ​ഘാ​തം തീ​ർ​ത്താ​ണ് ‘സാ​ൻ​ഡ്പേ​പ്പ​ർ ഗേ​റ്റ്’ എ​ന്ന പ​ന്തു​ചു​ര​ണ്ട​ൽ വി​വാ​ദം അ​വ​സാ​നി​ച്ച​ത്.

ടീം ​ക്യാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്ത്, വൈ​സ് ​ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ, ബൗ​ള​ർ കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ് എ​ന്നി​വ​ർ​ക്ക് നീ​ണ്ട​കാ​ല​ത്തെ വി​ല​ക്ക് സ​മ്മാ​നി​ച്ച് ടീ​മി​ലെ മ​റ്റു താ​ര​ങ്ങ​ൾ ഒ​രു​വി​ധം മു​ഖം ര​ക്ഷി​ച്ച വി​വാ​ദം അ​ട​ങ്ങി​യി​ട്ടി​പ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി. എ​ന്നാ​ലി​പ്പോ​ൾ, ആ ​ടീ​മി​ലെ അം​ഗ​മാ​യ ഉ​സ്മാ​ൻ ഖ​വാ​ജ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ക്രി​ക്ക​റ്റ് ആ​സ്ട്രേ​ലി​യ വീ​ണ്ടും ഞെ​ട്ടി വി​റ​ച്ചു. പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ആ​ത്മ​ക​ഥ​യാ​യ ‘സ​ബ്റു’​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് ഖ​വാ​ജ കു​പ്പി​യി​ല​ട​ച്ച് ക​ട​ലി​ലൊ​ഴു​ക്കി​യ ഭൂ​ത​ത്തെ വീ​ണ്ടും തു​റ​ന്നു​വി​ട്ട​ത്. 2018 ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര്യ​ട​ന​ത്തി​നി​ട​യി​ലെ കേ​പ്ടൗ​ൺ ടെ​സ്റ്റി​നി​ടെ സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടാ​നു​ള്ള തീ​രു​മാ​നം ടീ​മി​ലെ എ​ല്ലാ​വ​ർ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഖ​വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ, ടീ​മി​ലെ മൂ​ന്നു​പേ​രെ മാ​ത്രം ബ​ലി​യാ​ടു​ക​ളാ​ക്കി​യെ​ന്നു​മു​ള്ള ഖ​വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ തു​റ​ന്നു​വി​ട്ട​ത് വ​ലി​യ കൊ​ടു​ങ്കാ​റ്റി​നാ​ണ്. ഉ​ട​ൻ ത​ന്നെ മു​ൻ കോ​ച്ച് ഡാ​ര​ൻ ലെ​ഹ്മാ​ൻ നി​ഷേ​ധി​ച്ചു​വെ​ങ്കി​ലും, ഡേ​വി​ഡ് വാ​ർ​ണ​ർ ഖ​വാ​ജ​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത് ചു​ര​ണ്ട​ൽ വി​വാ​ദം വീ​ണ്ടും സ​ജീ​വ​മാ​ക്കി.

മാ​ധ്യ​മ​ങ്ങ​ളും, മു​ൻ താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും ര​ണ്ടു ത​ട്ടി​ലാ​വു​ക​യും, മൈ​ക​ൽ ക്ലാ​ർ​ക് ഉ​ൾ​പ്പെ​ടെ മു​ൻ​കാ​ല താ​ര​ങ്ങ​ൾ പു​ന​ര​ന്വേ​ഷ​ണം ആ​വ​​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ മ​റ​ന്നു​വെ​ന്നു ക​രു​തി​യ നാ​ണ​ക്കേ​ട് ക്രി​ക്ക​റ്റ് ആ​സ്ട്രേ​ലി​യ​യെ വീ​ണ്ടും വേ​ട്ട​യാ​ടു​ക​യാ​യി.

വീ​ണ്ടു​മൊ​രു അ​ന്വേ​ഷ​ണ​മി​ല്ല -ക്രി​ക്ക​റ്റ് ആ​സ്ട്രേ​ലി​യ

മെ​ൽ​ബ​ൺ: ഖ​വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലും വാ​ർ​ണ​റു​ടെ പി​ന്തു​ണ​യു​മാ​യ​തോ​ടെ പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദം വീ​ണ്ടും മാ​ധ്യ​മ ശ്ര​ദ്ധ​യി​ലെ​ത്തി​യെ​ങ്കി​ലും വീ​ണ്ടു​മൊ​രു അ​ന്വേ​ഷ​ണ​മെ​ന്ന ആ​വ​ശ്യം ക്രി​ക്ക​റ്റ് ആ​സ്ട്രേ​ലി​യ ത​ള്ളി. സി.​ഇ.​ഒ ടോ​ഡ് ഗ്രീ​നാ​ണ് പു​ന​ര​ന്വേ​ഷ​ണം എ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​സ​ക്തി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

‘വീ​ണ്ടു​മൊ​രു അ​ന്വേ​ഷ​ണ​ത്തി​നോ പു​നഃ​പ​രി​ശോ​ധ​ന​ക്കോ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും നേ​ട്ട​മു​ണ്ടാ​കു​മെ​ന്നും തോ​ന്നു​ന്നി​ല്ല.അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പൂ​ർ​ണ തൃ​പ്ത​രാ​ണ്. പ​ഴ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും പു​റ​ത്തി​ടു​ന്ന​തു​കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നാ​ണ് ​ബോ​ർ​ഡി​ന്റെ നി​ല​പാ​ട്’ -ടോ​ഡ് ഗ്രീ​ൻ പ​റ​ഞ്ഞു.

വി​വാ​ദ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ നി​ര​വ​ധി താ​ര​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2018ലെ ​സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ടീ​മി​ന്റെ​യോ, ബോ​ർ​ഡി​ന്റെ​യോ ഭാ​ഗ​മാ​യി​രു​ന്നി​ല്ല നി​ല​വി​ലെ സി.​ഇ.​ഒ ടോ​ഡ് ഗ്രീ​ൻ.

ഞാ​നൊ​ന്നു​മ​റി​യി​ല്ല, നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല -സ്റ്റാ​ർ​ക്

മെ​ൽ​ബ​ൺ: പ​ന്തി​ൽ കൃ​ത്രി​മം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം താ​ൻ അ​റി​ഞ്ഞി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ടീ​മി​ലെ അം​ഗ​മാ​യ മി​ച്ച​ൽ സ്റ്റാ​ർ​ക്. ഡ്ര​സ്സി​ങ് റൂ​മി​ലെ എ​ല്ലാ​വ​ർ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്ന ഉ​സ്മാ​ൻ ഖ​വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പേ​സ് ബൗ​ള​ർ സ്റ്റാ​ർ​ക്. ബൗ​ള​ർ​മാ​രാ​യ ത​ങ്ങ​ൾ​ക്ക് സം​ഭ​വ​ത്തി​ൽ യാ​​തൊ​രു അ​റി​വു​മി​ല്ലെ​ന്ന 2021ലെ ​പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും താ​രം പ​റ​ഞ്ഞു.

‘ബൗ​ള​ർ​മാ​ർ​ക്കു​വേ​ണ്ടി ഞാ​ൻ സം​സാ​രി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, എ​ന്റെ മു​ൻ നി​ല​പാ​ടി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല. 2021ൽ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​യി​ലും മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ല’ -സ്റ്റാ​ർ​ക് പ​റ​ഞ്ഞു.

2018ലെ ​സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞാ​യി​രു​ന്നു പാ​റ്റ് ക​മ്മി​ൻ​സ്, ജോ​ഷ് ഹേ​സ​ൽ വു​ഡ്, ന​ഥാ​ൻ ലി​യോ​ൺ, മി​ച്ച​ൽ സ്റ്റാ​ർ​ക് എ​ന്നി​വ​ർ പ​ന്തു​ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. കേ​പ് ടൗ​ണി​ലെ ബി​ഗ് സ്ക്രീ​നി​ൽ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ഇ​ത്ത​ര​മൊ​രു സം​ഭ​വം അ​റി​ഞ്ഞ​തെ​ന്നും താ​രം വി​ശ​ദീ​ക​രി​ച്ചു.

വീ​ണ്ടും അ​ന്വേ​ഷി​ക്ക​ണം -മൈ​ക​ൽ ക്ലാ​ർ​ക്ക്

സി​ഡ്നി: ഉ​സ്മാ​ൻ ഖ​വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2018ലെ ​വി​വാ​ദം വീ​ണ്ടും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ നാ​യ​ക​ൻ മൈ​ക​ൽ ക്ലാ​ർ​ക്ക് രം​ഗ​ത്ത്. ആ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ന് ഇ​ന്നും അ​തൊ​രു മു​റി​വാ​ണെ​ന്നും, ഈ ​സം​ഭ​വ​ത്തി​ൽ നി​ന്ന് ഇ​നി​യും മു​ന്നോ​ട്ടു​പോ​കാ​നാ​യി​ട്ടി​ല്ലെ​ന്നും, അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ക്ലാ​ർ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

‘എ​ന്താ​ണ് സ​ത്യ​മെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ആ​രാ​ധ​ക​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. ഈ ​വി​ഷ​യം വീ​ണ്ടും അ​ന്വേ​ഷി​ച്ച്, എ​ന്താ​ണ് സ​ത്യ​മെ​ന്ന് അ​വ​ർ​ക്ക് അ​റി​യ​ണം. 2018ൽ ​അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് സ​ത്യം പു​റ​ത്തു​വ​ന്നി​ല്ല. പി​ന്നീ​ട് 2021ൽ ​ബാ​ൻ​ക്രോ​ഫ്റ്റ് ചി​ല വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​പ്പോ​ഴും സ​ത്യം പു​റ​ത്തെ​ത്തി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴും മി​ണ്ടി​യി​ല്ല. ഇ​പ്പോ​ൾ വീ​ണ്ടു​മൊ​രു അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്നു. എ​ന്താ​ണോ സ​ത്യം, അ​ത് പൂ​ർ​ണ​മാ​യും പു​റ​ത്തു​വ​ര​ണം.’ -ക്ലാ​ർ​ക്ക് വെ​ളി​പ്പെ​ടു​ത്തി.

ബാ​ൻ​ക്രോ​ഫ്റ്റും സൂ​ച​ന ന​ൽ​കി

പ​ന്ത് ചു​ര​ണ്ട​ൽ ന​ട​ന്ന് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം വി​വാ​ദ നാ​യ​ക​ൻ കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ് ഖ​വാ​ജ​യു​ടേ​തി​ന് സ​മാ​ന​മാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രു​ന്നു. ‘ദി ​ഗാ​ർ​ഡി​യ​ന്’ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബാ​ൻ​ക്രോ​ഫ്റ്റ് ന​ൽ​കി​യ മ​റു​പ​ടി വ​ലി​യ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി. സാ​ൻ​ഡ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്തി​ൽ കൃ​ത്രി​മം ന​ട​ത്താ​നു​ള്ള നീ​ക്കം ടീ​മി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന് ‘അ​ത് സ്വ​യം വ്യ​ക്ത​മാ​ണ്’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. താ​ൻ ന​ട​ത്തി​യ പ്ര​വൃ​ത്തി​യു​ടെ ഗു​ണം ല​ഭി​ച്ച ബൗ​ള​ർ​മാ​ർ​ക്ക് അ​തി​നെ കു​റി​ച്ച് അ​റി​വു​ണ്ടെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു ബാ​ൻ​ക്രോ​ഫ്റ്റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ, ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ങ്ങ​ൾ​ക്ക് അ​റി​വി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി പാ​റ്റ് ക​മ്മി​ൻ​സ്, മി​ച്ച​ൽ സ്റ്റാ​ർ​ക്, ഹേ​സ​ൽ​വു​ഡ്, ന​ഥാ​ൻ ലി​യോ​ൺ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.