Close Menu
    Facebook X (Twitter) Instagram
    Friday, October 3
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Cricket»വിറപ്പിച്ച് ഒമാൻ; സഞ്ജുവിന്റെ മികവിൽ ഇന്ത്യക്ക് 21 റൺസ് ജയം
    Cricket

    വിറപ്പിച്ച് ഒമാൻ; സഞ്ജുവിന്റെ മികവിൽ ഇന്ത്യക്ക് 21 റൺസ് ജയം

    MadhyamamBy MadhyamamSeptember 20, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    വിറപ്പിച്ച് ഒമാൻ; സഞ്ജുവിന്റെ മികവിൽ ഇന്ത്യക്ക് 21 റൺസ് ജയം
    Share
    Facebook Twitter LinkedIn Pinterest Email



    അബുദബി: അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ വിജയം.

    ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസൺ ആണ് (56) വെടിക്കെട്ട് ബാറ്റിങ്ങുമായി 188 റൺസ് എന്ന സുരക്ഷിത സ്കോറിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും എട്ട് വിക്കറ്റുകൾ നഷ്ടമായെന്നത് സ്ഥിരതയില്ലാത്ത ബാറ്റിങ്ങിന്റെ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

    മറുപടി ബാറ്റിങ്ങിൽ ഒമാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്ത്, ഇന്ത്യയെ ഞെട്ടിച്ചു.

    ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ 45 പന്തിൽ 56 റൺസുമായി ടോപ് സ്കോറർ ആയി നിന്നു. ഓപണർ അഭിഷേക് ശർമ (38), അക്സർ പട്ടേൽ (26), തിലക് വർമ (29) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവർ. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (5) രണ്ടാം ഓവറിൽ തന്നെ കീഴടങ്ങി. ഹാർദിക് പാണ്ഡ്യ (1) ഒരു പന്ത് നേരിട്ടതിനു പിന്നാലെ നോൺസ്ട്രൈക്കിങ് എൻഡി​ൽ റൺ ഔട്ടായി പുറത്തായി. ശിവം ദുബെ (5), അർഷ്ദീപ് സിങ് (1), കുൽദീപ് യാദവ് (1) എന്നിവരുടെ വിക്കറ്റുകളും ടീമിന് നഷ്ടമായി.

    Read Also:  മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ

    മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ മുൻനിര ബാറ്റർമാർ ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങിനെ വെള്ളം കുടിപ്പിച്ചു. ഓപണർ ജതിന്ദർ സിങ് (32), ആമിർ ഖലീം (64), ഹമദ് മിർസ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഒരുവേള ഒമാന്റെ വിജയവും പ്രതീക്ഷിച്ചു. രണ്ടാം വിക്കറ്റ് നഷ്ടമായത് 149 റൺസിലെത്തിയപ്പോൾ മാത്രമായിരുന്നു. ഒന്നിന് 145ലെത്തിയവർക്ക് പക്ഷേ, പത്ത് റൺസ് കൂട്ടിചേർക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റുകൾ കൊഴിഞ്ഞത് തിരിച്ചടിയായി. ഇതോടെ, മത്സരം ഇന്ത്യ തിരികെ പിടിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഹർഷിദ് റാണ, കുൽദീപ് യാദവ്, ഹാർദിക് പണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ സ്ഥാനക്കയറ്റം നേടി മൂന്നാമനായി ക്രീസിലെത്തിയ അവസരത്തിനൊത്തുയർന്നു. മൂന്ന് സിക്സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.

    മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ സൂപ്പർ ഫോറിലേക്കുള്ള ആധികാരിക പ്രവേശനം.

    സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച പാകിസ്താനെ നേരിടും. 24ന് ബംഗ്ലാദേശിനും, 26ന് ശ്രീലങ്കക്കും എതിരാണ് ഇന്ത്യയുടെ മത്സരങ്ങൾ.

    Read Also:  പരിക്ക് ഭേദമായില്ലെങ്കിൽ ഹാർദിക് പാണ്ഡ്യക്ക് പകരം ഫൈനലിൽ കളിക്കുന്നതാര്?



    © Madhyamam

    Asia Cup 2025 Cricket News India cricket oman cricket Sanju Samson Suryakumar Yadav ഇനതയകക ഏഷ്യാ കപ്പ് ഒമൻ ജയ മകവൽ വറപപചച സഞജവനറ സഞ്ജു സാംസൺ റൺസ
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    രവീന്ദ്ര ജദേജ ഇനി എലീറ്റ് ക്ലബിൽ; ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ സിക്സ് ഹിറ്റർമാരിൽ നാലാമത്, മറികടന്നത് ധോണിയെ

    October 3, 2025

    ട്രിപ്പിൾ! രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക്

    October 3, 2025

    വയനാട്ടിൽ രഞ്ജി കാണാനെത്തുന്ന കാണികൾ പോലും അഹ്മദാബാദിൽ ടെസ്റ്റ് മത്സരം കാണാനില്ല, നാണക്കേടിൽ ബി.സി.സി.ഐ

    October 3, 2025

    രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്

    October 3, 2025

    വനിത ലോകകപ്പ്: ബംഗ്ലാദേശിനോട് തോറ്റ് പാകിസ്താൻ

    October 3, 2025

    ഇന്ത്യ-പാകിസ്താൻ വനിത താരങ്ങൾ ഹസ്തദാനം നടത്തുമോ? നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

    October 2, 2025

    Comments are closed.

    Recent Posts
    • സെക്കൻഡിൽ 500Hz സിഗ്നൽ ശേഷിയുള്ള ചിപ്പ്; 2026 ലോകകപ്പിന് ഹൈടെക് ‘ട്രിയോൻഡ’ പന്തുമായി ഫിഫ -വിഡീയോ October 3, 2025
    • രവീന്ദ്ര ജദേജ ഇനി എലീറ്റ് ക്ലബിൽ; ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ സിക്സ് ഹിറ്റർമാരിൽ നാലാമത്, മറികടന്നത് ധോണിയെ October 3, 2025
    • ട്രിപ്പിൾ! രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക് October 3, 2025
    • വയനാട്ടിൽ രഞ്ജി കാണാനെത്തുന്ന കാണികൾ പോലും അഹ്മദാബാദിൽ ടെസ്റ്റ് മത്സരം കാണാനില്ല, നാണക്കേടിൽ ബി.സി.സി.ഐ October 3, 2025
    • രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക് October 3, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    സെക്കൻഡിൽ 500Hz സിഗ്നൽ ശേഷിയുള്ള ചിപ്പ്; 2026 ലോകകപ്പിന് ഹൈടെക് ‘ട്രിയോൻഡ’ പന്തുമായി ഫിഫ -വിഡീയോ

    October 3, 2025

    രവീന്ദ്ര ജദേജ ഇനി എലീറ്റ് ക്ലബിൽ; ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ സിക്സ് ഹിറ്റർമാരിൽ നാലാമത്, മറികടന്നത് ധോണിയെ

    October 3, 2025

    ട്രിപ്പിൾ! രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക്

    October 3, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.