ബ്രസീലിയൻ താരം നെയ്‌മർ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാൽ വിട്ട് ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. പ്രശസ്ത ജേർണലിസ്റ്റ് ഗെറാർഡ് റോമെറോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
ബാഴ്‌സലോണ ഒരു വിങ്ങറെ തേടുകയാണെന്നുള്ള വാർത്തയാണ് നെയ്മർ സ്പൈനിലേക്കുള്ള മടങ്ങി വരവ് സാധ്യത പരിഗണിച്ചത്. എന്നിരുന്നാലും, ബാഴ്‌സലോണയുടെ മുഖ്യ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഈ ഓപ്ഷന് താല്പര്യമില്ല.
കൂടാതെ, ബാഴ്‌സലോണയ്ക്ക് നിക്കോ വില്യംസ് ട്രാൻസ്ഫർ സാധിക്കാത്തതിനെ തുടർന്ന്, ക്ലബ്ബ് ജുവെന്റസിന്റെ ഫെഡെരികോ ചീസയെയോ മിലാൻറെ റാഫേൽ ലിയോ പോലുള്ള സാധ്യതയുള്ള തിരഞ്ഞെടുപ്പുകളെ പരിഗണിക്കാൻ തുടങ്ങി. ഇത് രണ്ടുമല്ലാതെ നിലവിൽ ബാഴ്‌സയ്ക്ക് മറ്റൊരു ഓപ്ഷനും ഇല്ല.
ഇൽക്കായ് ഗുണ്ടോഗൻ, വിക്ടർ റോക്ക് എന്നിവർ ക്ലബ്ബ് വിട്ടിട്ടും ഈ സമ്മർ ട്രാൻസ്ഫെറിൽ വാങ്ങിയ സ്പാനിഷ് മിഡ്ഫീൽഡർ ഒൽമോയയെ ബാർസിലോണ രജിസ്റ്റർ ചെയ്യാൻ വൈകിയിരുന്നു. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയെയാണ് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കഴിഞ്ഞ വർഷം അൽ ഹിലാലിൽ എത്തിയ നെയ്മർ പരിക്ക് കാരണം ഒരു വർഷത്തിന് മുകളിൽ പുറത്താണ്. അൽ ഹിലാലിന് വേണ്ടി ആകെ 5 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. അടുത്ത മാസം പരിക്ക് മാറി ടീമിനൊപ്പം ചേരുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.