
സൗദി പ്രോ ലീഗിൽ അൽ അഹ്ലിയെ 3-2ന് തകർത്ത് അൽ നസ്ർ വിജയം നേടി. പത്ത് പേരുമായി പൊരുതിയ അൽ നസ്റിന്റെ വിജയത്തിൽ ജോൺ ഡുറാന്റെ ഇരട്ട ഗോളുകൾ നിർണായകമായി.
ആദ്യ പകുതിയിൽ ഡുറാന്റെ ഗോളിലൂടെ അൽ നസ്ർ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ അൽ അഹ്ലി തിരിച്ചടിച്ചു. അൽ നസ്റിന്റെ താരം മുഹമ്മദ് സിമാകന് ചുവപ്പ് കാർഡ് ലഭിച്ചതോടെ മത്സരം കൂടുതൽ ആവേശകരമായി.
എന്നാൽ എതിരാളികളെക്കാൾ ഒരു കളിക്കാരൻ കുറവായിട്ടും അൽ നസ്ർ പിടിച്ചു നിന്നു. ടോണി അൽ അഹ്ലിയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ അയ്മൻ യഹ്യ അൽ നസ്റിനായി സമനില പിടിച്ചു. പിന്നാലെ ഡുറാൻ വീണ്ടും ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അധിക സമയത്ത് അൽ അഹ്ലി ഒരു ഗോൾ കൂടി നേടിയെങ്കിലും ജയം അൽ നസ്റിനൊപ്പം നിന്നു. ഈ വിജയത്തോടെ അൽ നസ്ർ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി.
advertisement