സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ പി. പൗലോസ് നിര്യാതനായി

ആലുവ: സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ആലുവ നസ്റത്ത് ബംഗ്ലാവ് പറമ്പ് റോഡിൽ പാറയ്ക്കൽ പീറ്ററിന്റെ മകൻ പി. പൗലോസ് (76) നിര്യാതനായി. കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറായിരുന്നു.

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിലെ അംഗവുമായിരുന്നു. എട്ട് വർഷക്കാലം സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിൽ ഉണ്ടായിരുന്നു. 1979ൽ ടീമിൻ്റെ ക്യാപ്റ്റനും 1993 ൽ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിന്റെ അസി. മാനേജറുമായിരുന്നു.

12 വർഷക്കാലം എറണാകുളം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട്. ഭാര്യ: കടവന്ത്ര കല്ലു വീട്ടിൽ മേരി പൗലോസ്. മക്കൾ: രമ്യ അരുൺ, അശ്വതി റോസ്. മരുമക്കൾ: പാലാരിവട്ടം മുക്കുങ്കൽ വീട്ടിൽ ആരുൺ നൈനാൻ, കീഴ്മാട് കൂറ്റാഞ്ചേരി വീട്ടിൽ ഡിവിൻ ദേവസി (റിലേഷൻഷിപ്പ് മാനേജർ, മാരുതി സുസുക്കി, കൊച്ചി). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ആലുവ സെൻറ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.



© Madhyamam