ലാ ലിഗയിൽ തിങ്കളാഴ്ച പുലർച്ചെ ബാഴ്‌സലോണയെ നേരിടാൻ സെവിയ്യ ഒരുങ്ങുകയാണ്. ബാഴ്‌സയുടെ ശക്തമായ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് സെവിയ്യ പരിശീലകൻ ഗാർസിയ പിമിയന്റ പറഞ്ഞു.
ബാഴ്‌സയുടെ കളിക്കാർ പന്ത് കൈവശം വയ്ക്കുമ്പോൾ അവരെ നിരന്തരം പ്രെസ്സ് ചെയ്യുക എന്നതാണ് പ്രധാന തന്ത്രം. ലാമിൻ യമാൽ, റാഫിഞ്ഞ, ലെവൻഡോവ്സ്കി, ഫെറാൻ ടോറസ്, പെഡ്രി തുടങ്ങിയ താരങ്ങളെ ഏകോപിപ്പിച്ചാണ് ബാഴ്‌സയുടെ ആക്രമണം.
എതിരാളികൾക്ക് സമയം നൽകാതെ കളിക്കുകയും കൗണ്ടർ അറ്റാക്കുകൾ നടത്തുകയും വേണമെന്ന് പിമിയന്റ പറഞ്ഞു. ബാഴ്‌സയുടെ ഫോമിലുള്ള കളിക്കാരെ തടയാൻ കഠിനാധ്വാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാ ലിഗയിൽ ബാഴ്‌സലോണയ്‌ക്കെതിരെ സെവിയ്യയ്ക്ക് മോശം റെക്കോർഡാണ് ഉള്ളത്. അവസാന 18 മത്സരങ്ങളിൽ ഒന്നിൽ പോലും സെവിയ്യ ജയിച്ചിട്ടില്ല.