ഐ.പി.എൽ ഫൈനൽ; ടോസ് നേടിയ ആർ.സി.ബി ബൗളിങ് തെരഞ്ഞെടുത്തു



അഹമ്മദാബാദ്: ഐ.പി.എൽ 2026 സീസണിന്റെ കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫീൽഡിങ് തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ആർ.സി.ബിയുടെ നായകൻ രജത് പാട്ടിദാറാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയത്. അതേസമയം, ഹോം ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്യാൻ തന്നെയാണ് തങ്ങൾ ആഗ്രഹിച്ചിരുന്നതെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വ്യക്തമാക്കി.

നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെ തന്നെ നിലനിർത്തിക്കൊണ്ടാണ് ഫൈനലിനിറങ്ങുന്നത്. വെങ്കിടേഷ് അയ്യർ ഇംപാക്ട് പ്ലെയർ പട്ടികയിലുണ്ട്. മറുഭാഗത്ത് ഗുജറാത്ത് ടീമിൽ ഒരു മാറ്റമുണ്ട്. സ്പിന്നർ സായ് കിഷോറിന് പകരം പേസ് ബൗളിങ്ങിന് കരുത്തേകാൻ അർഷാദ് ഖാനെ ഗുജറാത്ത് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു:

വിരാട് കോഹ്‍ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസൽവുഡ്, റാസിഖ് സലാം ദർ.

ഇംപാക്ട് പ്ലെയേഴ്സ്: വെങ്കിടേഷ് അയ്യർ, കനിഷ്ക് ചൗഹാൻ, സ്വപ്നിൽ സിങ്, അഭിനന്ദൻ സിങ്, ജോർദാൻ കോക്സ്.

ഗുജറാത്ത് ടൈറ്റൻസ്:

സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, കാഗിസോ റബാദ, അർഷാദ് ഖാൻ, മുഹമ്മദ് സിറാജ്.

ഇംപാക്ട് പ്ലെയേഴ്സ്: പ്രസിദ്ധ് കൃഷ്ണ, ഗ്ലെൻ ഫിലിപ്സ്, അനുജ് റാവത്ത്, കുമാർ കുശാഗ്ര, സായ് കിഷോർ.



© Madhyamam