Close Menu
    Facebook X (Twitter) Instagram
    Friday, October 3
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»ഹാലൻഡിനായി വലയെറിഞ്ഞ് ബാഴ്സലോണ; സിറ്റിയുടെ ഗോൾ മെഷീൻ കൂടുമാറുമോ
    Football

    ഹാലൻഡിനായി വലയെറിഞ്ഞ് ബാഴ്സലോണ; സിറ്റിയുടെ ഗോൾ മെഷീൻ കൂടുമാറുമോ

    MadhyamamBy MadhyamamSeptember 17, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ഹാലൻഡിനായി വലയെറിഞ്ഞ് ബാഴ്സലോണ; സിറ്റിയുടെ ഗോൾ മെഷീൻ കൂടുമാറുമോ
    Share
    Facebook Twitter LinkedIn Pinterest Email

    ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജയൻ ഗോൾ മെഷീൻ എർലിങ് ഹാലൻഡിനെ റാഞ്ചാൻ ലക്ഷ്യമിട്ട് സ്പാനിഷ് കരുത്തരായ ബാഴ്സലോണ.

    2022 മുതൽ സിറ്റിയുടെ മുൻനിരയെ നയിച്ച് ഇടതടവില്ലാതെ ഗോളടിച്ചുകൂട്ടുന്ന 25കാരനായ ഹാലൻഡിനെ അടുത്ത സീസണിൽ തങ്ങളുടെ നിരയിലെത്തിക്കാൻ ബാഴ്സലോണ ചരടു വലി ആരംഭിച്ചതായാണ് ഫുട്ബാൾ ട്രാൻസ്ഫർ ലോകത്തെ ഏറ്റവും ചൂടുള്ള വാർത്ത.

    നിലവിൽ ബാഴ്സലോണയുടെ മുൻനിരയെ നയിക്കുന്ന പോളിഷ് ലെജൻഡ് റോബർട് ലെവൻഡോവ്സ്കിക്ക് പകരക്കാരനായി അടുത്ത വർഷത്തിൽ നോർവീജിയൻ യുവതാരത്തെ ക്ലബിലെത്തിക്കാനാണ് ശ്രമമെന്നാണ് സൂചന.

    🚨 Erling Haaland has become an obsession for Barcelona president Joan Laporta.

    He is confident the striker will join the La Liga club sometime in the future.

    (Source: El Nacional) pic.twitter.com/TvCNyDPbkR

    — Transfer News Live (@DeadlineDayLive) September 16, 2025

    നിലവിൽ യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ് ​ഹാലൻഡ്. നേരത്തെ ഓർസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർഗിലൂടെ പ്രഫഷണൽ ഫുട്ബാളിൽ സജീവമായ താരം, ​ജർമനിയിലെ ബൊറൂസിയ ഡോർട്മുണ്ടിലൂടെയാണ് കളിക്കളത്തിൽ കൈയൊപ്പു ചാർത്തുന്നത്. അതിവേഗവും, പിഴക്കാത്ത കൃത്യതയുമായി ഗോളടിച്ചുകൂട്ടി കുതിച്ച താരത്തെ 2022ൽ പെപ് ഗ്വാർഡിയോള സ്വന്തം നിരയിലെത്തിക്കുകയായിരുന്നു. 150 മത്സരങ്ങളിൽ അത്ര തന്നെ ഗോളുകളും ഇതിനകം സ്കോർ ചെയ്തു.

    Read Also:  ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

    ലെവൻഡോവ്സ്കി ഒഴിച്ചിടുന്ന മുന്നേറ്റ നിരയിൽ ബാഴ്സലോണയുടെ ദീർഘകാല പദ്ധതികൾക്ക് ഏറ്റവും അനുയോജ്യനായ താരമായാണ് ഹാലൻഡിനെ വിലയിരുത്തുന്നത്. സ്പാനിഷ് മാധ്യമങ്ങളായ എൽ നാഷനൽ ഉൾ​പ്പെടെ ബാഴ്സയുടെ നീക്കം റിപ്പോർട്ട് ചെയ്തു.

    അതേസമയം, സിറ്റിയുമായി ദീർഘകാല കരാറുള്ള താരം കൂടുമാറാൻ തയ്യാറായാലും വൻ തുക സിറ്റിക്ക് കൈമാറേണ്ടിവരുമെന്നത് വെല്ലുവിളിയാണ്. ഒരു വർഷം മുമ്പായിരുന്നു ഒമ്പതു വർഷത്തെ കരാറിൽ ഒപ്പുവെച്ചു വെച്ചത്. റിലീസ് ക്ലോസില്ലാതെയാണ് കരാറെന്നതിനാൽ, താൽപര്യമറിയിക്കുന്ന പുതിയ ക്ലബിന് വൻതുക മുടക്കേണ്ടി വരും. അതുകൊണ്ടു തന്നെ ബാഴ്സലോണ ഉൾപ്പെടെ വലിയ ക്ലബുകൾക്ക് മാത്രമാവും സിറ്റിയുടെ വൻ ഇടപാടിന് മുന്നിൽ കൈ കൊടുക്കാൻ കഴിയുന്നത്.



    © Madhyamam

    Barcelona Erling Haaland Football news manchester city Norway footballer Robert Lewandowski soccer transfer എർലിങ് ഹാലൻഡ് കടമറമ ഗൾ ബഴസലണ ബാഴ്സലോണ. മഷൻ മാഞ്ചസ്റ്റർ സിറ്റി വലയറഞഞ സററയട ഹലൻഡനയ
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

    October 3, 2025

    ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ്

    October 3, 2025

    സൂപ്പർ ലീഗ് കേരള; ഇ​ന്ന് മ​ല​പ്പു​റം-​ക​ണ്ണൂ​ർ പ​യ്യ​നാ​ട്ട​ങ്കം

    October 3, 2025

    ഇന്ത്യ ഫുട്ബാളി​നോട് അഭിനിവേശമുള്ള രാജ്യം; വീണ്ടും വരുന്നത് ബഹുമതി -മെസ്സി

    October 2, 2025

    ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

    October 2, 2025

    2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

    October 1, 2025

    Comments are closed.

    Recent Posts
    • രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക് October 3, 2025
    • കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ് October 3, 2025
    • ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ് October 3, 2025
    • സൂപ്പർ ലീഗ് കേരള; ഇ​ന്ന് മ​ല​പ്പു​റം-​ക​ണ്ണൂ​ർ പ​യ്യ​നാ​ട്ട​ങ്കം October 3, 2025
    • വനിത ലോകകപ്പ്: ബംഗ്ലാദേശിനോട് തോറ്റ് പാകിസ്താൻ October 3, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്

    October 3, 2025

    കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

    October 3, 2025

    ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ്

    October 3, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.