
മാഞ്ചസ്റ്റർ സിറ്റിയുടെ മോശം ഫോമിൽ അത്ഭുതപ്പെട്ടുവെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിറ്റി ഇപ്പോഴും യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും ഗാർഡിയോള ഒരു മികച്ച പരിശീലകനാണെന്നും അൻസലോട്ടി പറഞ്ഞു. ഗാർഡിയോളയെ താൻ വളരെയധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിനെതിരായ ഓരോ മത്സരവും തയ്യാറെടുപ്പിന്റെ കാര്യത്തിൽ ഒരു പേടിസ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കുകളും തോൽവികളും കാരണം സിറ്റി ദുഷ്കരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണെങ്കിലും, അവർ ഇപ്പോഴും ശക്തമായ ഒരു ടീമാണെന്നും ആഞ്ചലോട്ടി പറഞ്ഞു.
ഫെബ്രുവരി 11 ന് മാഞ്ചസ്റ്ററിൽ രാത്രി 10 മണിക്കാണ് ടീമുകൾ തമ്മിലുള്ള ആദ്യ മത്സരം.
advertisement