ഷ​ഫാ​ലിക്ക് ഫിഫ്റ്റി; വിസാഗിൽ ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്


അർധ സെഞ്ച്വറി നേടിയ ഷഫാലി വർമ

വി​ശാ​ഖ​പ​ട്ട​ണം: വി​സാ​ഗി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക​രെ 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 128 റ​ൺ​സി​ലൊ​തു​ക്കി വെ​റും 11.5 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റി​ന് ല​ക്ഷ്യം ക​ണ്ടു ആ​തി​ഥേ​യ​ർ. 34 പ​ന്തി​ൽ 69 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ടാ​ണ് ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ടീം 2-0​ത്തി​ന് മു​ന്നി​ലെ​ത്തി. ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന 11 പ​ന്തി​ൽ 14ഉം ​ജെ​മീ​മ റോ​ഡ്രി​ഗ​സ് 15 പ​ന്തി​ൽ 26ഉം ​ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 12 പ​ന്തി​ൽ 10ഉം ​റ​ൺ​സ് ചേ​ർ​ത്തു. റി​ച്ച ഘോ​ഷ് ഒ​രു റ​ണ്ണു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

32 പ​ന്തി​ൽ 33 റ​ൺ​സെ​ടു​ത്ത ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, 24 പ​ന്തി​ൽ 31 റ​ൺ​സ​ടി​ച്ച ഓ​പ​ണ​ർ ച​മാ​രി അ​ത്ത​പ​ത്തു, 28 പ​ന്തി​ൽ 22 റ​ൺ​സ് നേ​ടി​യ ഹ​സി​നി പെ​രേ​ര എ​ന്നി​വ​രു​ടെ​താ​ണ് ല​ങ്ക​ൻ നി​ര​യി​ലെ കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ. ഇ​ന്ത്യ​ക്കാ​യി സ്പി​ന്ന​ർ​മാ​രാ​യ വൈ​ഷ്ണ​വി ശ​ർ​മ​യും ശ്രീ ​ച​ര​ണി​യും ര​ണ്ട് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യ ഓ​വ​റി​ൽ​ത്ത​ന്നെ ഓ​പ​ണ​ർ വി​ഷ്മി ഗു​ണ​ര​ത്നെ​യെ (1) സ്വ​ന്തം പ​ന്തി​ൽ പി​ടി​ച്ച് ക്രാ​ന്തി ഗൗ​ഡ് ല​ങ്ക​യെ ഞെ​ട്ടി​ച്ചു. ച​മാ​രി ആ​റാം ഓ​വ​റി​ൽ സ്നേ​ഹ് റാ​ണ​ക്കും വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. ര​ണ്ടി​ന് 32. ഹ​സി​നി​യെ ച​ര​ണി മ​ട​ക്കി​യ​പ്പോ​ൾ ഹ​ർ​ഷി​ത റ​ണ്ണൗ​ട്ടാ​യി. 24 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു.

ഇനി കളി കാര്യവട്ടത്ത്

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ട​ത്ത് ക​ളി​യാ​ടാ​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ പെ​ൺ​പു​ലി​ക​ൾ ബു​ധ​നാ​ഴ്ച കേ​ര​ള ത​ല​സ്ഥാ​ന​ത്തെ​ത്തും. ശ്രീ​ല​ങ്ക​യു​മാ​യു​ള്ള വ​നി​താ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്റെ വ​ര​വ്. വൈ​കീ​ട്ട് 5.40ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ എ​ത്തു​ന്ന ഇ​ന്ത്യ, ശ്രീ​ല​ങ്ക ടീ​മു​ക​ള്‍ക്ക് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ന്‍സി​യി​ലാ​ണ് താ​മ​സ​സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 25ന് ​ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ശ്രീ​ല​ങ്ക​ൻ ടീ​മും വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ ഇ​ന്ത്യ​ൻ ടീ​മും ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.

26ന് ​വൈ​കീ​ട്ട് ഏ​ഴി​നാ​ണ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ന​ട​ക്കു​ക. 28, 30 തീ​യ​തി​ക​ളി​ലും ക​ളി​ക്കും. ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​നി​താ ക്രി​ക്ക​റ്റി​ന് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​ന​വും ജ​ന​പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബു​ക്കി​ങ്ങി​നെ​ക്കു​റി​ച്ച​റി​യാ​നും മാ​ര്‍ഗ​നി​ദേ​ശ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റും സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളും സ​ന്ദ​ര്‍ശി​ക്കു​ക.

സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​ 125 രൂ​പ​യാ​ണ് ഇ​വ​ർ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 250 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​മാ​കും. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഹോ​സ്പി​റ്റാ​ലി​റ്റി സീ​റ്റു​ക​ൾ​ക്ക് 3000 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, വെ​ള്ളം, ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ, പ​ട​ക്ക​ങ്ങ​ൾ, സി​ഗ​ര​റ്റ്, ലൈ​റ്റ​ർ, തീ​പ്പെ​ട്ടി​ക​ൾ, ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ അ​നു​വ​ദി​ക്കി​ല്ല. ഓ​രോ​രു​ത്ത​രും ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഗേ​റ്റു​ക​ൾ വ​ഴി കൃ​ത്യ​സ​മ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

© Madhyamam