
മൊഹാലി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രാദേശിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ നാല് വിക്കറ്റിന് 268 റൺസെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അസ്ഹറുദ്ദീൻ – രോഹൻ കുന്നുമ്മൽ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ രോഹൻ മടങ്ങി. 16 പന്തിൽ 35 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
പിന്നാലെ എത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണിനെ കൂട്ടുപിടിച്ച് അസ്ഹറുദ്ദീൻ തന്റെ വെടിക്കെട്ട് തുടർന്നു. ഏറെ വൈകാതെ 21 പന്തിൽ 44 റൺസെടുത്ത് സഞ്ജു തിരികെ നടന്നു. അടുത്തതായി ക്രീസിലെത്തിയ വിഷ്ണു വിനോദും (11 പന്തിൽ 22) മടങ്ങിയെങ്കിലും അസ്ഹറുദ്ദീൻ ഉറച്ച് നിന്നു. ഒടുവിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ 15 -ാം ഓവറിൽ താരം പുറത്തായി. 57 പന്തുകൾ നേരിട്ട കേരള ഓപ്പണർ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 101 റൺസാണ് അടിച്ച് കൂട്ടിയത്.
അതോടെ ഒന്നിച്ച സൽമാൻ നിസാറും അബ്ദുൽ ബാസിതുമാണ് കേരളത്തിന്റെ സ്കോർ 250 കടത്തി. സൽമാൻ 15 പന്തിൽ 25 റൺസും അബ്ദുൽ ബാസിത് അഞ്ച് പന്തിൽ 24 റൺസുമായി പുറത്താവാതെ നിന്നു. അതോടെ കേരളം 20 ഓവറിൽ നാല് വിക്കറ്റിന് 268 റൺസ് എന്ന നിലയിലെത്തി.
ഹിമാചൽ പ്രാദേശിനായി ഹർഷിത് സന്ദൽ മൂന്ന് വിക്കറ്റുകളും അർപിത് ഗുലേറിയ, മൃദുല സുറോച്ച് എന്നിവർ ഓരോ വിക്കറ്റും നേടി.
