
ന്യൂഡൽഹി: റൈസിങ് സ്റ്റാർ ഏഷ്യ കപ്പിൽ യു.എ.ഇക്കെതിരെ റെക്കോഡ് ഇരട്ട സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസിച്ചും എൻവിഡിയ സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയ ജെൻസൻ ഹുവാങ്ങിനെ കളിയാക്കിയും ഐസ്‌ലൻഡ് ക്രിക്കറ്റ്. ഹുവാങ്ങിന്റെ തിരിച്ചുവരവും വൈഭവ് തന്റെ പഴയ ഫോം വീണ്ടെടുത്തതും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഐസ്‌ലൻഡ് ക്രിക്കറ്റിന്റെ പോസ്റ്റ്.
എൻവിഡിയയുടെ എഐ ചിപ്പുകളാകും വൈഭവിന്റെ ബാറ്റിന് കരുത്താകുന്നത് എന്നാണ് ഐസ്‌ലൻഡ് ക്രിക്കറ്റ് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. ഹുവാങ്ങിന്റെ തിരിച്ചുവരവും വൈഭവിന്റെ തകർപ്പൻ ഇന്നിങ്‌സും തമ്മിലുള്ള യാദൃച്ഛികത ചൂണ്ടിക്കാട്ടിയ ഈ പോസ്റ്റ് വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. “ചൊവ്വാഴ്ച ജെൻസൻ ഹുവാങ് എൻവിഡിയ സി.ഇ.ഒ ആയി തിരിച്ചെത്തിയതും, ബുധനാഴ്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിലെ എ.ഐ ചിപ്പുകൾ തിരിച്ചെത്തിയതും വെറും യാദൃശ്ചികമല്ല,” ഐസ്‌ലൻഡ് ക്രിക്കറ്റ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ദോഹയിൽ ചൊവ്വാഴ്ച നടന്ന റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് മത്സരത്തിൽ യു.എ.ഇ ബൗളർമാരെ ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിച്ചതച്ച വൈഭവ് 53 പന്തിൽ 204 റൺസാണ് അടിച്ചുകൂട്ടിയത്. ഏഴ് ഫോറും 28 സിക്സും ഉൾപ്പടെയായിരുന്നു താരത്തിന്റെ സംഹാരതാണ്ഡവം. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടതിന് ശേഷമായിരുന്നു 15 കാരന്റെ പ്രകടനം.
ഇന്നിങ്സിനിടെ ലിസ്റ്റ് എ ക്രിക്കറ്റിലെ നിരവധി റെക്കോഡുകളും വൈഭവ് തന്റെ പേരിൽ കുറിച്ചിരുന്നു. 52 പന്തിൽ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും താരത്തിന് സ്വന്തമായി. ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ (26) നേടിയ താരമെന്ന റെക്കോഡും വൈഭവ് തിരുത്തി.
അതേസമയം, തിങ്കളാഴ്ചയാണ് 63കാരനായ ഹുവാങ്ങിനെ എൻവിഡിയ സി.ഇ.ഒ ആയി പുനർനിയമിച്ചത്. ഹുവാങ്ങുമായുള്ള ചർച്ചകൾക്കും മുതിർന്ന യു.എസ് സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു. ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ചൈനീസ് ചാര വനിത ആലിസ് ഹുവാങ്ങുമായുള്ള ബന്ധം ഉൾപ്പെടെയുള്ള വിവാഹേതര ബന്ധ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഈ മാസം 12ന് ഹുവാങ് രാജിവെച്ചിരുന്നു.
