Cricket

ബാറ്റിൽ സഞ്ജുവും രോഹനും, പന്തിൽ നിധീഷും; മഹാരാഷ്ട്രയെ നിലംപരിശാക്കി കേരളം


എം.​ഡി. നി​ധീ​ഷ്, സ​ഞ്ജു​ സാംസൺ, രോ​ഹ​ൻ കു​ന്നു​മ്മ​ൽ

ന്യൂ ​ച​ണ്ഡി​ഗ​ഢ്: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്റി 20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ മ​ഹാ​രാ​ഷ്ട്ര​ൻ ക​രു​ത്തി​നു​മീ​തെ കേ​ര​ള​ത്തി​ന്റെ വി​ജ​യ​ഭേ​രി. 94 റ​ൺ​സി​നാ​ണ് കേ​ര​ളം മ​റാ​ത്ത​ക്കാ​രെ തോ​ൽ​പി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ഞ്ജു സാം​സ​ൺ സം​ഘം 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 211 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മ​ഹാ​രാ​ഷ്ട്ര 16 ഓ​വ​റി​ൽ 117 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

ഓ​പ​ണ​ർ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്റെ​യും (47 പ​ന്തി​ൽ 75) ക്യാ​പ്റ്റ​ൻ സ​ഞ്ജു​വി​ന്റെ​യും (16 പ​ന്തി​ൽ 47) വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങും പേ​സ​ർ എം.​ഡി. നി​ധീ​ഷി​ന്റെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​വു​മാ​ണ് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. നി​ധീ​ഷാ​ണ് പ്ലെ​യ‍ർ ഓ​ഫ് ദി ​മാ​ച്ച്. ആ​ദ്യ ക​ളി​യി​ൽ കേ​ര​ളം അ​ഞ്ച് വി​ക്ക​റ്റി​ന് മ​ധ്യ​പ്ര​ദേ​ശി​നോ​ട് തോ​റ്റി​രു​ന്നു.

ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ളം തു​ട​ക്ക​ത്തി​ൽ ഞെ​ട്ടി. ഓ​പ​ണ​ർ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (1) ര​ണ്ടാം ഓ​വ​റി​ൽ പു​റ​ത്ത്. ഫോ​മി​ലാ​യി​രു​ന്ന രോ​ഹ​നും അ​ഹ്മ​ദ് ഇ​മ്രാ​നും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 47 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

13 റ​ൺ​സെ​ടു​ത്ത അ​ഹ്മ​ദ് ഇ​മ്രാ​ൻ വി​ക്കി ഓ​സ്വാ​ളി​ന്റെ പ​ന്തി​ൽ മ​ട​ങ്ങി. തു​ട​ർ​ന്ന് സം​ഗ​മി​ച്ച സ​ഞ്ജു​വും രോ​ഹ​നും 26 പ​ന്തി​ൽ 66 റ​ൺ​സാ​ണ് ചേ​ർ​ത്ത​ത്. പ്ര​ശാ​ന്ത് സോ​ള​ങ്കി​യു​ടെ ഓ​വ​റി​ൽ തു​ട​രെ ര​ണ്ട് സി​ക്സും ഒ​രു ബൗ​ണ്ട​റി​യും നേ​ടി​യ സ​ഞ്ജു, ത​ന​യ് സാം​ഘ്വി​ക്കെ​തി​രെ ഹാ​ട്രി​ക് സി​ക്സ​ർ പ​റ​ത്തി.

16 പ​ന്തി​ൽ മൂ​ന്ന് ഫോ​റും അ​ഞ്ച് സി​ക്സു​മ​ട​ക്കം 47 റ​ൺ​സെ​ടു​ത്ത സ​ഞ്ജു, ഓ​സ്വാ​ളി​ന്റെ പ​ന്തി​ലാ​ണ് പു​റ​ത്താ​യ​ത്. മ​റു​വ​ശ​ത്ത് ബാ​റ്റി​ങ് തു​ട​ർ​ന്ന രോ​ഹ​ൻ 47 പ​ന്തി​ൽ ഒ​മ്പ​ത് ഫോ​റും മൂ​ന്ന് സി​ക്സു​മ​ട​ക്കം 75 റ​ൺ​സ് നേ​ടി.

സ​ഞ്ജു – രോ​ഹ​ൻ കൂ​ട്ടു​കെ​ട്ടി​ന്റെ ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങി​നൊ​പ്പം അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ സ​ൽ​മാ​ൻ നി​സാ​റി​ന്റെ മി​ന്ന​ലാ​ട്ടം കൂ​ടി ചേ​ർ​ന്ന​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്റെ സ്കോ​ർ 211ൽ ​എ​ത്തി​യ​ത്.

സ​ൽ​മാ​ൻ 13 പ​ന്തി​ൽ ര​ണ്ട് ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ക്കം 29 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. മ​ഹാ​രാ​ഷ്ട്ര​ക്കു​വേ​ണ്ടി മു​കേ​ഷ് ചൗ​ധ​രി മൂ​ന്നും വി​ക്കി ഓ​സ്വാ​ൾ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ മ​ഹാ​രാ​ഷ്ട്ര നി​ധീ​ഷി​ന്റെ ഉ​ജ്ജ്വ​ല ബൗ​ളി​ങ്ങി​നു​മു​ന്നി​ൽ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ഇ​ന്നി​ങ്സി​ന്റെ ആ​ദ്യ പ​ന്തു​ത​ന്നെ സി​ക്സ​ർ പ​റ​ത്തി​യാ​ണ് ക്യാ​പ്റ്റ​ൻ പൃ​ഥ്വി ഷാ ​തു​ട​ക്ക​മി​ട്ട​ത്.

എ​ന്നാ​ൽ, ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ൽ പൃ​ഥ്വി​യെ (6) നി​ധീ​ഷ്, ഗോ​വി​ന്ദ് ദേ​വ് പൈ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. അ​ഞ്ച് റ​ൺ​സെ​ടു​ത്ത ആ​ർ​ഷി​ൻ കു​ൽ​ക്ക​ർ​ണി കെ.​എം. ആ​സി​ഫി​ന്റെ പ​ന്തി​ൽ പു​റ​ത്താ​യി.

തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ തു​ട​രെ​യു​ള്ള പ​ന്തു​ക​ളി​ൽ രാ​ഹു​ൽ ത്രി​പാ​ഠി​യെ​യും കി​ര​ൺ ചോ​ർ​മാ​ലെ​യെ​യും വീ​ഴ്ത്തി നി​ധീ​ഷ് ആ​ഞ്ഞ​ടി​ച്ച​തോ​ടെ ക​ളി​യു​ടെ നി​യ​ന്ത്ര​ണം കേ​ര​ള​ത്തി​ന്റെ കൈ​ക​ളി​ലാ​യി. തു​ട​ർ​ന്ന് സൂ​ര​ജ് ഷി​ൻ​ഡ​യെ​യും മു​കേ​ഷ് ചൗ​ധ​രി​യെ​യും കൂ​ടി മ​ട​ക്കി നി​ധീ​ഷ് അ​ഞ്ച് വി​ക്ക​റ്റ് തി​ക​ച്ചു.

21 പ​ന്തി​ൽ 28 റ​ൺ​സെ​ടു​ത്ത രാ​മ​കൃ​ഷ്ണ ഘോ​ഷും 14 പ​ന്തി​ൽ 23 റ​ൺ​സെ​ടു​ത്ത പ്ര​ശാ​ന്ത് സോ​ള​ങ്കി​യും മാ​ത്ര​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​ത്. മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബി​ജു നാ​രാ​യ​ണ​നും കേ​ര​ള ബൗ​ളി​ങ് നി​ര​യി​ൽ തി​ള​ങ്ങി.

© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.