കാ​ര്യ​വ​ട്ട​ത്ത്​ വീ​ണ്ടും ഏ​ക​ദി​ന പോ​രാ​ട്ടം; ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് മ​ത്സ​രം 27ന്​



തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ന്നു. ഇ​ന്ത്യ -വെ​സ്റ്റി​ൻ​ഡീ​സ്​ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം സെ​പ്റ്റം​ബ​ർ 27ന്​ ​ന​ട​ക്കും. ടി​ക്ക​റ്റ്​ വി​ൽ​പ​ന ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ഹോ​ട്ട​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​മെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) അ​റി​യി​ച്ചു. Ticket Genie.in എ​ന്ന പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാം. നി​ര​ക്കു​ക​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും. ഗാ​ല​റി, പ​വ​ലി​യ​ൻ, പ​വ​ലി​യ​ൻ എ, ​പ​വ​ലി​യ​ൻ ജെ, ​എ​ലൈ​റ്റ് പ​വ​ലി​യ​ൻ, കെ.​സി.​എ ബോ​ക്സ് ഹോ​സ്പി​റ്റാ​ലി​റ്റി എ​ന്നീ വി​ഭാ​​ഗ​ങ്ങ​ളി​ലാ​യാ​ണ് ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ക. ഇ​ത്ത​വ​ണ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. ര​ണ്ടാം ഏ​ക​ദി​നം 30ന് ​ഗു​വാ​ഹ​ത്തി​യി​ലെ ബ​ർ​സ​പ​ര സ്റ്റേ​ഡി​യ​ത്തി​ലും മൂ​ന്നാം മ​ത്സ​രം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് മൊ​ഹാ​ലി പി.​സി.​എ സ്റ്റേ​ഡി​യ​ത്തി​ലു​മാ​ണ് ന​ട​ക്കു​ക. ഒ​ക്ടോ​ബ​ർ ആ​റ്​ മു​ത​ൽ 17 വ​രെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലും ഇ​രു​ടീ​മു​ക​ളും മ​ത്സ​രി​ക്കും.



© Madhyamam