ലിവർപൂളിലെ പ്രതിരോധ നിരയിൽ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് പുതിയ മാനേജർ ആർനെ സ്ലോട്ട്. ഇതിന്റെ ഭാഗമായി തന്നെ പ്രതിരോധ താരം ജോ ഗോമസിനെ വിൽക്കാനുള്ള സാധ്യതയെക്കുറിച്ച് ക്ലബ്ബ് പരിഗണിക്കുന്നുണ്ട്. ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം, ഗോമസിനു വേണ്ടി 40 മുതൽ 45 മില്യൺ പൗണ്ട് വരെയുള്ള ഓഫർ ലഭിക്കുകയാണെങ്കിൽ താരത്തെ വിട്ടയക്കാൻ ലിവർപൂൾ തയ്യാറാണ്. ഈ സീസണിലും ഗോമസ് ക്ലബ്ബിലുണ്ട്, പക്ഷേ ട്രാൻസ്ഫർ വിൻഡോ കഴിയുന്നതിന് മുമ്പ് താരം ലിവർപൂൾ വിടാനാണ് സാധ്യത. Read Also: ബുണ്ടസ് ലിഗ 2024/25: എല്ലാ സമ്മർ വിൻഡോ ട്രാൻസ്ഫറുകളും പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയാണ് ഗോമസിനെ തങ്ങളുടെ ടീമിലെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ടീമിലെ മറ്റൊരു പ്രതിരോധ താരമായ ഡീഗോ കാർലോസ് പോകാൻ സാധ്യതയുള്ളതിനാൽ, ഗോമസിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് വില്ല. ഈ പ്രീ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലിവർപൂളിലെ മാറ്റങ്ങൾ ആരാധകർ വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ ക്ലബ്ബിന്റെ തീരുമാനങ്ങൾക്ക് പിന്നിലെ കണക്കുകൂട്ടലുകളും…
Author: Rizwan
ഗംഭീരമായ ഒരു സീസണിന് ശേഷം ജർമ്മൻ ബുണ്ടസ് ലിഗ ടീമുകൾ പുതിയ മാറ്റങ്ങളുമായി തിരിച്ചെത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ ബയർ ലെവർകുസൻ അപ്രതീക്ഷിതമായി കിരീടം ചൂടിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ വിജയത്തിന് ശേഷം മറ്റ് ടീമുകൾ, പ്രത്യേകിച്ചും ബയേൺ മ്യൂണിക്, ബോറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ മുൻനിര ക്ലബ്ബുകൾ തങ്ങളുടെ സ്ഥാനം തിരിച്ചുപിടിക്കാൻ ശക്തമായ ശ്രമത്തിലാണ്. ഈ മാറ്റങ്ങളുടെ ഭാഗമായി ടീമുകൾ തമ്മിലുള്ള താരങ്ങളുടെ കൈമാറ്റം, അഥവാ ട്രാൻസ്ഫർ വിൻഡോ ജൂലൈ ഒന്നിന് തുറന്നു. ഓഗസ്റ്റ് 30 നാണ് സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത്. Scoreium ടീം നിങ്ങള്‍ക്കായി ജർമ്മൻ ബുണ്ടസ് ലിഗയിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ തയ്യാറാക്കിയിട്ടുണ്ട്. താഴെയുള്ള പട്ടികയിൽ നിങ്ങൾക്ക് എല്ലാ ഔദ്യോഗിക ട്രാൻസ്ഫറുകളും കാണാം. Read Also: മാർക്കോ റോയെസ് ലോസ് ആഞ്ജലസ് ഗാലക്സിയിലേക്ക്! – Marco Reus Augsburg transfers In PlayerPrev. clubFeeKristijan JakicEintracht F€5mSamuel EssendeVizela€4mKeven SchlotterbeckFreiburg€2,5mNediljko LabrovicRijeka€2,5mYusuf KabadayiBayern€900kSteve MounieBrestiosfreeDimitrios GiannoulisNorwichfree…
മഡ്രിഡ്: ലോക ഫുട്ബോളിന്റെ തിളക്കമായ ജൂഡ് ബെല്ലിംഗ്ഹാം വീണ്ടും വലിയൊരു നേട്ടം കൈവരിച്ചിരിക്കുന്നു. യുവ താരം ലൂയിസ് വിറ്റണ്‍ എന്ന പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡിന്റെ അംബാസിഡറായി. ഇതിനു മുന്‍പ് അഡിഡാസിന്റെ മുഖമായി ഒരുപാട് ശ്രദ്ധ നേടിയ ബെല്ലിംഗ്ഹാം ഇപ്പോള്‍ ലൂയിസ് വിറ്റണിന്റെ തിളക്കത്തിലാണ്. Read Also: ജനോവയിൽ നിന്ന് ഗുഡ്മുണ്ട്സൺ പോകുന്നു “ലൂയിസ് വിറ്റണ്‍ കുടുംബത്തില്‍ ചേരാന്‍ സന്തോഷം. ചെറുപ്പം മുതല്‍ ഈ ബ്രാന്‍ഡ് എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. എന്റെ ആദരണീയനായ ഫാറല്‍ വില്യംസിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു,” ബെല്ലിംഗ്ഹാം പറഞ്ഞു. ഈ സീസണില്‍ ബെല്ലിംഗ്ഹാം 42 മത്സരങ്ങളില്‍ നിന്ന് 23 ഗോളും 13 അസിസ്റ്റും നല്‍കി. രണ്ട് ദിവസം മുന്‍പ് റയല്‍ മഡ്രിഡ് അറ്റലന്റയെ 2-0ന് തോല്‍പ്പിച്ച് സൂപ്പര്‍ കപ്പും നേടിയിരുന്നു.
ഇറ്റാലിയൻ ഫുട്ബോൾ ലീഗായ സീരി എയിൽ കഴിഞ്ഞ സീസണിലെ താരമായിരുന്ന അൽബർട്ട് ഗുഡ്മുണ്ട്സൺ ജനോവയിൽ നിന്ന് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഐസ്‌ലാൻഡ് ദേശീയ ടീമിലെ താരമായ ഗുഡ്മുണ്ട്സൺ ഫിയോറന്റീനയിലേക്ക് പോകാനുള്ള നടപടികളുടെ അവസാനഘട്ടത്തിലാണെന്ന് ഔദ്യോഗിക വാർത്താ സ്രോതസ്സുകൾ പറയുന്നു. ശനിയാഴ്ച താരത്തിന്റെ മെഡിക്കൽ പരിശോധന ഉണ്ട്. ഇത് വിജയകരമായാൽ ട്രാൻസ്ഫർ ഉടൻ പ്രഖ്യാപിക്കും. Read Also: യൂറോപ്പാ ലീഗും കോൺഫറൻസ് ലീഗും: പ്ലേഓഫ് റൗണ്ട് മത്സരങ്ങൾ നിശ്ചയിച്ചു കഴിഞ്ഞ സീസണിൽ സീരി എയിൽ ജനോവയ്ക്കായി 35 മത്സരങ്ങളിൽ 14 ഗോളും 4 അസിസ്റ്റും നൽകിയ ഗുഡ്മുണ്ട്സൺ ലീഗിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു. എന്നാൽ താരത്തെക്കുറിച്ച് ചില വിവാദങ്ങളും ഉയർന്നിട്ടുണ്ട്. തന്റെ ജന്മനാട്ടായ ഐസ്‌ലാൻഡിൽ അദ്ദേഹത്തിനെതിരെ പീഡന ആരോപണം ഉയർന്നിരുന്നു. Read Also: ഇന്റർ മിലാൻ: പരിക്കും ട്രാൻസ്ഫറും; സീസൺ തുടക്കം ആശങ്കയിൽ ഇതിനിടെ, ജനോവയുടെ പ്രസിഡന്റ് ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ ഗുഡ്മുണ്ട്സണെ വിൽക്കാനുള്ള സാധ്യത പരിശോധിച്ചിരുന്നു.
യൂറോപ്പാ, കോൺഫറൻസ് ലീഗ് ടൂർണമെന്റുകളുടെ മൂന്നാം ക്വാലിഫയർ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ രണ്ട് ടൂർണമെന്റുകളുടെയും പ്ലേഓഫ് റൗണ്ട് മത്സരങ്ങൾക്ക് വേണ്ടിയുള്ള എതിരാളികളും നിശ്ചയിച്ചു. കോൺഫറൻസ് ലീഗിൽ ചെൽസിക്ക് എതിരാളിയായി സ്വിറ്റ്സർലാൻഡിലെ സെർവെറ്റ് ആണ്. യൂറോപ്പാ ലീഗ് പ്ലേഓഫ് റൗണ്ട് ഡൈനാമോ മിൻസ്ക് vs ആന്ഡർലെക്റ്റ് (ബെൽജിയം)ലുഗാനോ (സ്വിറ്റ്സർലാൻഡ്) vs ബെസിക്റ്റസ് (തുർക്കി)മക്കാബി തെൽ അവീവ് (ഇസ്രായേൽ) vs ബാക്കാ തോപോള (സെർബിയ)മോൾഡെ (നോർവേ) vs എൽഫ്സ്ബോർഗ് (സ്വീഡൻ)റാപിഡ് വിയന്ന (ഓസ്ട്രിയ) vs ബ്രാഗ (പോർച്ചുഗൽ)വിക്ടോറിയ പ്ലെസെൻ (ചെക്ക് റിപ്പബ്ലിക്) vs ഹാർട്ട്സ് (സ്കോട്ട്ലാൻഡ്)അയാക്സ് (നെതർലാൻഡ്സ്) vs ജാഗില്ലോണിയ (പോളണ്ട്)ലുഡോഗോറെറ്റ്സ് (ബൾഗേറിയ) vs പെട്രോകുബ് (മൊൾഡോവ)ലാസ്ക് (ഓസ്ട്രിയ) vs എഫ്സിഎസ്ബി (റുമേനിയ)ആർഎഫ്എസ് (ലാത്വിയ) vs എപോഎൽ (സൈപ്രസ്)പിഎഒകെ (ഗ്രീസ്) vs ഷാംറോക്ക് റോവേഴ്സ് (അയർലാൻഡ്)ഫെരെൻക്വാറോസ് (ഹംഗറി) vs ബൊറാക് ബഞ്ച ലുക്ക (ബോസ്നിയ ഹെർസെഗോവിന) യൂറോപ്പാ ലീഗ് ക്വാളിഫിക്കേഷൻ പ്ലേഓഫിൽ തോൽക്കുന്ന ടീമുകൾ കോൺഫറൻസ് ലീഗിന്റെ മെയിൻ റൗണ്ടിൽ കളിക്കും. Read…
റയൽ മാഡ്രിഡിന്റെ പ്രധാന പ്രതിരോധ താരം എഡർ മിലിറ്റോ സൗദി അറേബ്യയിലേക്ക് പോകുമെന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. വിനീഷ്യസ് ജൂനിയറിനായി ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതിന് പിന്നാലെ, എഡർ മിലിറ്റോയ്ക്കു വേണ്ടിയും സൗദി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചർച്ച തുടങ്ങിയിരിക്കുന്നുവെന്ന് ഗ്ലോബോ എസ്പോർട്ട് (Globo Esporte) റിപ്പോർട്ട് ചെയ്തു. Read Also: എംബാപ്പെ ഗോൾ! അറ്റലാന്റയെ തകർത്ത് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ജേതാക്കൾ പ്രതിരോധ താരത്തിന് വാഗ്ദാനം നൽകിയ ക്ലബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചർച്ചകൾ ബുദ്ധിമുട്ടുള്ളതാണെങ്കിലും ഒരു ആഴ്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. ലോസ് ബ്ലാങ്കോസുമായുള്ള മിലിറ്റോയുടെ കരാറിൽ 500 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉണ്ട്. 26 കാരനായ ബ്രസീലിയൻ താരം കോച്ച് കാർലോ അഞ്ചലോട്ടിക്ക് വിശ്വസിനീയമായ താരമാണ്. എന്നാൽ കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഇദ്ദേഹത്തിന് ഇടത് കാലിൽ ഗുരുതരമായി എസിഎൽ പരിക്കേറ്റതിനാൽ കുറച്ച് മത്സരങ്ങളിൽ മാത്രമേ കളിക്കാനായുള്ളൂ.
ബില്‍ബാവോ: 2024-25 ലാ ലിഗ ഫുട്ബോൾ സീസൺ ആരംഭിച്ചു. ആദ്യ മത്സത്തിൽ അത്‌ലറ്റിക് ബില്‍ബാവോ സാൻ മാമേസ് സ്റ്റേഡിയത്തിൽ ഗെറ്റഫെയെ നേരിട്ടു. മത്സരം ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. ഈ സീസണിലെ ആദ്യ ഗോൾ അടിച്ചത് അത്‌ലറ്റിക് മിഡ്ഫീൽഡർ ഓയിഹാൻ സാൻസെറ്റാണ്. ഗോർക ഗുരുസേതയുടെ പാസിൽ നിന്നും 27-ആം മിനിറ്റിലായിരുന്നു ഗോൾ. രണ്ടാം പകുതി 64 ആം മിനിറ്റിൽ ക്രിസന്റസ് ഉച്ചെ ഗെറ്റാഫയ്ക്ക് വേണ്ടി സമനില ഗോൾ നേടി. Read Also: ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024/25 സീസൺ തുടക്കം: മാഞ്ചസ്റ്റർ യുണൈറ്റഡ് vs ഫുൾഹാം ലാ ലിഗയിലെ ആദ്യ മത്സത്തിൽ ഗോൾ അടിച്ച കളിക്കാർ Read Also: ബാഴ്‌സലോണയെ ഞെട്ടിച്ച് മൊണോക്കോ! ബാഴ്‌സലോണയിലേക്കുള്ള മാറ്റത്തെക്കുറിച്ച് വാർത്തകളുണ്ടായിരുന്ന അത്‌ലറ്റിക് താരം നിക്കോ വില്യംസ് ഇന്നത്തെ മത്സത്തിൽ ബെഞ്ചിൽ തുടങ്ങി. കഴിഞ്ഞ സീസണിൽ അത്‌ലറ്റിക് ബില്‍ബാവോ ലാ ലിഗയിൽ അഞ്ചാം സ്ഥാനത്തെത്തി യൂറോപ്പ ലീഗ് ക്വാളിഫിക്കേഷൻ നേടിയിരുന്നു.
മാഞ്ചസ്റ്റർ: ഈ ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു പ്രതിഭയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. പ്രമുഖ ഫുട്ബോൾ വാർത്താ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം 19 കാരനായ ഇംഗ്ലീഷ് താരം ഡിവിൻ മുബാമയെ സിറ്റി സ്വന്തമാക്കാൻ അവസാനഘട്ടത്തിലാണ്. മുബാമയെ സ്വന്തമാക്കാൻ ലിവർപൂൾ കഠിനശ്രമത്തിലായിരുന്നുവെങ്കിലും സിറ്റിയാണ് വിജയിച്ചത്. ഭാവിയിലെ ഇംഗ്ലണ്ട് താരമായി വളർത്തിയെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സിറ്റിയുടെ തീരുമാനം. Read Also: ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024/25 സീസൺ തുടക്കം: മാഞ്ചസ്റ്റർ യുണൈറ്റഡ് vs ഫുൾഹാം കോംഗോ വംശജനായ മുബാമ ജൂലൈയിൽ വെസ്റ്റ് ഹാമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഫ്രീ ഏജന്റായിരുന്നു. ഇംഗ്ലണ്ട് U-20 ടീമിന് നാല് മത്സരങ്ങളിൽ ഇതുവരെ ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഈ വാർത്തകൾക്ക് പിന്നാലെ സിറ്റി ആരാധകർ ആവേശത്തിലാണ്. ടീമിന്റെ ശക്തി കൂട്ടാൻ പുതിയ താരത്തിന്റെ വരവ് സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റ് 16ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ തുടക്കം കുറിക്കുന്നു. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടായ ഓൾഡ് ട്രാഫർഡിൽ ഫുൾഹാമിനെ നേരിടും. സീസൺ തുടങ്ങാൻ പോകുമ്പോൾ തന്നെ എഫ് എ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ പങ്കെടുത്ത് കഴിഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് യുണൈറ്റഡിന്റെ തോൽവി. അതിന് മുൻപ് അഞ്ച് സൗഹൃദ മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് എറിക് ടെൻ ഹാഗിന്റെ സംഘത്തിന്. ഫുൾഹാം മൂന്ന് സൗഹൃദ മത്സരങ്ങളിൽ രണ്ട് ജയവുമായി സീസണിനെ നേരിടാൻ തയ്യാറാകുന്നു. Read Also: ഡി ലിഗ്റ്റ്, നൗസൈർ മസറൗയിയും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ! ട്രാൻസ്ഫർ വിൻഡോയിൽ രണ്ട് ക്ലബ്ബുകളും വ്യത്യസ്ത തന്ത്രങ്ങളാണ് പിന്തുടർന്നത്. ഫുൾഹാം എമിൽ സ്മിത്ത്-റോ, ജോർജ് കുയെൻക, റയാൻ സെസെഞ്ഞോ എന്നിവരെ സ്വന്തമാക്കിയപ്പോൾ, യുണൈറ്റഡ് മാറ്റെയിസ് ഡി ലിഗ്റ്റ്, നൗസൈർ മസറൗയി, ജോഷ്വ സിർക്സി, ലെനി യോറോ…
ജർമൻ ഫുട്ബോളിന്റെ ഇതിഹാസ താരമായ മാർക്കോ റോയെസ് അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചെലെസ് ഗാലക്സിയിൽ ചേർന്നു. 35-കാരനായ റോയെസ് രണ്ടര വർഷത്തെ കരാറാണ് ഗാലക്സിയുമായി ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിന്റെ അവസാനത്തോടെ ഡോർട്ട്മുണ്ടിൽ നിന്ന് വിടവാങ്ങിയ താരമാണ് റോയെസ്. 🚨🇺🇸 Official, confirmed. LA Galaxy sign Marco Reus on two year and half deal after he left Borussia Dortmund as free agent.He’s now set for new chapter in MLS. pic.twitter.com/J2RbOcoSxG— Fabrizio Romano (@FabrizioRomano) August 15, 2024 12 വർഷത്തോളം ഡോർട്ട്മുണ്ടിന്റെ പ്രധാന താരമായിരുന്നു റോയെസ്. 429 മത്സരങ്ങളിൽ നിന്ന് 170 ഗോളും 131 അസിസ്റ്റും നൽകി. എന്നാൽ ബുണ്ടസ് ലീഗ് കിരീടം നേടാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനായില്ല. Read Also: ബോർണ്‍മൗത്ത് പുതിയ താരം; ബ്രസീൽ താരം എവാനിൽസൺ എത്തുന്നു ഡോർട്ട്മുണ്ടിന് രണ്ട് തവണ ജർമൻ കപ്പ് നേടിക്കൊടുത്ത റയൂറോയെസിന്റെ…