ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാവാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. നിലവില്‍ ആറ് ഗോളുമായി മെസി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് ഗോളടിച്ച ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്‍. വരും മത്സരത്തിൽ ഒരൊറ്റ ഗോൾ സ്വന്തമാക്കിയാല്‍ റൊണാള്‍ഡോക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാൻ മെസ്സിക്കാവും. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിക്ക് വേണ്ടിയാണ് താരം പന്ത് തട്ടുന്നത്. ഗ്രൂപ്പ് എ-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി മയാമി പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയിട്ടുണ്ട്. തന്‍റെ പഴയ ടീമായ പി.എസ്.ജിയെയാണ് മെസിക്കും സംഘത്തിനും പ്രീക്വാർട്ടറിൽ നേരിടാനുള്ളത്. ജൂണ്‍ 29ന് മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. പി.എസ്.ജിക്കെതിരെ റെക്കോഡ് കുറിക്കുന്ന തന്‍റെ ഗോളിലൂടെ മെസ്സി ടീമിനെ അവസാന എട്ടിലെത്തിക്കുമെന്നാണ് മയാമി ആരാധകരുടെ കണക്കുക്കൂട്ടൽ. മയാമിയെ പ്രീക്വാർട്ടറിലെത്തിച്ചതോടെ മറ്റൊരു റെക്കോഡും മെസി തന്റെ പേരില്‍ കുറിച്ചിരുന്നു. സീനിയര്‍ കരിയറില്‍ ഒറ്റ മേജര്‍ ടൂര്‍ണമെന്റിന്റെ പോലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടില്ല എന്ന…
Author: Rizwan Abdul Rasheed
ഫിഫ ക്ലബ്ബ് ലോക കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത് നാല് ബ്രസീലിയൻ ക്ലബ്ബുകൾ. കോണ്‍മെബോളില്‍ നിന്നും ടൂര്‍ണമെന്റിനെത്തിയ മുഴുവൻ ക്ലബ്ബുകളും റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടി. ഗ്രൂപ്പ് എ യിൽ നിന്നും പാല്‍മീറസ്, ഗ്രൂപ്പ് ബി യിൽ നിന്നും ബൊട്ടാഫോഗോ, ഗ്രൂപ്പ് ഡി യിൽ നിന്നും ഫ്‌ളമെംഗോ, ഗ്രൂപ്പ് എഫ്- ൽ നിന്നും ഫ്‌ളുമിനന്‍സ് എന്നീ ബ്രസീലിയൻ ടീമുകളാണ് അവസാന പതിനാറിൽ ഇടംപിടിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ഉള്‍പ്പെട്ട ഗ്രൂപ്പ് എ-യില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമായി ചാമ്പ്യന്‍മാരായാണ് പാല്‍മീറസ് പ്രീ ക്വാർട്ടറിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജിയുൾപ്പടെയുള്ളവരെ പരാജയപ്പെടുത്തി ഗ്രൂപ്പ് ബി-യില്‍ രണ്ടാം സ്ഥാനക്കാരായാണ് ബൊട്ടാഫോഗോയുടെ പ്രീ ക്വാർട്ടർ പ്രവേശം. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും ടീം വിജയിച്ചിട്ടുണ്ട്. ഒരു കളിയിൽ തോൽവി ഏറ്റുവാങ്ങി. ഗ്രൂപ്പ് ഡി-യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ഫ്‌ളമെംഗോ പ്രീ ക്വാർട്ടറ്് ബെർത്തുറപ്പിച്ചത്. ഇംഗ്ലീഷ്…
ഫിഫ ക്ലബ്ബ് ലോകകപ്പിൽ ബൊറൂസിയ ഡോർട്മുണ്ടും ഇന്‍റർ മിലാനും ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ദക്ഷിണ കൊറിയൻ ക്ലബ്ബായ ഉൽസാൻ എച്ച്.ഡിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ബൊറൂസിയ ഡോർട്മുണ്ട് പ്രീക്വാർട്ടർ ഉറപ്പാക്കിയത്. 36–ാം മിനിറ്റിൽ ജോബ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ ഡാനിയേൽ സ്വെൻസനാണ് ഡോർട്മുണ്ടിനായി വിജയ ഗോൾ കുറിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഡോർട്മുണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശം. ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ മാമെലോഡി സൺഡൗൺസുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്, ഈ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു. അർജന്‍റീനൻ ക്ലബ്ബായ റിവർപ്ലേറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാൻ ഗ്രൂപ്പ് ഇ യിലെ ചാംപ്യൻമാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഫ്രാൻസെസ്കോ പിയോ എസ്പൊസിറ്റോ (72–ാം മിനിറ്റ്), അലെസാന്ദ്രോ ബസ്തോനി (90+3) എന്നിവരാണ് ഇന്‍ററിനായി വലകുലുക്കിയത്. ഇന്‍ററിനോട് തോൽവി വഴങ്ങിയതോടെ റിവർപ്ലേറ്റ് പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഉറാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ നാലു…
ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയോട് വിവാഹാഭ്യർഥനയുമായി 98 വയസ്സുള്ള മുത്തശ്ശി! ഫിഫ ക്ലബ് ലോകകപ്പിൽ ബ്രസീൽ ക്ലബ് പാൽമിറാസും മെസ്സിയുടെ ഇന്റർ മയാമിയും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. മത്സരം തുടങ്ങുന്നിതിന് മുമ്പായി മെസ്സി താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെ ഗാലറിയിലുണ്ടായിരുന്ന പൗളിനെ കാന എന്ന വയോധിക ‘മെസ്സി എന്നെ വിവാഹം കഴിക്കുമോ’ എന്ന പ്ലക്കാർഡ് താരത്തിനുനേരെ ഉയർത്തിക്കാട്ടുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട താരം, ചിരിച്ചുകൊണ്ട് പൗളിനെക്കു നേരെ കൈ കാണിക്കുന്നുണ്ട്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമൂഹമാധ്യമങ്ങളിൽ പൗളിനെ ഏറെ സജീവമാണ്. പേരക്കുട്ടി റോസ് സ്മിത്തിനൊപ്പം കായിക മത്സരങ്ങൾ കാണനെത്തുന്നത് ഇവരുടെ പതിവാണ്. മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഇരുടീമുകളും പ്രീ ക്വാർട്ടറിലെത്തി. തന്‍റെ പഴയ ക്ലബ് പി.എസ്.ജിയാണ് പ്രീ ക്വാർട്ടറിൽ മയാമിയുടെ എതിരാളികൾ. 🚨😅💍 Une grand-mère de 98 ans a demandé Lionel Messi en mariage :« Messi, veux-tu m’épouser ? »…
ഏഴ് തവണ ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ ഒളിമ്പിക് ലിയോണിനെ ലീഗ് 1 ൽ നിന്നും തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേടുകൾ കാരണം ഫ്രഞ്ച് ഫുട്ബോളിന്റെ സാമ്പത്തിക നിരീക്ഷണ സമിതിയായ ഡി.എൻ.സി.ജിയാണ് ലീഗ് 2 ലേക്ക് തരംതാഴ്ത്തിയത്. ക്രിസ്റ്റൽ പാലസിലെ ഓഹരി വിൽപ്പനയും നിരവധി കളിക്കാരെ കൈമാറിയതും ഉൾപ്പെടെ, അടുത്തിടെ ക്ലബ്ബ് ഫണ്ട് സ്വരൂപിക്കാൻ നടത്തിയ ശ്രമങ്ങൾക്കിടയിലും ഓഡിറ്റിന് ശേഷമാണ് ഈ തീരുമാനം. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബുകളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡി.എൻ.സി.ജി, ഫ്രഞ്ച് ഫുട്ബോളിന്റെ ഭരണസമിതിയായ ലീഗ് ഡി ഫുട്ബോൾ പ്രൊഫഷണൽ (എൽഎഫ്പി) വഴിയാണ് തീരുമാനം പ്രഖ്യാപിച്ചത്. സാമ്പത്തിക ആശങ്കകൾക്കിടയിലും നവംബറിൽ താൽക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് തരംതാഴ്ത്തലിന് ശേഷമാണ് ഈ വിധി. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിനെ ടീമുകളിലേക്ക് നിയമനം നടത്താൻ അനുവദിച്ചിരുന്നില്ല, കൂടാതെ ഏതെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ തരംതാഴ്ത്തുമെന്ന് മുന്നറയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ലീഗ് 1-ൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും യൂറോപ്പ ലീഗിലേക്ക്…
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ തന്‍റെ ബാല്യകാല ക്ലബ്ബായ സാന്‍റോസുമായുള്ള കരാർ ഡിസംബർ വരെ പുതുക്കി.സൗദി പ്രോ ലീഗ് ടീമായ അൽ-ഹിലാലുമായുള്ള കരാർ അവസാനിച്ചതിന് ശേഷം കഴിഞ്ഞ ജനുവരിയിൽ ആറ് മാസത്തെ കരാറിലാണ് 33 കാരൻ ബ്രസീലിയൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത് . സാന്‍റോസിനായി 243 മത്സരങ്ങളിൽ നിന്ന് നെയ്മർ 141 ഗോളുകൾക്ക് പുറമെ 69 അസിസ്റ്റുകളും നൽകിയിട്ടുണ്ട്. എഫ്.സി ബാഴ്സലോണയിലും പി.എസ്.ജിയിലും കളിച്ച താരം യൂറോപ്പിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ബ്രസീലിയൻ സീരി എ സീസൺ അവസാനിക്കുന്നതുവരെ സാന്‍റോസുമായി പുതിയ കരാർ ഒപ്പിടുകയായിരുന്നു, കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ”ഞാൻ സാന്‍റേസുമായുള്ള കരാർ പുതുക്കിയിരിക്കുന്നു. ഞാൻ ഇവിടം വിട്ടുപോയതാണ്. പിന്നെ തിരികെ വന്നു. ഇപ്പോൾ ഇവിടെ തുടരുന്നു. എവിടെയാണോ എല്ലാം തുടങ്ങിയത് അവിടെ ഒന്നും അവസാനിക്കുന്നില്ല. നന്ദി” നെയ്മർ പറഞ്ഞു from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഫിഫ ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ നിർണായക മത്സരത്തിൽ വിജയിച്ച് ചെൽസി പ്രീക്വാർട്ടറിലേക്ക്. ടുണീഷ്യൻ ക്ലബ്ബായ ഇ.എസ് ടുണിസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ചെൽസി പ്രീക്വാർട്ടർ ഉറപ്പിച്ചത്. മത്സരത്തിൽ ടോസിൻ അഡ്രാബിയോ (45+3), ലിയാം ഡെലാപ് (45+5), ജോർജ് (90+7) എന്നിവരാണ് ചെൽസിക്കായി വലകുലുക്കിയത്. ഗ്രൂപ്പ് ഡി യിലെ മറ്റൊരു മത്സരത്തിൽ ബ്രസീലിയന്‍ ക്ലബ്ബായ ഫ്ലമിംഗോയും എൽ.എ.എഫ്.സിയും ഒരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കളിയുടെ 80 മിനിറ്റുവരെ ഗോൾ വിട്ടുനിന്ന മത്സരത്തിൽ 84 മിനിറ്റിലാണ് എൽ.എ.എഫ്.സി ഗോൾ നേടിയത്. രണ്ട് മിനിറ്റുകൾക്കിപ്പുറം ഫ്ലമിംഗോയും തിരിച്ചടിച്ചു. മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്‍റുകൾ നേടിയ ഫ്ലമിംഗോ ഗ്രൂപ്പിലെ ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തി. രണ്ടാമതുള്ള ചെൽസിക്ക് ആറ് പോയിന്‍റുകളാണുള്ളത്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേണിന് തോൽവി. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബയേണിനെ തകർത്തത്. ഈ വിജയത്തോടെ ഗ്രൂപ്പ് സി യിലെ ചാമ്പ്യൻമാരാകാനും ബെൻഫിക്കക്ക് കഴിഞ്ഞു. മത്സരത്തിൽ തോറ്റങ്കിലും ഗ്രൂപ്പിൽ രണ്ടാമതുള്ള ബയേണും പ്രീക്വാർട്ടറിലേക്ക് മുന്നേറി. കളിയുടെ 13 -ാം മിനിറ്റിൽ ആൻഡ്രിയാസ് ഷേൽഡ്രപ്പാണ് ബെൻഫിക്കയുടെ വിജയഗോൾ നേടിയത്. തിരിച്ചടിക്കാൻ ബയേൺ കിണഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. ഗ്രൂപ്പ് സി യിലെ ഓക്ലാന്ഡ്് സിറ്റിയും ബൊക്ക ജൂനിയേഴ്സും തമ്മിലുള്ള മറ്റൊരു മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
സഹലും ഭാര്യ റെസ ഫർഹത്തും. ചിത്രങ്ങൾ: വിശാന്ത് പി. വേണുഫുട്ബാള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത മിഡ്ഫീല്‍ഡറാണ് കണ്ണൂര്‍ സ്വദേശിയായ സഹല്‍ അബ്ദുല്‍ സമദ്. കേരള ബ്ലാസ്റ്റേഴ്സിലൂടെ പ്രഫഷനല്‍ കരിയറിന് തുടക്കമിട്ട് കഴിഞ്ഞ രണ്ട് സീസണിലായി മോഹന്‍ ബഗാനും ഇന്ത്യൻ ടീമിനുമായി ബൂട്ടണിയുന്ന താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നു. കുടുംബത്തിന്റെ പിന്തുണ ഫുട്ബാള്‍ യാത്രയില്‍ എനിക്ക് എല്ലായ്‌പോഴും കുടുംബത്തിന്‍റെ പിന്തുണയുണ്ട്. ചെറുപ്പം മുതല്‍ കളികാണാനും കുട്ടികളുടെ മത്സരത്തിന് വിടാനും വീട്ടുകാര്‍ മുന്‍കൈയെടുത്തിരുന്നു. എനിക്കൊപ്പം സഹോദരനും കളിക്കളങ്ങളില്‍ എത്തുമായിരുന്നു. വിവാഹശേഷം സപ്പോര്‍ട്ട് ചെയ്യാന്‍ ബാഡ്മിന്റൺ താരം കൂടിയായ ഭാര്യ റെസ ഫർഹത്തും വീട്ടുകാരും കൂടി എത്തിയതോടെ ഇരട്ടി സന്തോഷം. ഫുട്ബാള്‍ കരിയറിലേക്ക് നയിച്ചതും വീട്ടുകാര്‍ തന്നെയാണ്. മൂത്ത സഹോദരന്‍ വോളിബാള്‍ താരമാണ്. രണ്ടാമത്തെ സഹോദരൻ ഫാസില്‍ മികച്ച ഫുട്ബാള്‍ കളിക്കാരനാണ്. എന്‍റെ ടാലന്‍റ് തിരിച്ചറിഞ്ഞതും പ്രചോദിപ്പിച്ചതുമെല്ലാം അദ്ദേഹമാണ്. ഇപ്പോഴും ഓരോ മത്സരത്തിനുമുമ്പും കളി കഴിഞ്ഞാലുമെല്ലാം ഫാസില്‍ വിളിക്കാറുണ്ട്. അതിനൊപ്പം ബാക്കിയുള്ളവരും നല്ല പിന്തുണയാണ് നല്‍കിവരുന്നത്. സഹൽ അബ്ദുൽ…
ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് സഹതാരങ്ങളുടെ പിറന്നാൾ സമ്മാനം! ഇന്‍റർ മയാമി ഫിഫ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടറിലെത്തി. നിർണായക ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ പാൽമിറാസിനെ സമനിലയിൽ തളച്ചാണ് മെസ്സിയും സംഘവും ലോകകപ്പിന്‍റെ അവസാന പതിനാറിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ ക്ലബും പ്രീ ക്വാർട്ടറിലെത്തി. ഇരു ടീമുകൾക്കും അഞ്ചു പോയന്‍റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് പാൽമിറാസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഇന്ന് മെസ്സിയുടെ 38ാം ജന്മദിനമാണ്. കളി അവസാനിക്കാൻ പത്തു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, രണ്ടു ഗോളിനു മുന്നിൽനിന്നശേഷമാണ് മയാമി സമനില വഴങ്ങിയത്. ഏഴു മിനിറ്റിനുള്ളിൽ രണ്ടു ഗോളുകളാണ് മയാമിയുടെ വലയിൽ വീണത്. ടഡിയോ അല്ലെന്‍ഡെ, ലൂയിസ് സുവാരസ് എന്നിവരാണ് മയാമിക്കായി വലകുലുക്കിയത്. പൗളിഞ്ഞോ, മൗറിസിയോ എന്നിവരുടെ വകയായിരുന്നു പാല്‍മിറാസിന്റെ ഗോളുകൾ. ബ്രസീലിയന്‍ ക്ലബിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 22 ഷോട്ടുകളാണ് പാല്‍മിറാസ് ഗോളിലോക്ക് തൊടുത്തത്. Inter Miami and Palmeiras are both qualified to the…