തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് വീണ്ടും വിജയവഴിയിൽ. ട്രിവാൻഡ്രം റോയൽസിനെ ഒമ്പത് റൺസിനാണ് കൊച്ചി തകർത്തത്. കൊച്ചി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ട്രിവാൻഡ്രത്തിന് ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവിന്റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. 37 പന്തിൽ 62 റൺസെടുത്താണ് സഞ്ജു പുറത്തായത്. അഞ്ചു സിക്സും നാലു ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 30 പന്തിലാണ് അർധ സെഞ്ച്വറി കുറിച്ചത്. ട്രിവാൻഡ്രത്തിനായി സഞ്ജീവ് സതിരേശൻ തകർപ്പ്് അർധ സെഞ്ച്വറി നേടിയെങ്കിലും ടീമിന് ജയിക്കാനായില്ല. 46 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 70 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് ട്രിവാൻഡ്രം ബാറ്റിങ് തുടങ്ങിയത്. രണ്ടു റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ വീണു. ഓപ്പണർ ഗോവിന്ദ് ദേവും റിയാ ബഷീറുമാണ് റണ്ണെടുക്കാതെ പുറത്തായത്. മൂന്നാം വിക്കറ്റിൽ നായകൻ കൃഷ്ണ പ്രസാദും സഞ്ജീവും ടീമിനെ തകർച്ചയിൽനിന്ന്…
Author: Madhyamam
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) തകർപ്പൻ ഫോം തുടർന്ന് സഞ്ജു സാംസൺ. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. സഞ്ജുവിന്റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. 37 പന്തിൽ 62 റൺസെടുത്താണ് സഞ്ജു പുറത്തായത്. അഞ്ചു സിക്സും നാലു ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 30 പന്തിലാണ് താരം അർധ സെഞ്ച്വറി കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്കായി ഓപ്പണർമാരായ സഞ്ജുവും വി. മനോഹരനും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 68 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 26 പന്തിൽ 42 റൺസെടുത്ത മനോഹരനെ അബ്ദുൽ ബാസിത് എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. നായകൻ സാലി സാംസൺ വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തിൽ ഒമ്പത് റൺസാണ് താരത്തിന്റെ സമ്പാദ്യം. ആൽഫി ഫ്രാൻസിസ് ജോൺ (പൂജ്യം), ജോബിൻ ജോയ് (10 പന്തിൽ 26) എന്നിവരാണ് പുറത്തായ…
മോനു കൃഷ്ണപത്തനംതിട്ട: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) പുല്ലാട് സ്വദേശിയായ യുവതാരം മോനുകൃഷ്ണയുടെ തകർപ്പൻ പ്രകടനം. ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി മൂന്ന് വിക്കറ്റാണ് മോനുകൃഷ്ണ വീഴ്ത്തിയത്. ഈ പ്രകടനത്തിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മോനുകൃഷ്ണ തന്നെയായിരുന്നു കളിയിലെ താരവും. ആദ്യഓവറിൽതന്നെ ആലപ്പി റിപ്പിൾസിന്റെ ഓപണറായ കെ.എ. അരുണിനെ പുറത്താക്കി ഞെട്ടിച്ച മോനുകൃഷ്ണ, പിന്നാലെയെത്തിയ ആലപ്പി ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റും വീഴ്ത്തി. 17ാം ഓവറിൽ ആദിത്യ ബൈജുവും മോനുവിന്റെ പന്തിൽ പുറത്തായി. പത്തനംതിട്ട പുല്ലാട് സ്വദേശികളായ മുരളീധരൻ നായർ-ശ്രീജ ദമ്പതികളുടെ മകനാണ് മോനു കൃഷ്ണ. മുമ്പ് സ്വാൻറൺസ് ക്രിക്കറ്റ് ക്ലബ്, തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. © Madhyamam
ലീഗ്സ് കപ്പ് ടൂർണമെന്റിൽ ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഒർലാൻഡോ സിറ്റിയെ തകർത്ത് ഇന്റർ മയാമി ഫൈനലിൽ ബർത്ത് ഉറപ്പിച്ചു. ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽനിന്ന മയാമി, രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിലൂടെയാണ് സെമി പോരാട്ടത്തിൽ ജയം പിടിച്ചത്. മത്സരത്തിൽ ഏറിയ പങ്കും പന്ത് കൈവശം വെച്ച മയാമി താരങ്ങൾ ആറ് തവണയാണ് ഗോൾവല ലക്ഷ്യമിട്ട് ഷോട്ടുതിർത്തത്. മെസ്സിയുടെ രണ്ട് ഗോളുകളിൽ ഒന്ന് പെനാൽറ്റി ഗോളാണ്. ടെലാസ്കോ സെഗോവിയയും ഇന്റർ മയാമിക്കായി ഗോൾ കണ്ടെത്തി. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് ഓർലാൻഡോ താരം മാർകോ പസലിക് ആദ്യ ഗോൾ നേടുന്നത്. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് ഗോൾ വല ചലിച്ചത്. രണ്ടാം പകുതിയിൽ പരുക്കൻ കളി പുറത്തെടുത്ത ഓർലാൻഡോ താരങ്ങൾക്ക് പലപ്പോഴായി മഞ്ഞക്കാർഡ് ലഭിച്ചു. 75-ാം മിനിറ്റിൽ അവരുടെ പ്രതിരോധ താരം ഡേവിഡ് ബ്രെക്കാലോ റെഡ് കാർഡ് കണ്ട് പുറത്തേക്ക്. പെനാൽറ്റി കിക്ക് എടുക്കാനെത്തിയ…
ദുബൈ: ദേശീയ ടീമിൽ പാഡുകെട്ടിയിട്ട് നാളുകളേറെയായെങ്കിലും ഏകദിന റാങ്കിങ്ങിൽ പിടിവിടാതെ രോഹിത് ശർമയും വിരാട് കോഹ്ലിയും. 784 റേറ്റിങ് പോയന്റുമായി ശുഭ്മൻ ഗിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റിങ് റാങ്കിങ്ങിൽ 756 പോയന്റുമായി രോഹിത് ശർമ തൊട്ടുപിറകിൽ രണ്ടാമതും 736 ഉള്ള കോഹ്ലി നാലാമതുമാണ്. മൂന്നാമനായ പാക് താരം ബാബർ അഅ്സം (739) മാത്രമാണ് ഇന്ത്യൻ ത്രയത്തിനിടയിലുള്ളത്. ബൗളിങ്ങിലും ഇന്ത്യൻ നിര ആദ്യ പത്തിലുണ്ട്. 650 പോയന്റുള്ള കുൽദീപ് യാദവ് മൂന്നാമനാണെങ്കിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 616 പോയന്റുമായി ബൗളിങ്ങിൽ ഒമ്പതാമതുണ്ട്. ദേശീയ ടീമിൽ ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇരുവരും ഏകദിനത്തിൽ ഇപ്പോഴുമുണ്ട്. എന്നുവെച്ച് അവസാനമായി രണ്ടുപേരും നീലക്കുപ്പായത്തിൽ പാഡു കെട്ടിയത് ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ 2025 ഫെബ്രുവരിയിലാണ്. ഇരുവരും ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക സാന്നിധ്യങ്ങളായിരുന്നു. ഐ.സി.സി ഏകദിന ബൗളിങ് റാങ്കിങ്ങിൽ 671 പോയന്റുമായി ലങ്കൻ സ്പിന്നർ മഹീഷ് തീക്ഷ്ണ, പ്രോട്ടീസ് താരം കേശവ് മഹാരാജ് എന്നിവരാണ്…
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ട് പന്ത് തട്ടുന്ന മാഞ്ചസ്റ്റർ യുണറ്റൈഡിന് കനത്ത തിരിച്ചടിയായി ഇ.എഫ്.എൽ കപ്പിലെ ഗ്രിംസ്ബി ടൗണിനെതിരായ പരാജയം. സഡൻ ഡത്തിലാണ് നാലാം ഡിവിഷൻ ടീമിനോടുള്ള മാഞ്ചസ്റ്ററിന്റെ ഞെട്ടിക്കുന്ന പരാജയമുണ്ടായത്. ഇതോടെ ടൂർണമെന്റിൽ നിന്നും മാഞ്ചസ്റ്റർ പുറത്തായി. കളി തുടങ്ങി 22ാം മിനിറ്റിൽ തന്നെ ഗ്രിംസ്ബി ടൗൺ മാഞ്ചസ്റ്ററിനെ ഞെട്ടിച്ചു. 30ാം മിനിറ്റിൽ മാഞ്ചസ്റ്ററിന് ഗ്രിംസ്ബി ടൗൺ രണ്ടാമത്തെ പ്രഹരവുമേൽപ്പിച്ചു. ടയറെൽ വാരന്റെ ഗോളിൽ ടീം 2-0ത്തിന് മുന്നിലെത്തി. എന്നാൽ, രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ തിരിച്ചടിച്ചു. 75ാം മിനിറ്റിൽ ബ്രയാൻ ബാവുമയിലൂടെയാണ് മാഞ്ചസ്റ്റർ ആദ്യ ഗോൾ നേടുന്നത്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഹാരി മഗ്വയർ മാഞ്ചസ്റ്ററിനെ സമനിലയിലെത്തിച്ചു. ഒടുവിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീക്കി. ഇരു ടീമുകളും ആദ്യത്തെ രണ്ട് കിക്കുകളും പിഴവുകളില്ലാതെ വലയിലെത്തിച്ചു. എന്നാൽ, ഗ്രിംസ്ബിയുടെ മൂന്നാം കിക്ക് മാഞ്ചസ്റ്ററിന്റെ ഗോൾകീപ്പർ സേവ് ചെയ്തു. മൂന്നാം കിക്ക് വലയിലെത്തിച്ച് ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ മുന്നിലെത്തി.…
തിരുവനന്തപുരം : കെ.സി.എല്ലിൽ ട്രിവാന്‍ഡ്രം റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. തൃശൂര്‍ ടൈറ്റന്‍സിനോട് 11 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. അഹമ്മദ് ഇമ്രാന്റെയും (98) അക്ഷയ് മനോഹറിന്റെയും(52) അര്‍ധ സെഞ്ച്വറികളാണ് കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് രണ്ട് പന്ത് നേരിട്ടതും രസംകൊല്ലിയായി മഴയെത്തി. ഒരുമണിക്കൂറിന് ശേഷം മത്സരം പുനരാരംഭിച്ചതോടെ റോയല്‍സിന്റെ വിജയ ലക്ഷ്യം വി.ജെ.ഡി നിയമപ്രകാരം 12 ഓവറില്‍ 148 റണ്‍സായി നിശ്ചയിക്കപ്പെട്ടു. എന്നാല്‍ 12 ഓവറില്‍ 136 റണ്‍സ് എടുക്കാനെ റോയല്‍സിന് കഴിഞ്ഞുള്ളൂ. ഗോവിന്ദ് ദേവ് പൈ (26 പന്തില്‍ 63), റിയ ബഷീര്‍(12 പന്തില്‍ 23) ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. എം.ഡി. നിധീഷ് മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. വിജയത്തോടെ എട്ട് പോയൻറുമായി തൃശൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.മറ്റൊരു മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 33 റൺസിന്…
തിരുവനന്തപുരം: അറബിക്കടൽ നീന്തിക്കയറി അനന്തപുരിയെ വിറപ്പിക്കാനിറങ്ങിയ കൊച്ചിയുടെ നീലക്കടവുകളെ രോഹൻ കുന്നുമ്മലും പിള്ളേരും ചേർന്ന് കൂട്ടിലടച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ബുധനാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 33 റൺസിനാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് തകർത്തെറിഞ്ഞത്.ആവേശകരമായ മത്സരത്തിൽ ടോസ് നഷ്ടമായ കാലിക്കറ്റ്, ക്യാപ്റ്റൻ രോഹന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ (43 പന്തിൽ 94) നിശ്ചിത 20 ഓവറിൽ 249 റൺസെടുത്തപ്പോൾ സഞ്ജു സാംസണിന്റെ അഭാവത്തിൽ തിരിച്ചടിക്കാനിറങ്ങിയ ബ്ലൂ ടൈഗേഴ്സിന് 19 ഓവറിൽ 216 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്കോർ: കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്- 249/4 (20), കൊച്ചി ബ്ലൂ ടൈഗേഴ്സ്-216/10(20).കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചിൽ കാലിക്കറ്റിനായി ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടാകുകയായിരുന്നു. ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്ക് വന്ന ക്യാപ്റ്റൻ രോഹനായിരുന്നു ഏറെ അപകടകാരി. കൊച്ചിയുടെ ബൗളർമാരെ ഓടി നടന്ന് അടിച്ച രോഹൻ,അഖിലിനെ ഡീപ് സ്ക്വയർ ലെഗിലേക്ക് പറത്തി 19ാം പന്തിൽ സീസണിലെ തന്റെ ആദ്യ അർധ സെഞ്ച്വറി പൂർത്തിയാക്കി. കേരളത്തിന്റെ വെടിക്കെട്ട് ബാറ്ററുടെ ബാറ്റിൽ നിന്ന് സിക്സർമഴ…
ന്യൂഡൽഹി: ‘ഭരണഘടനാ പ്രതിസന്ധി’ നിലനിൽക്കുന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് അന്ത്യശാസനവുമായി ഫിഫയും ഏഷ്യൻ ഫുട്ബാൾ അസോസിയേഷനും. ഒക്ടോബർ 30നകം പുതുക്കിയ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നില്ലെങ്കിൽ വിലക്കുമെന്നാണ് ഭീഷണി. വിലക്കപ്പെട്ടാൽ ദേശീയ ടീമിനും രാജ്യത്തെ ടീമുകൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനാകില്ല. 2036ലെ ഒളിമ്പിക്സ് ആതിഥേയത്വ മോഹവും പ്രതിസന്ധിയിലാകും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേക്ക് ആഗസ്റ്റ് 26ന് അയച്ച രണ്ടു പേജ് കത്തിലാണ് ഫിഫയും എ.എഫ്.സിയും നടപടി മുന്നറിയിപ്പ് നൽകുന്നത്. 2017 മുതൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായിട്ടും ഇതുവരെ തീർപ്പിലെത്താനായിട്ടില്ല. ഇന്നു വീണ്ടും പരമോന്നതകോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. പുതുക്കിയ ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം ഉറപ്പാക്കുക, ഫിഫയുടെയും എ.എഫ്.സിയുടെയും ചട്ടങ്ങൾ പാലിക്കുന്നതാക്കുക, ഫെഡറേഷന്റെ തൊട്ടടുത്ത ജനറൽ ബോഡിയിൽ അംഗീകാരം നൽകുക എന്നിവയാണ് ഫിഫ കത്തിലെ നിർദേശങ്ങൾ. ഈ സമയത്തിനകം പൂർത്തിയാക്കാനായില്ലെങ്കിൽ മറ്റു മാർഗങ്ങളുണ്ടാകില്ലെന്നും സസ്പെൻഷൻ വരെ ഉണ്ടാകുമെന്നും ഫിഫ ചീഫ് മെംബർ അസോസിയേഷൻസ് ഓഫിസർ എൽഖാൻ മമ്മദോവും എ.എഫ്.സി ഡെപ്യൂട്ടി ജനറൽ…
അഖിൽ സ്കറിയഐതീഹ്യങ്ങളിലും മുത്തശ്ശിക്കഥകളിലും ബ്രഹ്മദത്തമായ ആയുധങ്ങളിൽ ഏറെ പ്രസിദ്ധം ബ്രഹ്മാസ്ത്രമാണ്. യുദ്ധഭൂമിയിൽ എതിരാളികൾ മേൽക്കൈ നേടുന്ന അവസരത്തിൽ തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ ആയുധമായാണ് ശ്രീരാമൻ മുതൽ കർണൻവരെ ബ്രഹ്മാസ്ത്രത്തെ പ്രയോഗിക്കാറ്. കേരള ക്രിക്കറ്റ് ലീഗിൽ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനുമുണ്ടൊരു ബ്രഹ്മാസ്ത്രം -അഖിൽ സ്കറിയ എന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിന്റെ ‘അഖിലാസ്ത്രം’. 22 വാര പിച്ചിൽ എതിരാളികളെ പിടിച്ചുകെട്ടാൻ പറഞ്ഞ് പന്തേൽപ്പിച്ചാൽ നാലോവറിൽ എറിഞ്ഞ് കൊന്നിട്ടുവരുന്ന മൊതല്. ഇനി ബാറ്റെടുത്താലോ ടീമിനായി അവസാന ശ്വാസംവരെയും വിയർപ്പ് രക്തമാക്കുന്ന പോരാളി. പ്രഥമ കെ.സി.എൽ സീസണിൽ 25 വിക്കറ്റുമായി വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായ ഈ മീഡിയം പേസർ, ഇത്തവണയും എതിർ ബാറ്റർമാരുടെ ‘പിടികിട്ടാപ്പുള്ളി’യാണ്. തന്റെ ക്രിക്കറ്റ് വഴികളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും 26കാരൻ മനസ് തുറക്കുന്നു. കെ.സി.എൽ ആദ്യ സീസണിലെ വിജയരഹസ്യം? പ്രത്യേകിച്ചൊന്നുമില്ല. നന്നായി കഠിനാധ്വാനം ചെയ്തു. ബൗളിങ്ങിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ ഫോളോ ചെയ്തു. ഗ്രൗണ്ടിൽ ബാറ്ററുടെ മനസ് വായിച്ച്, സാഹചര്യങ്ങൾ മനസ്സിലാക്കി ശരിയായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞു. അതിന്റെ…