ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബോർണ്‍മൗത്ത് പുതിയ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നു. പോർട്ടോയിലെ ബ്രസീലിയൻ താരം എവാനിൽസൺ 47 മില്യൺ യൂറോയ്ക്ക് ബോർണ്‍മൗത്തിന്റെ പുതിയ താരമാകും.
ഈ സമ്മർ ബോർണ്‍മൗത്തിലെ സൂപ്പർ താരമായ ഡൊമിനിക് സോളാങ്കെയെ ടോട്ടൻഹാം സൈൻ ചെയ്തു. സോളാങ്കെയുടെ പകരക്കാരനായി എത്തുന്നതാണ് എവാനിൽസൺ. ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തുവിട്ടത്.
🇧🇷🛫 Evanilson travels to England today in order to complete his move to Bournemouth.
— Fabrizio Romano (@FabrizioRomano) August 15, 2024
€37m fee, €10m add-ons, 10% sell-on clause as exclusively revealed. 🍒 pic.twitter.com/M4FtlUU6xE
Read Also: സാണ്ട്രോ ടൊണാലി ന്യൂകാസിൽ തിരിച്ചെത്തുന്നു
ബോർണ്‍മൗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണ് സോളാങ്കെക്ക് നൽകിയത്. 65 മില്യൺ പൗണ്ടാണ് ടോട്ടൻഹാം നൽകിയത്.
ബോർണ്‍മൗത്ത് തങ്ങളുടെ ടീമിലേക്ക് ബാഴ്‌സലോണയിൽ നിന്ന് ജൂലിയൻ അറൗജോയെയും എത്തിച്ചിട്ടുണ്ട്. 10 മില്യൺ യൂറോയ്ക്കാണ് ഈ ഡീൽ പൂർത്തിയായത്. അഞ്ചു വർഷത്തെ കരാറാണ് അറൗജോ ബോർണ്‍മൗത്തിന് ഒപ്പുവച്ചിരിക്കുന്നത്.
Read Also: പോച്ചെറ്റീനോ അമേരിക്കൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ
ബോർണ്‍മൗത്തിന്റെ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഈ പുതുമുഖ താരങ്ങളെ നോക്കി കാണുന്നത്.