ലണ്ടൻ: പ്രശസ്ത ഫുട്ബോൾ പരിശീലകൻ മൗറീസിഒ പോച്ചെറ്റീനോയെ അമേരിക്കൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ടോട്ടനം, പിഎസ്ജി, ചെൽസി തുടങ്ങിയ ക്ലബ്ബുകളെ നയിച്ച പോച്ചെറ്റീനോ ഇതാദ്യമായാണ് ഒരു ദേശീയ സംഘത്തെ പരിശീലിപ്പിക്കുന്നത്.
Read Also: ലാമിൻ യമാലിന്റെ പിതാവിന് നേരെ ആക്രമണം
അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ പല പരിശീലകരെയും പരിഗണിച്ചെങ്കിലും അവസാനം പോച്ചെറ്റീനോയെയാണ് തെരഞ്ഞെടുത്തത്. ഫെഡറേഷന്റെ സ്പോർട്ടിംഗ് ഡയറക്ടർ മാറ്റ് ക്രോക്കർക്ക് പോച്ചെറ്റീനോയുമായി സൗത്താമ്പ്റ്റണിലെ അക്കാദമിയിൽ പ്രവർത്തിച്ചിട്ടുള്ളതിനാൽ ഇരുവർക്കും പരിചയമുണ്ട്.
Read Also: എംബാപ്പെ ഗോൾ! അറ്റലാന്റയെ തകർത്ത് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ജേതാക്കൾ
കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്കയിൽ നിരാശനായ അമേരിക്കൻ സംഘത്തിന്റെ പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടറുടെ സ്ഥാനത്താണ് പോച്ചെറ്റീനോ എത്തുന്നത്. 2026 ലെ ഫിഫ ലോകകപ്പ് അമേരിക്കയിൽ നടക്കാനിരിക്കുന്നത് ശ്രദ്ധേയമാണ്.
Read Also: റൊണാൾഡോ മാജിക്; അൽ നാസർ ഫൈനലിൽ