ബാഴ്സലോണ യുവ താരം ലാമിൻ യമാലിന്റെ പിതാവ് മിനുര നസ്റാവിക്ക് കുത്തേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
ആദ്യ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ ജീവനു ഭീഷണിയുണ്ടായിരുന്നു. എന്നാൽ പിന്നീട് അവസ്ഥ മെച്ചപ്പെട്ടു. ഇപ്പോൾ ആശുപത്രിയിൽ നിന്ന് വിട്ടയച്ചിരിക്കുകയാണ്. ബദലോണയിലെ കാൻ റുട്ടി ആശുപത്രിയിലാണ് ചികിത്സ നടത്തിയത്.
Read Also: നാപ്പോളിക്ക് പുതിയ താരം; കോണ്ടെയുടെ പദ്ധതി മുന്നോട്ട്
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാതാറോ നഗരത്തിലെ പൊലീസ് സംഭവത്തിന് സാക്ഷിയായവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നുണ്ട്. ഒരു തർക്കത്തിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.