
ലണ്ടൻ: കഴിഞ്ഞ വർഷം വമ്പൻ തുകയ്ക്ക് ന്യൂകാസിൽ യുണൈറ്റഡിൽ എത്തിയ ഇറ്റാലിയൻ താരം സാണ്ട്രോ ടൊണാലി തിരിച്ചുവരവിന് ഒരുങ്ങുന്നു. വാതുവെപ്പ് വിവാദത്തെ തുടർന്ന് 10 മാസത്തെ സസ്പെൻഷൻ അനുഭവിക്കേണ്ടി വന്ന ടൊണാലിയുടെ വിലക്ക് ഓഗസ്റ്റ് 27 ന് അവസാനിക്കും.
2023-ൽ മിലാനിൽ നിന്ന് 64 മില്യൺ യൂറോയ്ക്ക് ന്യൂകാസിൽ താരമായ ടൊണാലിയുടെ കരിയർ വാതുവെപ്പ് വിവാദത്താൽ താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു. ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ വിധിച്ച 10 മാസത്തെ സസ്പെൻഷൻ കൂടാതെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും രണ്ട് മാസത്തെ സസ്പെൻഷൻ നൽകിയിരുന്നു.
Read Also: നാപ്പോളിക്ക് പുതിയ താരം; കോണ്ടെയുടെ പദ്ധതി മുന്നോട്ട്
സസ്പെൻഷന് മുമ്പ് ന്യൂകാസിലിനായി 12 മത്സരങ്ങളിൽ ഒരു ഗോൾ നേടിയ ടൊണാലിയുടെ തിരിച്ചുവരവ് ടീമിന് വലിയ ശക്തിയാകും.
advertisement