Cricket

ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് നാ​ലാം ഏ​ക​ദി​നം ഇ​ന്ന്; ഗി​ല്ലി​ന് പ​ക​രം നാ​യ​ക​നാ​യി ശ്രേ​യ​സ് അ​യ്യ​ർ



മൗ​ണ്ട് മൗം​ഗ​നു​യി (ന്യൂ​സി​ല​ൻ​ഡ്): ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം വെ​ള്ളി​യാ​ഴ്ച മൗ​ണ്ട് മൗം​ഗ​നു​യി​യി​ലെ ബേ ​ഓ​വ​ലി​ൽ ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച് ഏ​ക​പ​ക്ഷീ​യ മു​ന്നേ​റ്റം ന​ട​ത്തി​യ സ​ന്ദ​ർ​ശ​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത് പ​ര​മ്പ​ര​യാ​ണ്. മൂ​ന്നാം ഏ​ക​ദി​നം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ കി​വി​ക​ളെ സം​ബ​ന്ധി​ച്ച് അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കാ​നാ​യാ​ലേ മാ​നം​കാ​ക്കാ​നാ​വൂ. അ​ല്ലെ​ങ്കി​ൽ ട്വ​ന്റി20​ക്ക് പി​ന്നാ​ലെ ഏ​ക​ദി​ന പ​ര​മ്പ​ര​യും ആ​തി​ഥേ​യ​രെ കൈ​വി​ടും. വ​ലി​യ മാ​റ്റ​ങ്ങ​ളോ​ടെ ഇ​ന്ത്യ​ൻ ടീം ​ഇ​റ​ങ്ങു​ന്ന​ത്. ശു​ഭ്മ​ൻ ഗി​ൽ ടെ​സ്റ്റ് പ​ര​മ്പ​ര​ക്കാ​യി ത​യാ​റെ​ടു​ക്കാ​ൻ ഏ​ക​ദി​ന ടീം ​വി​ട്ട​തോ​ടെ ക്യാ​പ്റ്റ​ൻ​സി ട്വ​ന്റി20 നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​രെ ഏ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഗി​ല്ലി​ന് പു​റ​മെ ബാ​റ്റ​ർ കെ.​എ​ൽ. രാ​ഹു​ൽ, പേ​സ് ബൗ​ളി​ങ് ഓ​ൾ റൗ​ണ്ട​ർ അ​ൻ​ഷു​ൽ കം​ബോ​ജ് എ​ന്നി​വ​രും ടെ​സ്റ്റ് പ​രി​ശീ​ല​ന​ത്തി​ലാ​ണ്. പ​ക​രം തി​ല​ക് വ​ർ​മ, കു​മാ​ർ കു​ശാ​ഗ്ര, യാ​ഷ് താ​ക്കൂ​ർ എ​ന്നി​വ​ർ ടീ​മി​ലെ​ത്തി. ഇ​ഷാ​ൻ കി​ഷ​നാ​ണ് നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ഉ​പ​നാ​യ​ക​ൻ. ഗി​ല്ലി​ല്ലാ​ത്ത​തി​നാ​ൽ രോ​ഹി​ത്തി​നൊ​പ്പം ഇ​ഷാ​നോ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദോ ഇ​ന്നി​ങ്സ് ഓ​പ​ൺ ചെ​യ്യും. രാ​ഹു​ലി​ന് പ​ക​രം തി​ല​കി​നും വ​ഴി​തെ​ളി​യു​ന്നു​ണ്ട്. കം​ബോ​ജി​ന്റെ അ​ഭാ​വ​ത്തി​ൽ സീ​നി​യ​ർ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജി​നെ​യും പ​രീ​ക്ഷി​ച്ചേ​ക്കും.

ഏ​ഴ് വ​ർ​ഷ​ത്തി​നു​ശേ​ഷം സ്വ​ന്തം നാ​ട്ടി​ൽ ഒ​രു ഏ​ക​ദി​ന പ​ര​മ്പ​ര ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ന്യൂ​സി​ല​ൻ​ഡി​ന് ജ​യി​ച്ചേ തീ​രൂ. ടോം ​ലാ​തം, ഡാ​രി​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്സ്, ന​താ​ൻ സ്മി​ത്ത്, ഹെൻറി നി​ക്കോ​ൾ​സ് എ​ന്നി​വ​ർ ടെ​സ്റ്റ് ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി മി​ച്ച​ൽ സാ​ന്റ്ന​ർ ന​യി​ക്കു​ന്ന ഏ​ക​ദി​ന ടീ​മി​ൽ നി​ന്ന് മാ​റി​യി​ട്ടു​ണ്ട്.

സ്ക്വാ​ഡ്

ഇ​ന്ത്യ: ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ഇ​ഷാ​ൻ കി​ഷ​ൻ, വി​രാ​ട് കോ​ഹ്‌​ലി, തി​ല​ക് വ​ർ​മ, അ​ക്ഷ​ർ പ​ട്ടേ​ൽ, ന​മ​ൻ ധി​ർ, ആ​ഖി​ബ് ന​ബി, ഗു​ർ​നൂ​ർ ബ്രാ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ്ദീ​പ് സി​ങ്, കു​മാ​ർ കു​ശാ​ഗ്ര, യ​ഷ് താ​ക്കൂ​ർ.

ന്യൂ​സി​ല​ൻ​ഡ്: മി​ച്ച​ൽ സാ​ന്റ്ന​ർ (ക്യാ​പ്റ്റ​ൻ), വി​ൽ യ​ങ്, ടിം ​സീ​ഫെ​ർ​ട്ട്, ഫി​ൻ അ​ല​ൻ, മൈ​ക്ക​ൽ ബ്രേ​സ്‌​വെ​ൽ, ക്രി​സ്റ്റ്യ​ൻ ക്ലാ​ർ​ക്ക്, ജേ​ക്ക​ബ് ഡ​ഫി, മാ​റ്റ് ഫി​ഷ​ർ, ഡീ​ൻ ഫോ​ക്സ്ക്രോ​ഫ്റ്റ്, മി​ച്ച് ഹേ, ​മാ​റ്റ് ഹെ​ൻ​ട്രി, കൈ​ൽ ജാ​മി​സ​ൺ, നി​ക്ക് കെ​ല്ലി, ബ്രെ​റ്റ് റാ​ൻ​ഡ​ൽ.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.