കെ.സി.എൽ: തൃശൂർ ടൈറ്റൻസ് ഫൈനലിൽ


കാ​ര്യ​വ​ട്ടം : അ​വ​സാ​ന ഓ​വ​ർ ത്രി​ല്ല​റി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നെ ഒ​രു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്​ കെ.​സി.​എ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സെ​മി പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന ഓ​വ​റി​ലെ ആ​ന​ന്ദ് ജോ​സ​ഫി​ന്‍റെ ത​ക‍ർ​പ്പ​ൻ ബാ​റ്റി​ങ്ങാ​ണ് തൃ​ശൂ​രി​ന് അ​വി​ശ്വ​സ​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്. തു​ട​രെ​യു​ള്ള മൂ​ന്ന് പ​ന്തു​ക​ളി​ൽ ര​ണ്ട് സി​ക്സും ഒ​രു ഫോ​റും നേ​ടി​യാ​ണ്​ ആ​ന​ന്ദ് ടീ​മി​ന് ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ട്രി​വാ​ൻ​ഡ്രം 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ തൃ​ശൂ​ർ ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു.

ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ റോ​യ​ൽ​സി​ന് മൂ​ന്നാം ഓ​വ​റി​ൽ ത​ന്നെ ഏ​ഴ്​ റ​ൺ​സെ​ടു​ത്ത സ്റ്റാ​ർ ബാ​റ്റ​ർ വി​ഷ്ണു വി​നോ​ദി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. അ​ടു​ത്ത ഓ​വ​റി​ൽ കൃ​ഷ്ണ​പ്ര​സാ​ദി​നെ​യും (4) ആ​ന​ന്ദ് മ​ട​ക്കി. 28 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് പി. ​നാ​യ​ർ ബി​ജു നാ​രാ​യ​ണ​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​യി. ഫോ​മി​ലു​ള്ള ഗോ​വി​ന്ദ് ദേ​വ് പൈ​യെ എം. ​എ​സ്. അ​ഖി​ലും മ​ട​ക്കി​യ​തോ​ടെ നാ​ല് വി​ക്ക​റ്റി​ന് 72 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി റോ​യ​ൽ​സ്. തു​ട​ർ​ന്നെ​ത്തി​യ അ​ക്ഷ​യ് മ​നോ​ഹ​റു​ടെ ഇ​ന്നി​ങ്സാ​ണ് റോ​യ​ൽ​സി​നെ ക​ര​ക​യ​റ്റി​യ​ത്. സി​ജോ​മോ​ൻ ജോ​സ​ഫി​നൊ​പ്പം 21 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത അ​ക്ഷ​യ് തു​ട​ക്കം മു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഷോ​ട്ടു​ക​ൾ പാ​യി​ച്ചു. 20 റ​ൺ​സെ​ടു​ത്ത സി​ജോ​മോ​ൻ ജോ​സ​ഫ് ബി​ജു നാ​രാ​യ​ണ​ന്റെ പ​ന്തി​ൽ പു​റ​ത്താ​യെ​ങ്കി​ലും പ​ക​ര​മെ​ത്തി​യ എം. ​നി​ഖി​ൽ അ​ക്ഷ​ക്ക്​ മി​ക​ച്ച പി​ന്തു​ണ​യാ​യി. ഇ​രു​വ​രും ചേ​ർ​ന്ന് 34 പ​ന്തു​ക​ളി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത 70 റ​ൺ​സാ​ണ് റോ​യ​ൽ​സി​ന്‍റെ സ്കോ​ർ 163ൽ ​എ​ത്തി​ച്ച​ത്. 26 പ​ന്തു​ക​ളി​ൽ നാ​ല് ഫോ​റും മൂ​ന്ന് സി​ക്സ​റു​മ​ട​ക്കം 53 റ​ൺ​സു​മാ​യി അ​ക്ഷ​യ് പു​റ​ത്താ​കാ​തെ നി​ന്നു. എം. ​നി​ഖി​ൽ പു​റ​ത്താ​കാ​തെ 28 റ​ൺ​സെ​ടു​ത്തു. ടൈ​റ്റ​ൻ​സി​നു വേ​ണ്ടി ആ​ന​ന്ദ് ജോ​സ​ഫും ബി​ജു നാ​രാ​യ​ണ​നും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ടൈ​റ്റ​ൻ​സി​ന് ര​ണ്ടാം ഓ​വ​റി​ൽ കെ. ​ആ​ർ. രോ​ഹി​തി​നെ (16) ന​ഷ്ട​മാ​യി. അ​ടു​ത്ത ഓ​വ​റി​ൽ ഏ​ഴ് റ​ൺ​സെ​ടു​ത്ത വി​ഷ്ണു​രാ​ജും പു​റ​ത്താ​യി. തു​ട​ർ​ന്നെ​ത്തി​യ അ​ഹ​മ്മ​ദ് ഇ​മ്രാ​നും ഷോ​ൺ റോ​ജ​റും ചേ​ർ​ന്ന് 45 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​മ്രാ​നും നി​ഖി​ൽ തോ​ട്ട​ത്തും മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റി വീ​ശി​യ​തോ​ടെ നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 43 റ​ൺ​സ് പി​റ​ന്നു. ഇ​മ്രാ​ന്‍റെ (43) മ​ട​ക്കം കൂ​ട്ട​ത്ത​ക​ർ​ച്ച​യു​ടെ തു​ട​ക്ക​മാ​യി. അ​ഞ്ച് റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ നി​ഖി​ലും (24) പു​റ​ത്താ​യി. ഷാ​രോ​ൺ സു​രേ​ഷ് മൂ​ന്നും മു​ഹ​മ്മ​ദ് ഇ​നാ​ൻ ഒ​ന്നും ബി​ജു നാ​രാ​യ​ണ​ൻ പൂ​ജ്യ​ത്തി​നും മ​ട​ങ്ങി. മ​റു​വ​ശ​ത്ത് മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് വീ​ശി​യ ക്യാ​പ്റ്റ​ൻ എം.​എ​സ്. അ​ഖി​ൽ 19ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ 27ന്​ ​പു​റ​ത്താ​യ​ത്​ ആ​ശ​ങ്ക​യാ​യി.

അ​വ​സാ​ന ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ശേ​ഷി​ക്കെ തൃ​ശൂ​രി​ന് 15 റ​ൺ​സാ​യി​രു​ന്നു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. ര​ണ്ടാം പ​ന്തി​ൽ സിം​ഗി​ൾ നേ​ടി അ​ബ്ദു​ൾ റ​മീ​സ് ആ​ന​ന്ദ് ജോ​സ​ഫി​ന് സ്ട്രൈ​ക്ക് ന​ൽ​കി. പി​ന്നീ​ട്​ തു​ട​രെ​യു​ള്ള മൂ​ന്ന് പ​ന്തു​ക​ളി​ൽ ര​ണ്ട് സി​ക്സും ഒ​രു ഫോ​റും നേ​ടി ആ​ന​ന്ദ് ടീ​മി​നെ ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് പ​ന്തു​ക​ളി​ൽ നി​ന്ന് 16 റ​ൺ​സു​മാ​യി ആ​ന​ന്ദ് പു​റ​ത്താ​കാ​തെ നി​ന്നു. റോ​യ​ൽ​സി​ന് വേ​ണ്ടി രാ​ഹു​ൽ ച​ന്ദ്ര​ൻ മൂ​ന്നും എം. ​നി​ഖി​ൽ, സി​ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ‍ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

© Madhyamam