
സിഡ്നി: വിഖ്യാതമായ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച സിഡ്നിയിൽ ആരംഭിക്കും. ആസ്ട്രേലിയക്കെതിരെ പരമ്പര ഇതിനകം നഷ്ടമായ ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം ജയവുമായി 3-2ൽ പിടിക്കാനുള്ള ഒരുക്കത്തിലാണ്. ഓസീസിനാവട്ടെ ബാറ്റിങ് നിരയിലെ പ്രമുഖനായ ഉസ്മാൻ ഖാജയുടെ വിടവാങ്ങൽ ടെസ്റ്റ് അഭിമാനപ്പോരാട്ടമായിട്ടുണ്ട്. വിജയത്തോടെ ഖാജക്ക് യാത്രയയപ്പ് നൽകുകയാണ് കംഗാരുപ്പടയുടെ ലക്ഷ്യം. ആദ്യ മൂന്ന് ടെസ്റ്റുകൾ ആസ്ട്രേലിയ അനായാസം ജയിച്ച് പരമ്പര നിലനിർത്തിയപ്പോൾ മെൽബണിലെ നാലാം ടെസ്റ്റ് ഇംഗ്ലീഷുകാർ നേടി.
