കോഴിക്കോട്: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന്റെ പട്ടികയിൽ ഒന്നാമതുള്ള കണ്ണൂര് വാരിയേഴ്സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയുമായി ബുധനാഴ്ച ഏറ്റുമുട്ടും.
അവസാന മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഇരുടീമും ഇറങ്ങുന്നത്. പട്ടികയിൽ നാലാമതുള്ള കാലിക്കറ്റ് എഫ്.സി സ്വന്തം തട്ടകത്തിൽ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തിയിരുന്നു.
മൂന്നു കളിയിൽ ഏഴു പോയന്റാണ് കണ്ണൂർ യോദ്ധാക്കൾക്കുള്ളത്. ഫോഴ്സ കൊച്ചിയെയും തിരുവനന്തപുരം കൊമ്പൻസിനെയും തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂർ പോരാട്ടത്തിനെത്തുന്നത്.
