2024-25 സീസണിലെ ആദ്യത്തെ ട്രോഫി നേടാനുള്ള പോരാട്ടത്തിൽ ചാമ്പ്യന്മാർ ഇന്ന് ഇറങ്ങും. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് അഞ്ചാം തവണയാണ് സൂപ്പർ കപ്പിന് കളിക്കുന്നത്. എന്നാൽ യൂറോപ്പ ലീഗ് ജേതാക്കളായ അറ്റലാന്റ ഇതാദ്യമാണ് യുവേഫ സൂപ്പർ കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ഗ്യാൻപിയറോ ഗാസ്പറിനിയുടെ അറ്റലാന്റ ബയർ ലെവർകുസനെ 3-0ന് തകർത്താണ് യൂറോപ്പ ലീഗ് കിരീടം നേടിയത്. മറുവശത്ത് കാർലോ അഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് ബോറൂസിയ ഡോർട്ട്മുണ്ടിനെ 2-0ന് തോൽപ്പിച്ചാണ് 15-ആം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. ഈ സീസണിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ സ്വന്തമാക്കിയ മാഡ്രിഡിന് കൂടുതൽ ശക്തിയായിട്ടുണ്ട്. എംബാപ്പെയുടെ ആദ്യ മത്സരമായിരിക്കും ഇന്നത്തേത്.
Read Also: ഡി ലിഗ്റ്റ്, നൗസൈർ മസറൗയിയും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ!
മത്സര വിശദാംശങ്ങൾ
തീയതി: ആഗസ്റ്റ് 15, വ്യാഴാഴ്‌ച
സമയം: ഇന്ത്യൻ സമയം രാത്രി 12.30
സ്ഥലം: വാർസോ, പോളണ്ട്
റഫറി: സാന്ദ്രോ സ്കെറർ (സ്വിറ്റ്സർലാന്റ്)
Read Also: കോൾ പാമറിന്റെ കരാർ പുതുക്കി ചെൽസി!
ഇരു ടീമുകളുടെയും പ്രകടനം
റയൽ മാഡ്രിഡ് അമേരിക്കയിലെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയിട്ടുണ്ട്. എൻറിക്ക്, കിലിയൻ എംബാപ്പെ എന്നിവരാണ് ടീമിലെ പുതിയ താരങ്ങൾ. ജൂഡ് ബെല്ലിംഗാം, ഫെഡറിക്കോ വാൽവെർദെ എന്നിവർ മികച്ച ഫോമിലാണ്. എന്നാൽ എഡ്വേർഡോ കാമാവിങ്ങ പരിക്ക് കാരണം ഇന്ന് ഇറങ്ങില്ല.
അറ്റലാന്റയുടെ ഗ്യാൻലൂക്ക സ്കാമാക്കയുടെ പരിക്കാണ് വലിയ തിരിച്ചടി. താരം സീസണിൽ കളിക്കില്ല. മാറ്റിയോ റെറ്റെഗി, ചാൾസ് ദെ കെറ്റലെയർ എന്നിവരാണ് പുതിയ താരങ്ങൾ. ജോർജിയോ സ്കാൽവീനി, ടെൻ കൂപ്മെയ്നേഴ്സ് എന്നിവർക്ക് പരിക്കാണ്.
Read Also: സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. എംബപ്പെ അരങ്ങേറ്റം!!