ഇറ്റാലിയൻ പ്രതിരോധ താരം റിക്കാർഡോ കാലാഫിയോറിക്ക് കാൽമുട്ടിന് പരിക്ക്. ജർമ്മനിക്കെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഇതേതുടർന്ന് താരത്തെ ഇറ്റാലിയൻ ടീമിൽ നിന്ന് ഒഴിവാക്കി.
പരിക്ക് ഗുരുതരമാണെന്നും രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നും ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
ഇത് ആഴ്സണൽ ടീമിന് വലിയ തിരിച്ചടിയാണ്. താരത്തിന് പ്രീമിയർ ലീഗിലെ രണ്ട് മത്സരങ്ങളും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദവും നഷ്ടമാകും.
advertisement