ലയണൽ മെസ്സിയുടെ അഭാവത്തിൽ കളിച്ച അർജന്റീന, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ചു. ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് അർജന്റീന ജയിച്ചത്.
തിയഗോ അൽമാഡയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഉറുഗ്വേ കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ അർജന്റീന ആക്രമണം ശക്തമാക്കി. ജൂലിയൻ അൽവാരസ് നൽകിയ പന്ത് അൽമാഡ ഗോളാക്കി മാറ്റുകയായിരുന്നു.
കളിയുടെ അവസാന നിമിഷങ്ങളിൽ അർജന്റീനയുടെ നിക്കോളാസ് ഗോൺസാലസിന് ചുവപ്പ് കാർഡ് ലഭിച്ചു. എതിർ കളിക്കാരന്റെ മുഖത്ത് കാൽ കൊണ്ട് തട്ടിയതിനാണ് ചുവപ്പ് കാർഡ് നൽകിയത്.
ഈ വിജയത്തോടെ ലോകകപ്പ് യോഗ്യതാ പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. അടുത്ത മത്സരത്തിൽ ബ്രസീലിനെയാണ് അർജന്റീന നേരിടുന്നത്.
advertisement